കളി കാര്യമായി; അവസാനം ദുൽഖറിനോടും, സോനത്തിനോടും ക്ഷമ ചോദിച്ച് റാണ ദഗുബതി

125

ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ പരിപാടികൾ നടന്നുക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തെലുങ്ക് താരം റാണ ദഗുബതിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു പ്രമുഖ ബോളിവുഡ് നടി ദുൽഖറിന്റെ സമയം പാഴാക്കി എന്നായിരുന്നു റാണ പറഞ്ഞത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ക്ഷമ ചോദിച്ചുക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം.

ദുൽഖറും, സോനവും ഒരുമിച്ച് അഭിനയിച്ച പടമാണ് ദി സോയ ഫാക്ടർ. റാണയുടെ പ്രസ്താവനക്ക് പിന്നാലെ സോനം കപൂറിനെതിരെ ട്രാളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദുൽഖറിനോടും, സോനത്തിനേടും ക്ഷമ ചോദിച്ച് റാണ രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഞാൻ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അദ്ദേഹവുമായാണ്; ഇപ്പോഴുള്ള പ്രണയം വിവാഹത്തിൽ എത്തില്ല; തുറന്ന് പറഞ്ഞ് ഷക്കീല

എന്റെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമന്റുകൾ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നത്. വളരെ തമാശയായി പറഞ്ഞ കാര്യമാണ് അത്. സുഹൃത്തുക്കൾ എന്ന നിലയിലെ ചില തമാശകളാണ് അത്. അത് തെറ്റിദ്ധരിക്കപ്പെട്ടതിൽ ഞാൻ ശരിക്കും ക്ഷമ ചോദിക്കുന്നു. സോനത്തിനോടും ദുൽഖറിനോടും ഞാൻ ആത്മാർത്ഥമായി മാപ്പ് പറയുകയാണ് ഈ സന്ദർഭത്തിൽ.’

ഇരുവരും വളരെ ഉയർന്ന മാന്യത പുലർത്തുന്ന വ്യക്തികളാണ്. എന്റെ പ്രസ്താവന സംബന്ധിച്ച തെറ്റിദ്ധാരണകളെ എന്റെ ഈ വിശദീകരണം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് റാണ ട്വിറ്ററിൽ കുറിച്ചത്. അതേസമയം, കിംഗ് ഓഫ് കോത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവന്റിൽ ആയിരുന്നു റാണ വിവാദമായ പ്രസ്താവന നടത്തിയത്.

Also Read
വീണ്ടും അമ്മയാവാന്‍ ഒരുങ്ങിയോ കാവ്യ , സന്തോഷ വാര്‍ത്ത പങ്കുവെച്ച്

”ദുൽഖർ ആക്ടിംംഗ് സ്‌കൂളിൽ എന്റെ ജൂനിയറായിരുന്നു. ഞങ്ങൾ അവിടെ സുഹൃത്തുക്കളായിരുന്നു. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം ഒരു ഹിന്ദി സിനിമ ചെയ്തിരുന്നു. അതിന്റെ നിർമ്മാതാക്കൾ എന്റെ സുഹൃത്തുക്കളാണ്. എന്റെ വീടിനടുത്തായിരുന്നു ഷൂട്ടിംഗ്. ദുൽഖറിനെ കാണാനാണ് ഞാൻ അവിടെ പോയിരുന്നു. അവൻ സ്‌പോട്ട് ബോയ്‌ക്കൊപ്പം മൂലയിൽ നിൽക്കുകയായിരുന്നു.’

Advertisement