വിവാഹശേഷം ഭാര്യയ്‌ക്കൊപ്പം സന്തോഷം പങ്കിട്ട് റെയ്ജന്‍, കോമഡിയായിട്ടുണ്ടെന്ന് ആരാധകര്‍

99

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ റെയ്ജാന്‍ രാജന്‍ കുറച്ച് ദിവസം മുമ്പാണ് വിവാഹിതനായത്. വളരെ ലളിതമായ ചടങ്ങായിരുന്നു ഉണ്ടായിരുന്നത്. ‘കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും’ എന്നാണ് വിവാഹശേഷം റെയ്ജന്‍ ആരാധകരോട് പറഞ്ഞത്.

Advertisements

വധൂവരന്മാരുടെ വസ്ത്രത്തിലും ആഭരണങ്ങളിലും വരെ ലാളിത്യമുണ്ടായിരുന്നു. വിവാഹിതനാകുന്ന വിവരം റെയ്ജന്‍ നേരത്തെ യുട്യൂബിലൂടെ അറയിച്ചപ്പോഴാണ് പ്രേക്ഷകരും അറിഞ്ഞത്. മോഡലിങ്ങിലൂടെയാണ് റെയ്ജന്റെ തുടക്കം. മകള്‍ സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തി.

Also Read: പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ, ജോസഫ് നായിക മാധുരിയുടെ ചോദ്യം വൈറൽ

ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജന്‍ ആത്മസഖിയിലൂടെ തിരിച്ചെത്തി. ചുരുങ്ങിയ നാള് കൊണ്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റെയ്ജാന്‍ രാജന്‍.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആത്മസഖി എന്ന പരമ്പരയില്‍ സത്യന്‍ എന്ന കഥാപാത്രമായെത്തിയ താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

വിവാഹശേഷം റെയ്ജന്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച രസകരമായ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബീച്ചില്‍ നിന്നുള്ള ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്.

Also Read: ചതുരത്തിലെ ആ രംഗങ്ങളിൽ എല്ലാം ഒരു ഡ്യൂപ്പും ഇല്ലാതെ ഞാൻ തന്നെയാണ് അഭിനയിച്ചത്, ഞാൻ ചെയ്തില്ല എങ്കിൽ വേറെ ആരെങ്കിലും ചെയ്യും അത് നന്നാകും, സ്വാസിക പറയുന്നു

ഭാര്യയുടെ കൈപിടിച്ച് കടലിലേക്ക് ഇറങ്ങുന്നതും പിന്നീട് തിരമാല വരുമ്പോള്‍ ഓടി കരയിലേക്ക് കയറുന്നതുമാണ് വീഡിയോയിലുള്ളത്. രസകരമായ ഈ വീഡിയോയ്ക്ക് പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് താരത്തിന്റെ ആരാധകര്‍ നല്‍കിയിരിക്കുന്നത്.

Advertisement