വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി ആര്യ, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തി താരം

274

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രയങ്കരിയായി മാറിയ അവതാരകയും നടിയുമാണ് ആര്യാ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് താരം സുപരിചിതയാകുന്നത്. പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ്ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി ആയും എത്തിയിരുന്നു.

Advertisements

ബിഗ്ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി ആയിരിക്കെയാണ് ആര്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. പിന്നീട് തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും പ്രണയ ഭംഗത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ ആര്യ തുറന്നു സംസാരിച്ചിരുന്നു.

Also Read: പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ, ജോസഫ് നായിക മാധുരിയുടെ ചോദ്യം വൈറൽ

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ആര്യ. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ ആര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആര്യ പങ്കുവെച്ച പുതിയ വ്‌ലോഗിന്റെ പ്രൊമോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരു സര്‍പ്രൈസ് ന്യൂസുണ്ടെന്ന ക്യാപ്ഷനോടെയാണ് താരം പ്രൊമോ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ ആര്യ വിവാഹത്തെക്കുറിച്ചാണ് വീഡിയോയില്‍ സംസാരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

Also Read: ആറാം തമ്പുരാനിലെ ഹരിമുരളീരവം പാട്ട് സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നില്ല; മറ്റൊരു ഇടിവെട്ട് സംവിധായകൻ, അതാരാണെന്ന് അറിയാമോ

നിരവധി ആരാധകരാണ് ആര്യയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ വിവാഹം കഴിച്ച് ജീവിതം പാഴാക്കരുതെന്ന് ആര്യയെ കമന്റിലൂടെ ഉപദേശിക്കുന്നുമുണ്ട്.

Advertisement