ആദ്യ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ നമ്പർ കണ്ടുപിടിച്ച് റിമി ടോമിയെ വിളിച്ച് മുൻ കാമുകൻ, റിമി ചെയ്തത് കണ്ടോ

1330

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയും അവതാരകയും ഒക്കെയാണ് റിമി ടോമി. ലാൽ ജോസ് ദിലീപ് ചിത്രം മീശമാധവനിലെ ചിങ്ങമാസം പാടിയാണ് റിമി മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടിയ റിമിക്ക് ആരാധകരും ഏറെയാണ്.

മിനിസ്‌ക്രീനിലും പല പരിപാടികളുടേയും അവതാരകയായി എത്തിയ റിമി സിനിമയിലും നായികയായി അഭിനയിച്ചുടണ്ട്. അതേ സമയം അടുത്തിടെ തന്റെ ആദ്യ പ്രണയത്തെ കുറിച്ചുള്ള റിമിയുടെ തുറന്ന് പറച്ചിൽ വൈറലായിരുന്നു.

Advertisement

ഇപ്പോളിതാ മലയാളത്തിന്റെ പ്രിയഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ ഇതിനെ കുറിച്ച് കൂടുതൽ പറയുകയാണ് റിമി ടോമി. ആദ്യ പ്രണയത്തെ കുറിച്ച് മുൻപ് വെളിപ്പെടുത്തിയതോടെ അദ്ദേഹം നമ്പർ കണ്ടെത്തി തന്നെ വിളിച്ചെന്ന് പറയുകയാണ് റിമി.

ആദ്യ പ്രണയത്തെ കുറിച്ചുള്ള എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് വാലന്റൈൻസ് ഡേ യിൽ താനൊരു പരിപാടിയിൽ ഇതേ കുറിച്ച് പറഞ്ഞിരുന്നു. അത് വലിയ വാർത്ത ആയത് കൊണ്ട് ഇനിയും അങ്ങനെ വേണമോന്ന് തിരിച്ച് ചോദിച്ചു. എങ്കിലും അതേ കുറിച്ച് പറയാനായിരുന്നു എംജി ശ്രീകുമാർ ആവശ്യപ്പെട്ടത്.

പത്താം ക്ലാസിലേ പീഡിഗ്രിയ്ക്കോ പഠിക്കുന്ന കാലത്താണ്. സത്യസന്ധമായിട്ടൊരു പ്രണയം തോന്നുന്നത് അപ്പോഴായിരിക്കും. ഇഷ്ടങ്ങളൊക്കെ തോന്നിയിട്ടുണ്ട്. വേദപാഠ ക്ലാസിൽ പഠിക്കുമ്പോൾ ചിലരൊക്കെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. പിന്നെ വീട്ടിൽ ഫോണില്ലാത്തത് കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് റിമിയ്ക്ക് ഫോൺ കൊടുക്കാമോന്ന് ചോദിച്ചു.

പക്ഷേ മമ്മി പോയി ആർക്കാടാ ഫോൺ കൊടുക്കേണ്ടെന്ന് തിരിച്ച് ചോദിച്ചു. മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുൻപ് തുടങ്ങിയോന്ന് ചോദിച്ച് എന്നെ പിടിച്ചും രണ്ട് തല്ല്. ഏതോ ഒരുത്തൻ അപ്പുറത്ത് വീട്ടിലേക്ക് ഫോൺ വിളിച്ചതിന് എനിക്ക് തല്ലും കിട്ടി. എട്ട് ഒൻപതിൽ പഠിക്കുമ്പോൾ പ്രണയത്തിന്റെ ഫീൽ കിട്ടിയതേ ഉള്ളു. പക്ഷേ ശരിക്കും പ്രേമിച്ചിട്ടില്ല.

സ്‌കൂളിൽ പഠിക്കുമ്പോൾ വഴി സൈഡിൽ നോക്കി നിൽക്കും. അങ്ങോട്ടും ഇങ്ങോട്ടും നോക്കി അത്രയുള്ളു. കഴിഞ്ഞ കഥയിൽ ഇത് തുറന്ന് പറഞ്ഞതോടെ ആ പുള്ളി എവിടുന്നൊക്കെയോ നമ്പർ തപ്പി കണ്ട് പിടിച്ച് എന്നെ വിളിച്ചു. അതോണ്ട് ഈ കഥ ഞാൻ ക്ലോസ് ചെയ്തുവെന്ന് റിമി തമാശരൂപേണ പറയുന്നു.

അതേ സമയം ലോക്ഡൗണിൽ ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്.

Advertisement