ഡേറ്റ് ക്ലാഷ് ആയപ്പോൾ സീരിയലിൽ ആ കഥാപാത്രത്തെ ജർമനിയിൽ പറഞ്ഞയച്ചു; ഞാൻ സീരിയലിലേക്ക് തിരിച്ചുവരാൻ തയ്യാറായപ്പോൾ കഥ തന്നെ മാറിയിരുന്നു : കിഷോർ സത്യ

128

മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് ഒരു പോലെ സുപരിചതനാണ് കിഷോർ സത്യ. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും അവതരണം കൊണ്ടും കിഷോർ സത്യ എന്ന താരം പ്രേക്ഷകർക്കിടയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഈ പരമ്പരയിൽ നിന്നും പൊടുന്നിനെ അപ്രത്യക്ഷനായ കിഷോർ, ഇഷ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പിന്നീട് മിനി സ്‌ക്രീനിലെ സ്വന്തം സുജാതയിൽ പ്രകാശനായും വമ്പൻ തിരിച്ചുവരവ് അദ്ദേഹം നടത്തിയിരുന്നു.

Advertisements

ALSO READ

ഇത് ഞങ്ങളുടെ കുഞ്ഞ് ‘യാമിക’ ; മനോഹരമായ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ച് പാർവ്വതിയും അരുണും

മലയാളം സിനിമകളിൽ സഹസംവിധായകനായിട്ടാണ് കിഷോർ സത്യ സിനിമാ-സീരിയൽ ജീവിതം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സിനിമയിലാണ് ആദ്യം പ്രവർത്തിച്ചത്. 2004ൽ പുറത്തിറങ്ങിയ യൂത്ത് ഫെസ്റ്റിവിലൂടെ നടനായി അഭിനയിച്ച് തുടങ്ങി ആദ്യ സിനിമയിൽ തന്നെ വില്ലനായിരുന്നു കിഷോർ സത്യ. പിന്നീട് മമ്മൂട്ടിക്കൊപ്പം 2005ൽ തസ്‌കര വീരനിലും കിഷോർ സത്യ അഭിനയിച്ചു. സിനിമയിൽ എത്തിയ ശേഷമാണ് സീരിയലിലേക്കും ആങ്കറിങിലേക്കും കിഷോർ സത്യ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയത്.

രഹസ്യ പോലീസ്, കേരളോത്സവം, ദി ത്രില്ലർ, സിറ്റി ഓഫ് ഗോഡ്, ജയിംസ് ആന്റ് ആലീസ്, ഊഴം തുടങ്ങി നിരവധി സിനിമകളിലും കിഷോർ സത്യ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി മലയാള സിനിമയിലും സീരിയലിലും സജീവമാണെങ്കിലും വളരെ കുറച്ച് സീരിയലുകളിൽ മാത്രമാണ് കിഷോർ സത്യ അഭിനയിച്ചത്. കിഷോർ സത്യ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ഹിറ്റായ സീരിയൽ കറുത്ത മുത്തായിരുന്നു. പ്രേമി വിശ്വനാഥായിരുന്നു സീരിയലിൽ നായിക വേഷം ചെയ്തത്.

നായികയുടെ ഭർത്താവിന്റെ വേഷമായിരുന്നു കിഷോർ സത്യയ്ക്ക്. 2014 ഒക്ടോബർ 20ന് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ആരംഭിച്ച കറുത്ത മുത്ത് മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പൂർത്തീകരിച്ച രണ്ടാമത്തെ പരമ്പരയാണ്. ഈ പരമ്പര നാല് സീസണുകളായി 1450 എപ്പിസോഡുകൾ വിജയകരമായി പരമ്പര ടെലികാസ്റ്റിംഗ് പൂർത്തിയാക്കി.

2014ൽ ആരംഭിച്ച പരമ്പര 2019ൽ ആണ് അവസാനിച്ചത്. വിവിധ ഭാഷകളിൽ കറുത്ത മുത്ത് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കറുത്ത മുത്തിൽ നിന്നും നായകൻ കിഷോർ സത്യ അപ്രതീക്ഷിതമായാണ് നായക സ്ഥാനത്ത് നിന്നും പിന്മാറിയത്. അതിന് ശേഷം നിരവധി പേർ കാരണം തിരക്കിയെങ്കിലും കിഷോർ സത്യം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം സീരിയലിൽ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കിഷോർ സത്യ. ‘വളരെ കുറച്ച് സീരിയലുകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ചെയ്തത് എല്ലാം വലിയ പ്രോജക്ടുകളാണ്.

ഇത്രയും വർഷത്തിന് ഇടയിൽ അഞ്ചോ ആറോ സീരിയലുകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. പൊതുവെ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സീരിയലുകൾ വരുന്നത്. അതിൽ മെയിൽ ക്യാരക്ടറുകൾക്കും പ്രധാന്യമുള്ള സീരിയലുകളാണ് ഞാൻ തെരഞ്ഞെടുക്കുന്നത്.’

‘കറുത്ത മുത്ത് എന്ന സീരിയലിലും അത്തരം ഒരു നല്ല വേഷമാണ് ഞാൻ ചെയ്തത്. ആ സമയത്ത് എനിക്ക് കുറച്ച് സിനിമകൾ വന്നു. ജെയിംസ് ആന്റ് ആലീസ്, ഊഴം, ലക്ഷ്യം, സ്വർണ കടുവ പോലുള്ള സിനിമകൾ ചെയ്യുന്നതിന്റെ തിരക്കുകളിലായിരുന്നു ഞാൻ. ഡേറ്റ് ക്ലാഷ് ആയപ്പോൾ സീരിയലിൽ ആ കഥാപാത്രത്തെ ജെർമനിയിൽ പറഞ്ഞയച്ചു. അങ്ങനെ കുറച്ച് കാലം കറുത്ത മുത്തിൽ നിന്നും മാറി നിന്നു.

ALSO READ

കൂടെവിടെ പരമ്പരയിലെ പുതിയ ആദി സാർ അടിപൊളി ; അനിൽ മോഹനെ ഏറ്റെടുത്ത് സീരിയൽ ആരാധകർ

പിന്നീട് ഒരു സംയുക്ത ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഞാൻ സീരിയലിലേക്ക് തിരിച്ചുവരാൻ തയ്യാറായി. പക്ഷെ അപ്പോഴേക്കും കഥാപാത്രങ്ങളും കഥയും എല്ലാം മാറിയിരുന്നു. മക്കൾ എല്ലാം വലുതായ വേറൊരു കഥാ ഗതിയിലൂടെയാണ് സീരിയൽ പോകുന്നത്. കാർത്തികയുടെയും ഭർത്താവിന്റെയും കുഞ്ഞിന്റെയും എല്ലാം കഥ കഴിഞ്ഞു പുതിയ കഥ തുടങ്ങി. ആ ഒരു ഘട്ടത്തിലേക്ക് എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു എന്നും കിഷോർ സത്യ പറയുന്നുണ്ട്.

Advertisement