വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു, 21ാം വയസ്സില്‍ 19കാരിയെ വിവാഹം ചെയ്ത് റിയാസ് ഖാന്‍, ആരും തങ്ങളെ പോലെ എടുത്ത് ചാടി വിവാഹം കഴിക്കരുതെന്ന് താരം, തുറന്നുപറച്ചില്‍ വൈറല്‍

73

വില്ലന്‍ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നടനാണ് റിയാസ് ഖാന്‍. വില്ലന്‍ എന്നതിലുപരി നല്ലൊരു കോമേഡിയനും കൂടിയാണ് അദ്ദേഹം. താരത്തെ കണ്ടാല്‍ ആദ്യമെല്ലാം വിചാരിക്കുന്നത് ഒരു ബോളിവുഡ് നടനാണെന്നാണ്.

Advertisements

2003 ലാണ് ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൊച്ചിരാജാവടക്കെ നിരവധി സിനിമകളില്‍ താരത്തെ തേടി ചെറുതും വലുതുമായ വേഷങ്ങളെത്തി. വര്‍ഷങ്ങളായി സിനിമയിലുള്ള താരം ഇന്നു സജീവ സാന്നിധ്യമാണ്.

Also Read:ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, എന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും മോശം തീരുമാനം അതായിരുന്നു, ഇപ്പോഴും അതോര്‍ത്ത് വിഷമിക്കുന്നു, തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

വളരെ ചെറിയ പ്രായത്തിലായിരുന്നു റിയാസ് ഖാന്റെ വിവാഹം. പ്രണയത്തിലായിരുന്ന റിയാസ് ഖാനും ഭാര്യ ഉമയും 21, 19 വയസ്സുകളിലാണ് വിവാഹിതരായത്. ഇവരുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിര്‍പ്പായിരുന്നു. ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് റിയാസ് ഖാന്‍.

കാലമിത്രയായിട്ടും തങ്ങളുടെ പ്രണയത്തിന് യാതൊരുവിധ മങ്ങലും ഏറ്റിട്ടില്ലെന്നും വിവാഹം കഴിഞ്ഞപ്പോള്‍ ഒന്നും ഈസിയായിരുന്നില്ലെന്നും തങ്ങള്‍ ചെയ്ത പോലെ ആരും ചെറിയ പ്രായത്തില്‍ ചാടിക്കേറി വിവാഹം ചെയ്യരുതെന്നും അതവാ നേരത്തെ വിവാഹം ചെയ്താല്‍ ഇത്രയും കാലം ഒന്നിച്ച് നില്‍ക്കാനും പറ്റണമെന്നും റിയാസ് ഖാന്‍ പറയുന്നു.

Also Read:ആഗ്രഹം സഫലമാക്കി ജിപി, വര്‍ഷങ്ങള്‍ക്ക് ശേഷം ബാലേട്ടനെ കണ്ട് ഗോപിക, കാലില്‍ വീണ് അനുഗ്രഹം വാങ്ങി താരങ്ങള്‍

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അമ്മ അവളോട് 100 രൂപ താരം ആരും അറിയാതെ വീട്ടിലേക്ക് തന്നെ തിരിച്ച് പോയിക്കോ എന്നു പറഞ്ഞിരുന്നു. അതിന്റെ പേരില്‍ താന്‍ അമ്മയോട് വഴക്കിട്ടിരുന്നുവെന്നും അന്ന് കുറേക്കാലം തങ്ങളോട് മിണ്ടിയിട്ടില്ലെന്നും റിയാസ് ഖാന്‍ പറയുന്നു.

Advertisement