എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ, മോഹന്‍ലാലിനെ വാലിബനില്‍ നായകനാക്കാനുള്ള കാരണം വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി

72

മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരി ചെയ്ത സിനിമകളില്‍ മിക്കതും ശ്രദ്ധനേടിയിട്ടുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

Advertisements

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം ഏറെ ആകാംഷയോടെയാണ് അദ്ദേഹത്തിന്റെ ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പത്താമത്തെ ചിത്രമാണിത്.

Also Read:ഒരു പാവം, ഞാന്‍ ആഗ്രഹിച്ചത് പോലെയുള്ള പാര്‍ട്ട്ണര്‍, വിവാഹം നേരത്തെയാക്കാനുള്ള കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് സ്വാസിക

എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത് ഇപ്പോള്‍ മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് അണിയറപ്രവര്‍ത്തകരും താരങ്ങളും.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് ലിജോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കണ്ടന്റ് ലൂസ് ചെയ്തുള്ള പടമാണ് വാലിബന്‍ എന്ന് പറയാനാവില്ലെന്നും സ്‌ട്രോങ് കണ്ടന്റ് തന്നെയാണ് ചിത്രത്തിന്റേത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ലിജോ പറയുന്നു.

Also Read:ആഗ്രഹം സഫലമാക്കി ജിപി, വര്‍ഷങ്ങള്‍ക്ക് ശേഷം ബാലേട്ടനെ കണ്ട് ഗോപിക, കാലില്‍ വീണ് അനുഗ്രഹം വാങ്ങി താരങ്ങള്‍

ലാലേട്ടനെ പോലെ ഒരു സ്റ്റാറിനെ ചിത്രത്തിലേക്ക് കൊണ്ടുവന്നത് വലിയ ക്യാന്‍വാസിലും ലാന്‍ഡ്‌സ്‌കേപ്പിലും ഒരുങ്ങുന്ന കഥ വിശ്വസനീയമാണെന്ന് പ്രേക്ഷകരോട് തെളിയിക്കാന്‍ വേണ്ടിയാണെന്നും തന്റെ കരിയറിലും ജീവിതത്തിലും ഒരുപോലെ പ്രസക്തമാണ് വാലിബന്‍ എന്ന ചിത്രമെന്നും ലിജോ പറയുന്നു.

Advertisement