ഒടുവില്‍ അത് സംഭവിക്കുന്നു; എസ്എസ് രാജമൗലി സിനിമയില്‍ നടനായി എത്തുന്നു

47

ഇന്ത്യയ്ക്ക് പുറത്തും ആരാധകരുള്ള സംവിധായകനാണ് എസ്എസ് രാജമൗലി. ബാഹുബലിയ്ക്ക് ശേഷം ആണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് രാജമൗലിയുടെ ആർആർആറും ഹിറ്റായതോടെ അദ്ദേഹത്തിന്റെ ഓരോ ചലനവും പ്രേക്ഷകർ സസൂക്ഷ്മമാണ് വീക്ഷിക്കുന്നത്.

Advertisements

ഇപ്പോൾ പുറത്തുവന്ന വാർത്ത രാജമൗലി ഇനി ബിഗ്‌സ്‌ക്രീനിലും എത്താൻ പോകുന്നു എന്നാണ്. അതേ ടാളിവുഡ് ഡോട് കോം ആണ് രാജമൗലി പ്രധാനപ്പെട്ട സിനിമയുടെ ഭാഗമാവാൻ പോകുന്നു എന്ന് റിപ്പോർട്ട് ചെയ്യ്തത്.

കൽക്കി 2898 എഡി എന്ന ചിത്രത്തിൽ ഇദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വേദ വ്യാസ് എന്ന കഥാപാത്രത്തിലായിരിക്കും ചിത്രത്തിൽ എസ്എസ് രാജമൗലി ഉണ്ടാകുക എന്നും ടോളിവുഡ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.

also read
വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു, 21ാം വയസ്സില്‍ 19കാരിയെ വിവാഹം ചെയ്ത് റിയാസ് ഖാന്‍, ആരും തങ്ങളെ പോലെ എടുത്ത് ചാടി വിവാഹം കഴിക്കരുതെന്ന് താരം, തുറന്നുപറച്ചില്‍ വൈറല്‍
പ്രശസ്ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് കൽക്കി 2898 എഡി എന്നതിനാൽ പ്രഭാസ് ചിത്രത്തിന്റെ ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദീപീക പദുക്കോൺ നായികയാകുമ്പോൾ പ്രഭാസ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ ഉലകനായകൻ കമൽഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ്.

Advertisement