ഭ്രാന്ത് പിടിച്ചത് പോലുള്ള ഒരാൾ ആളുണ്ടായിരുന്നു, അയാളുടെ 15 നമ്പറുകൾ ആണ് ബ്ലോക്ക് ചെയ്തത്, ശല്യം ചെയ്ത ആരാധകനെ കുറിച്ച് അനുശ്രി

272

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുശ്രീ. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ ആണ് അനുശ്രീ സിനിമയിൽ എത്തിയത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച നടിക്ക് ആരാധകരും ഏറെയാണ്. ഡയമണ്ട് നെക്ലേസിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങ ളിൽ അനുശ്രീ അഭിനയിച്ചു.

Advertisements

Also Read
ഇങ്ങനെ പോയാല്‍ നിയമപരമായി നേരിടും, ഇത് ചിരിക്കാനുള്ള കാര്യമായി തോന്നുന്നില്ല, തുറന്നടിച്ച് നടി അഞ്ജു കൃഷ്ണ അശോക്

റെഡ്വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി, ദി ട്വൽത്ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ.

തന്റെ പുതിയ വിശേഷങ്ങളിം ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകരുമായി പങ്കുവെച്ച് നടി രംഗത്ത് എത്താറുമുണ്ട്. അതേ സമയം ഒരു സ്വകാര്യ മാധ്യമത്തിന് അനുശ്രീ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

anusree-2

തനിക്ക് സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളെ കുറിച്ച് അനുശ്രീ പറയുകയുണ്ടായി. മോശം കമന്റുകൾ കാരണം ഫേസ്ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറേക്കൂടി നല്ല പ്രതികരണങ്ങൾ വരാറ് ഇൻസ്റ്റഗ്രാമിൽ നിന്നാണ്.

Also Read
ട്രൂപ്പിലുള്ള ആളുമായി പ്രണയം, ഞങ്ങളുടെ ബന്ധത്തെ അനിയന്‍ എതിര്‍ത്തു, കാരണം കേട്ടപ്പോള്‍ ശരിക്കും ഞെട്ടി, നാടന്‍ പാട്ടിന്റെ രാജകുമാരി പ്രസീത പറയുന്നു

പണ്ടാരം ഫേസ്ബുക്ക് ഒന്ന് നിർത്തിക്കൂടെ എന്നെനിക്ക് തോന്നും. എന്ത് പറഞ്ഞാലും പോസിറ്റീവായി എടുക്കാത്ത കുറേ ആളുകൾ. എന്തിട്ടാലും അതിൽ നെഗറ്റീവ് മാത്രം കാണുന്നു എന്നും നടി പറയുന്നു. അടുത്തിടെ ചേട്ടൻ മുണ്ടിട്ടതിനാൽ എനിക്കും ഷോർട്‌സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്.

anusree-1

സഹോദരൻ ഷർട്ടിട്ടില്ലെങ്കിൽ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകൾ. എന്ത് ഫ്രസ്‌ട്രേഷൻ ആയിട്ടുള്ളവർ ആണിവരെന്ന് ഞാൻ കരുതും. രാവിലെ പത്രം വായിക്കുന്ന പോലെ ഫേസ്ബുക്കിൽ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.

ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂയെന്നും നടി തുറന്നടിച്ചു. തനിക്കുണ്ടായ ഒരു ആരാധക ശല്യത്തെക്കുറിച്ചും അനുശ്രീ സംസാരിച്ചു. ഭ്രാന്ത് പിടിച്ചത് പോലുള്ള ആളുണ്ടായിരുന്നു. ഇയാൾക്ക് എങ്ങനെ എന്റെ നമ്പർ കിട്ടിയതെന്ന് അറിയില്ല. പേര് പറഞ്ഞാൽ അയാൾക്ക് മനസ്സിലാവും.

പതിനഞ്ച് നമ്പർ ഞാൻ ബ്ലോക്ക് ചെയ്ത് കാണും. ഫേസ്ബുക്കിൽ, ഇൻസ്റ്റഗ്രാമിൽ നിരവധി ഐഡികളുണ്ടാക്കി മെസേജ് ചെയ്തു. ഗുഡ് മോണിംഗും സംഭവങ്ങളും മാത്രമാണ്. മോശമായി ഒന്നും പറയാറില്ല. പക്ഷെ എനിക്കൊരു വിമ്മിഷ്ടം തോന്നിയത് പുള്ളിയോട് മാത്രമാണ് എന്നും അനുശ്രീ പറയുന്നു.

ഇതല്ലാതെ വരുന്ന മറ്റ് ആരാധക മെസേജുകളൊന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞവരുണ്ട്. പക്ഷെ അതൊന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ പറയുന്നു.

Also Read
എന്തൊരു കെയറിങ്, സുരേഷ് ഗോപിയുടെ അമ്മയെ പൊന്നുപോലെ നോക്കി രാധിക, നല്ലൊരു ഭാര്യയും അമ്മയും മാത്രമല്ല, അടിപൊളി മരുമകള്‍ കൂടിയാണ് രാധികയെന്ന് ആരാധകര്‍

Advertisement