മൂന്ന് വര്‍ഷത്തെ കോഴ്‌സിന് ആണ് താരം ചേര്‍ന്നത് ; പഠിക്കാന്‍ വേണ്ടി ലണ്ടനിലേക്ക് പോയി നടി സാനിയ ഇയ്യപ്പന്‍

287

ആരാധകര്‍ ഏറെയുള്ള നടിയാണ് സാനിയ ഇയ്യപ്പന്‍. സിനിമയിലും സജീവം ആയ താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഒരു ഇടേവള എടുക്കുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. പഠനം തുടരാന്‍ വേണ്ടിയാണ് താരം സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണ് സാനിയ. 2026 ജൂണ്‍ വരെയാണ് കോഴ്‌സ്.

Advertisements

മൂന്ന് വര്‍ഷത്തെ ബിഎ ഒണേഴ്‌സ് ആക്ടിംഗ് ആന്റ് പെര്‍ഫോമന്‍സ് കോഴ്‌സിനാണ് സാനിയ ചേര്‍ന്നിരിക്കുന്നത്. ഏറെ പാരമ്പര്യമുള്ള ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ടിസാണ് സാനിയ കോഴ്‌സ് ചെയ്യുന്നത്. 167 വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.


സാനിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ യൂണിവേഴ്‌സിറ്റി ഐഡി കാര്‍ഡ് പങ്കുവച്ച് പഠനത്തിന് ചേര്‍ന്ന കാര്യം പറഞ്ഞത്.

also read
പ്രായം കുറയ്ക്കാന്‍ ഐശ്വര്യ റായി ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുത്തോ , നടിയുടെ ഫോട്ടോ വൈറല്‍
മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാന്‍സ് റിയാലിറ്റി ഷോയില്‍ സാനിയ പങ്കെടുത്തിരുന്നു. പിന്നാലെ സിനിമയില്‍ നിന്നും താരത്തിന് അവസരം ലഭിച്ചു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു.

അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയ തന്നെ. പിന്നാലെ നായിക വേഷവും താരം ചെയ്യാന്‍ തുടങ്ങി. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന മലയാള ചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

 

Advertisement