ഉയർന്ന സാമ്പത്തികമുണ്ട് രഞ്ജുഷയ്ക്ക്; രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്റെ പ്രാക്കാണിതെന്ന് പറയരുത്; മകൾ വളരുമ്പോൾ ഇതെല്ലാം കണ്ട് വേദനിക്കും: സരിത

818

ലൈം ലൈറ്റിൽ മിന്നിത്തിളങ്ങിയിരുന്നവർ പിന്നീട് ആത്മഹത്യ ചെയ്യുന്നുവെന്ന വാർത്തകൾ ഞെട്ടലോടെയാണ് ഓരോ ആരാധകരും കേൾക്കുന്നത്.നടി അപർണക്ക് പുറകേ, സിനിമ സീരിയൽ രംഗത്ത് ശോഭിച്ചിരുന്ന നടി രഞ്ജുഷയും ജീവനൊടുക്കിയത്, തെല്ലൊന്നുമല്ല ആരാധകരെയും സഹപ്രവർത്തകരെയും സങ്കടത്തിലാക്കുന്നത്.

എന്തിനാണ് രഞ്ജുഷ ജീവനൊടുക്കിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ടെലിവിഷനിൽ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലമാണ് രഞ്ജുഷ മേനോന്റെ പങ്കാളി.

Advertisements

ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഇരുവരും. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവമെന്നാണ് വിവരം. രഞ്ജുഷയെ ഫോണിൽ കിട്ടാതായതോടെ മനോജ് ഫ്ളാറ്റിൽ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ രഞ്ജുഷയെ കാണുന്നത്.

ALSO READ- ‘എടുത്തു പൊക്കിയതും അവളുടെ വായിൽ നിന്നും ചോര വന്നു’; ആ ഷോക്കിൽ നിന്നും ഇപ്പോഴും വിജയ് മുക്തനായിട്ടില്ലെന്ന് അച്ഛൻ

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു മാതാപിതാ
ക്കളെന്നും അവർക്ക് താൻ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതൊന്നും ഇഷ്ടമായിരുന്നില്ലെന്നും എന്നാൽ തന്റെ താത്പര്യങ്ങൾക്ക് എതിരായിരുന്നില്ലെന്നും രഞ്ജുഷ പറഞ്ഞിരുന്നു. ഇപ്പോഴിതാ രഞ്ജുഷയ്ക്ക് എതിരെ സോഷ്യൽമീഡിയയിലടക്കം നടക്കുന്ന വ്യ ക്തി ഹ ത്യ കളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും സുഹൃത്തുമായ സരിത ബാലകൃഷ്ണൻ.

സരിത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രഞ്ജുഷയെ കുറിച്ച് സംസാരിക്കുന്നത്. താനും രഞ്ജുഷയും മൂന്ന് വർഷമായി നല്ല സുഹൃത്തുക്കളായിരുന്നു.ഒരു ടെലിവിഷൻ പരിപാടിയിലാണ് തങ്ങൾ സുഹൃത്തുക്കളാകു ന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ള ആളായിരുന്നില്ല രഞ്ജുഷ. രഞ്ജുഷ വീട്ടിലെ ഒറ്റ മകളായിരുന്നു. വീട്ടിൽ നല്ല സാമ്പത്തികമുണ്ടെന്ന് സരിത പറയുന്നു.

ALSO READ- ‘വേദനകളെല്ലാം വെച്ച് ഞാൻ യുദ്ധം ചെയ്യുകയാണ്; വിവാഹമോചനം ആരോഗ്യത്തേയും ജോലിയേയും ബാധിച്ചു’: സാമന്ത

അമ്മയും അച്ഛനും സർക്കാർ ഉദ്യോഗസ്ഥരാണ്. രണ്ടു നില വീടാണ്. പിന്നെ ഒരു വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അടുത്തിടെ ആറ് സെന്റ് സ്ഥലം വാങ്ങി അവിടെ ചെറിയൊരു വീട് വച്ചു. അതും വാടകയ്ക്ക് കൊടുക്കാൻ പോവുകയാണെന്നാണ് അവളെന്നോട് പറഞ്ഞിരുന്നത്. സാമ്പ ത്തിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. അഥവാ ഉണ്ടെങ്കിൽ തന്നെ രണ്ട് സെന്റ് സ്ഥലം വിറ്റാൽ തീരാവുന്നതേയുള്ളു എന്ന് രഞ്ജുഷ തന്നെ പറയാറുണ്ടെന്നും സരിത വ്യക്തമാക്കി.

അങ്ങനെയുള്ള ഒരാളാണ് ഇപ്പോൾ ആ ത്മ ഹ ത്യ ചെയ്തതെന്ന് പറയുമ്പോൾ വിശ്വസിക്കാൻ സാധിക്കുന്നില്ല. നല്ല വിദ്യാ ഭ്യാസവും കഴിവുമുള്ള രഞ്ജുഷ നല്ലൊരു ജോലി കിട്ടിയാൽ ഈ മേഖലയിൽ നിന്ന് മാറി മകളെയും കൊണ്ട് ജീവിക്കുമെന്ന് പറയുമായിരുന്നു. എല്ലാം ഉണ്ടായിരുന്നെങ്കിലും അവൾ ആഗ്രഹിച്ച സമാധാനം അവൾക്ക് ലഭി ച്ചില്ലെന്നാണ് സരിത പറയുന്നത്. അതാവാം അവളുടെ മ ര ണത്തിന് കാരണം. നെഗറ്റീവ് കമന്റുകൾ നാളെ അവളുടെ മകൾ വളരുമ്പോൾ കാണുമെന്നും അത് ഏരെ വേദനിപ്പിക്കുമെന്നും സരിത ചൂണ്ടിക്കാണിച്ചു..

രഞ്ജുഷ പലപ്പോഴും മാനസികമായി കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു. നല്ലൊരു കുടുംബജീവിതം അവൾ ആഗ്രഹിച്ചിരുന്നു. കലാകാരി എന്നതിനെക്കാളും ഒരു കുടുംബിനിയാവണമെന്നാണ് ആഗ്രഹിച്ചത്. സീരിയൽ സംവിധായകനായ മനോജ് ശ്രീലകവുമായി അവൾ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്യുകയായിരുന്നു.

രഞ്ജുഷ നേരത്തെ വിവാഹം ചെയ്തിരുന്നു. ഒരു മകളുമുണ്ടായിരുന്നു. മനോജും ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. അദ്ദേഹം കുട്ടികൾക്ക് വേണ്ടി എല്ലാ മാസവും നല്ലൊരു തുക കൊടുക്കുന്നുണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ട്.

ചില കമന്റുകളിൽ രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്റെ ഫലമാണെന്നും അതിന്റെ പ്രാക്കാണ് അവൾക്ക് കിട്ടിയത് എന്നൊക്കെ കണ്ടിരുന്നെന്നും സരിത വെളിപ്പെടുത്തി.

എന്നാൽ, സത്യം അതല്ല. രണ്ടാളും വേർപിരിഞ്ഞ് വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്നതിനിടയിലാണ് പരിചയപ്പെട്ടത്. ശേഷം ഒരു ഫ്‌ളാറ്റെടുത്ത് താമസിക്കുകയായിരുന്നു. രണ്ടാളും ഡിവോഴ്‌സ് ചെയ്യാത്തത് കൊണ്ട് വീണ്ടും വിവാഹം കഴിക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് ലിവിംഗ് റിലേഷനിൽ കഴിഞ്ഞതെന്ന് സരിത വെളിപ്പെടുത്തി.

Advertisement