‘എടുത്തു പൊക്കിയതും അവളുടെ വായിൽ നിന്നും ചോര വന്നു’; ആ ഷോക്കിൽ നിന്നും ഇപ്പോഴും വിജയ് മുക്തനായിട്ടില്ലെന്ന് അച്ഛൻ

136

ഒന്നിന് പുറകെ ഓരോ സിനിമ നടൻ വിജയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വൻ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോർമുലയും തകർത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോൾ ലിയോയുടെ സക്സസ് സെലിബ്രേഷനിലാണ് വിജയ്.

Advertisements

ഈ സന്തോഷത്തിനിടയിലും വിജയ്‌യെ വിഷമിപ്പിക്കുന്ന ഒരു കാര്യമുണ്ട്. വർഷം ഇത്രയേറെ കഴിഞ്ഞിട്ടും കുഞ്ഞനിയത്തിയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് വിജയ് എന്നാണ് മാതാപിതാക്കൾ പറയുന്നത്.

ALSO READ- ‘വേദനകളെല്ലാം വെച്ച് ഞാൻ യുദ്ധം ചെയ്യുകയാണ്; വിവാഹമോചനം ആരോഗ്യത്തേയും ജോലിയേയും ബാധിച്ചു’: സാമന്ത

വിജയ്ക്ക് ആ ദുഃഖത്തിൽ നിന്നും ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന് അച്ഛൻ ചന്ദ്രശേഖർ പറയുന്നു. വിജയുടെ ഒരേയൊരു സഹോദരി വിദ്യയുടെ വിയോഗം താരത്തെ വളരെയേറെ ബാധിച്ചു. മൂന്നര വയസിലാണ് അസുഖ ബാധിതയായി വിദ്യ മ രി ക്കു ന്നത്.

വിദ്യ മരിക്കുമ്പോൾ വിജയ്ക്ക് പത്ത് വയസ് ആയിരുന്നു. അതിന്റെ ഷോക്കിൽ നിന്നും വിജയ് ഇന്നുവരെയും മുക്തനായിട്ടില്ലെന്നാണ് വിജയിയുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയും പറയുകയാണ്.

ALSO READ-വരുന്ന സിനിമയിൽ നിന്നേ ചൂസ് ചെയ്യാൻ പറ്റൂ! ഓടി നടന്ന് സിനിമ ചെയ്യാൻ ആഗ്രഹമില്ല; നടിയെന്ന നിലയിൽ തന്നെ മാറ്റിയത് ഈ സംവിധായകൻ: നമിത പ്രമോദ്

”ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് മകൾ വിദ്യയെയാണ്. അവൾ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം അതിമനോഹരമായിരുന്നു. ഞങ്ങളെ വീട്ടിൽ എല്ലാവരും അവിടെ മിസ്സ് ചെയ്യുന്നുണ്ട്. വിജയ് ആ ഷോക്കിൽ നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ശരിക്കും വിദ്യ ജനിച്ചതിനുശേഷം ആണ് ഞങ്ങളുടെ ജീവിതം തന്നെ മാറിയത്. അവളെ ഗർഭിണിയായിരിക്കുമ്പോൾ പതിയെ പതിയെ ഞങ്ങൾ ഉയർന്നു വരികയായിരുന്നു.”

”അപ്പോൾ മുതലാണ് പണം കാണാൻ തുടങ്ങിയത്. എന്നാൽ എല്ലാം തന്നിട്ട് അവൾ പോയി. ആ സമയത്ത് അവൾ പാടുമായിരുന്നു , വിജയിയെ ഡേയ് അണ്ണാ എന്നെ വിളിക്കൂ. അവൾ മരിക്കുന്ന ദിവസം ഷൂട്ടിന് പോകാൻ വേണ്ടി ഞാൻ ഇറങ്ങി.”

”പക്ഷേ വിദ്യ തന്റെ കൈയിൽ പിടിച്ചു പോവണ്ട എന്ന് പറഞ്ഞു. അപ്പോൾ പോയി വരാം എന്ന് പറഞ്ഞ് അവളെ എടുത്ത് പൊക്കിയതും അവളുടെ വായിൽ നിന്ന് ചോര വന്നു. ഡോക്ടർ വന്നു നോക്കിയപ്പോൾ രക്ഷയില്ല എന്ന് പറഞ്ഞു. എൻറെ മടിയിൽ കിടന്നാണ് അവൾ മരിച്ചത്. വിദ്യ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് വിജയ് കരഞ്ഞു. ആ ഷോക്കിൽ നിന്നും വിജയ് ഇപ്പോഴും പുറത്തുവന്നിട്ടില്ല’- എന്നാണ് വിജയുടെ അച്ഛനും അമ്മയും പറഞ്ഞത് .

Advertisement