ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു സാമന്തയും തെലുങ്ക് യുവസൂപ്പർതാരം നാഗ ചൈതന്യയും. ഓൺ സ്‌ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകർക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ 2017 ൽ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ സ്ഥിരമായി വൈറലാകാറും ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു.
2021 ഒക്ടോബർ രണ്ടിനായിരുന്നു സാമും ചൈയും പിരിയാൻ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു ഇത്. ഇപ്പോൾ വർഷമേറെ കഴിഞ്ഞിട്ടും ഇരുവരും വേർപിരിഞ്ഞതിന്റെ വിഷമത്തിലാണ് ആരാധകർ.
ഇതിനിടെ സാമന്ത കാരണമാണ് വിവാഹ ബന്ധം തകർന്നതെന്ന ആരോപണവും വന്നിരുന്നു. സാമന്തയ്ക്ക് ചില മാരകരോഗങ്ങളും ഉണ്ടെന്ന തരത്തിൽ പ്രചാരണങ്ങളും നടന്നിരുന്നു. മയോസൈറ്റിസ് രോഗത്തെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയതോടെ അസുഖമുള്ള സാഹചര്യത്തിൽ നാഗ ചൈതന്യ തന്നെ സാമന്തയെ ഉപേക്ഷിച്ച് പോയതാണോ എന്നൊക്കെയായിരുന്നു പിന്നീട് നടന്ന ചർച്ചകൾ.
ഇപ്പോഴിതാ നടി വിവാഹമോചനത്തെ കുറിച്ചും തന്റെ അസുഖത്തെ കുറിച്ചും തുറന്നുപറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിച്ചിരുന്നു. ആ സമയത്ത് തിന്മയുടെ ശക്തി വന്നത് പോലെയാണ് തോന്നിയത്.’- എന്നാണ് സാമന്ത പറഞ്ഞത്.
കഴിഞ്ഞ രണ്ട് വർഷക്കാലം താൻ സഹിച്ചത് അത്രത്തോളമാണ്. ആ സമയത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലൂടെ പോയിട്ട് തിരികെ വന്ന താരങ്ങളെ കുറിച്ച് വായിച്ചിരുന്നു. അങ്ങനെയാണ് തന്റെ വിഷാദത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും താരം വെളിപ്പെടുത്തു.
അവരുടെയൊക്കെ അനുഭവങ്ങളാണ് തന്നെ സഹായിച്ചതെന്ന് പറയാം. മാത്രമല്ല അതെനിക്ക് കൂടുതൽ ശക്തിയും ഊർജ്ജവും നൽകി. അവർക്ക് അങ്ങനെ ചെയ്യാൻ സാധിച്ചെങ്കിൽ തനിക്കും സാധിക്കുമെന്ന ചിന്ത വരികയായിരുന്നു.
ഈ രാജ്യത്ത് ഒത്തിരി പേരുടെ സ്നേഹം ലഭിക്കുന്നൊരു താരമാകാൻ സാധിച്ചെങ്കിൽ അത് വിലമതിക്കാനാവാത്ത സമ്മാനമല്ലേന്ന് ചിന്തിച്ചുവെന്നും സാമന്ത വെളിപ്പെടുത്തി. അതിൽ സത്യസന്ധതയോടെ ഇരിക്കാനും ഉത്തരവാദിത്തം കാണിക്കാനുമൊക്കെ തോന്നി. എത്ര ബ്ലോക്ക്ബസ്റ്റർ സിനിമ ഉണ്ടെന്നോ, എത്ര അവാർഡുകൾ കിട്ടിയെന്നോ അല്ല നോക്കേണ്ടതെന്നും സാമന്ത പറയുകയാണ്.
വീഴ്ചകളും വേദനയും പൊതുമധ്യത്തിൽ ചർച്ചയായത് താൻ കാര്യമാക്കുന്നില്ല. യഥാർഥത്തിൽ ഇതൊക്കെയാണ് തന്നെ ശക്തിപ്പെടുത്തിയത്. തനിക്കുണ്ടായ വേദനകളെല്ലാം വെച്ച് താൻ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകൾക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്ന് ഞാൻ ആശംസിക്കുകയാണെന്നും നടി പറഞ്ഞു.
വിഷമഘട്ടത്തിൽ തന്നെ സഹായിച്ചത് തന്റെ ഏറ്റവും മികച്ച പരിശീലകനാണ് എന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ പേര് ജുനൈദ് എന്നാണ്. കഴിഞ്ഞ ഒന്നര വർഷമായി തനിക്ക് ശക്തിയുടെ ഒരു വലിയ ഉറവിടമാണ് അദ്ദേഹം നൽകിയതെന്നും താരം പ്രശംസിച്ചു.
ജിമ്മിൽ പോയി ഒന്നും ചെയ്യാൻ പറ്റാത്ത ഒരുപാട് ദിവസങ്ങൾ ഉണ്ടായി. അദ്ദേഹത്തിന്റെ മുന്നിൽ താൻ കരയുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇപ്പോൾ താൻ ഓർക്കുകയാണ്. കരയുന്നത് കണ്ടില്ലെന്ന് നടിച്ച് ‘ശരി, അടുത്ത സെറ്റ്, നമുക്ക് പോകാമെന്ന് പറയും’. അതൊക്കെ തന്നെ എത്രത്തോളം സഹായിച്ചുവെന്ന് അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.