‘ദീപികയുടെ നാല് മുൻകാമുകന്മാരും ഒരേ വേദിയിൽ’! ഇത് വലിയ നാണക്കേടാണ് കേസ് കൊടുക്കണമെന്ന് ആരാധകർ; വൻ ആരാധക രോഷം

338

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയും മോഡലുമാണ് ദീപിക പദുകോൺ. 1986 ജനുവരി 5നാണ് താരത്തിന്റെ ജനനം. പ്രശസ്ത ഇന്ത്യൻ ബാഡ്മിന്റൺ താരമായിരുന്ന പ്രകാശ് പദുക്കോൺ ആണ് ദീപികയുടെ പിതാവ്. താരം ദീപിക ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്.ദീപികക്ക് 11 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറിയത്.

ബാഡ്മിന്റണിൽ നേട്ടമുണ്ടാക്കിയ താരം പിന്നീട് മോഡലിംഗ് കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. ദീപിക ആദ്യമായി അഭിനയിച്ചത് കന്നട ചിത്രമായ ഐശ്വര്യയിൽ ആണ്. പിന്നീട് ഓം ശാന്തി ഓം എന്ന ഷാരൂഖ് ചിത്രത്തിലൂടെ നായികയായി ബോളിവുഡിൽ അരങ്ങേറിയ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നടൻ രൺവീർ സിങിനെ വിവാഹം ചെയ്ത ശേഷവും താരം കരിയറിൽ ശക്തയായ തുടരുകയാണ്.

Advertisements

ALSO READ-‘എടുത്തു പൊക്കിയതും അവളുടെ വായിൽ നിന്നും ചോര വന്നു’; ആ ഷോക്കിൽ നിന്നും ഇപ്പോഴും വിജയ് മുക്തനായിട്ടില്ലെന്ന് അച്ഛൻ

ഇപ്പോഴിതാ ബോളിവുഡിന്റെ ലേഡി സിങ്കമാകാൻ ബോളിവുഡ് നടി ദീപിക പദുകോൺ എത്തുന്നു എന്നാണ് കേൾക്കുന്നത്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലാണ് ദീപിക പ്രധാന വേഷത്തിൽ എത്തുക. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. ദീപിക പദുക്കോൺ വേഷമിട്ട ചിത്രങ്ങളിൽ ഒടുവിൽ പ്രദർശനത്തിന് എത്തിയത് ജവാനാണ്. ജവാനിൽ ദീപികയ്ക്ക് അതിഥി വേഷമായിരുന്നു.

ദീപിക നായികയായി ഒടുവിൽ എത്തിയ ചിത്രവും ഷാരൂഖ് ഖാന്റെ പഠാനായിരുന്നു. ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രത്തിൽ ദീപിക പദുക്കോണിന്റെ വേഷം ശ്രദ്ധയാകർഷിച്ചിരുന്നു

ALSO READ- ഉയർന്ന സാമ്പത്തികമുണ്ട് രഞ്ജുഷയ്ക്ക്; രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്റെ പ്രാക്കാണിതെന്ന് പറയരുത്; മകൾ വളരുമ്പോൾ ഇതെല്ലാം കണ്ട് വേദനിക്കും: സരിത

ഇതിനിടെ ദീപിക അടുത്തിടെ ഒരു അഭിമുഖത്തിൽ മുൻ പ്രണയങ്ങളും ഡേറ്റിംഗിനെയും സംബന്ധിച്ച് പരാമർശം നടത്തിയത് പിന്നീട് ചർച്ചയായിരുന്നു. ഈസാഹചര്യത്തിൽ ദീപിക പദുക്കോണിന്റെ പ്രണയത്തെ കുറിച്ച് ഒരു കോമഡി പ്രോഗ്രാം സംഘടിപ്പിച്ചതാണ് വാർത്തകളില് നിറയുന്നത്.

ഉത്തർപ്രദേശിലെ ഒരു പരിപാടിക്കിടയിലെ സ്റ്റാൻഡ് അപ് കോമഡിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.ദീപികയുടെ മുൻ കാമുകൻമാരെന്ന് പറയപ്പെടുന്ന സിനിമ നടൻ രൺബിർ കപൂർ, ക്രിക്കറ്റർ യുവരാജ് സിംഗ്, നടൻ നിഹർ പാണ്ഡ്യ നടനും മോഡലുമായ സിദ്ധാർഥ് മല്യ എന്നിവരെ ചിലർ അനുകരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഈ പരിപാടി വ്യാപകമായ വിമർശനത്തിന് കാരണമായിരിക്കുകയാണ്. വൈകാതെ തന്നെ ദീപിക പദുക്കോൺ നിയമനടപടി സ്വീകരിക്കണമെന്നാണ് വീഡിയോയ്ക്ക് കമന്റായി പലരും അഭിപ്രായപ്പെടുന്നത്.

ഇത് വലിയ നാണക്കേടുണ്ടാക്കുന്ന നടപടിയാണെന്ന് മറ്റൊരാൾ എഴുതുന്നു. മീംസ് പ്രശ്‌നമില്ല, എന്നാൽ വ്യക്തഹത്യയാണ് ഇത് എന്നും മറ്റൊരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. സഹിക്കാനാകാത്തതിലും അപ്പുറമാണ് ദീപികയുടേതായി പ്രചരിക്കുന്ന വീഡിയോ എന്നൊക്കെയാണ് ആരാധകർ പറയുന്നത്.

Advertisement