എല്ലാവർക്കും എന്തോ ദേഷ്യമോ വെറുപ്പോ ഒക്കെയാണ്, ഇത്രയും പ്രതികരണങ്ങൾ പ്രതീക്ഷിച്ചില്ല; സസ്‌നേഹത്തിലെ ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

63

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ ആണ് സസ്‌നേഹം. ഈ പരമ്പരയിലൂടെ പ്രേക്ഷക മനസിൽ കയറിപറ്റിയ താരമാണ് ലക്ഷ്മി പ്രിയ. എന്നാൽ സസ്നേഹത്തിന് മുൻപ് മറ്റു ജനപ്രിയ സീരിയലുകളായ ഭാഗ്യദേവതയിലും കറുത്ത മുത്തിലും ലക്ഷ്മിപ്രിയ കേന്ദ്രകഥാപാത്രങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഒരു അഭിനേത്രി എന്നതിലുപരി പഠനത്തിലും താരം മികവ് തെളിയിച്ചിട്ടുണ്ട്.

എംബിബിഎസ് ആണ് താരം നേടിയത്. എന്നാൽ കുറച്ചുനാൾ താൻ നാട്ടിൽ ഇല്ലായിരുന്നു എന്നും മെഡിസിൻ പഠിക്കാൻ ചൈനയിൽ പോയിരുന്നെനും ലക്ഷ്മി പ്രിയ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് നടി മെഡിസിൻ പഠിക്കുന്നത് ആരാധകരിലേയ്ക്കും എത്തിയത്.

Advertisements

Also read; വൻ തിരിച്ചുവരവിന് ഒരുങ്ങി ദിലീപ്; പിന്നിൽ സുരേഷ് ഗോപി; ആരാധകർ ആഘോഷത്തിൽ

താൻ ചൈനയിലാണ് പഠിച്ചത് എന്ന് അറിഞ്ഞതോടെ കൊറോണ അവിടെ നിന്ന് കൊണ്ടുവന്നത് താനാണോ എന്ന് പലരും തന്നോട് കളിയാക്കി ചോദിച്ചിട്ടുണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. എന്നാൽ അവരോടെല്ലാം താൻ പറഞ്ഞത് താനല്ല വേറേ ആരോ ആണ് കൊണ്ടുവന്നത് എന്നാണ്. താൻ നിന്ന സ്ഥലത്തല്ല അത് വന്നതെന്നും താൻ നിൽക്കുന്ന സ്ഥലത്ത് അത് വരില്ലെന്നും ചിരിച്ചുകൊണ്ട് ലക്ഷ്മിപ്രിയ മറുപടി നൽകിയിരുന്നു.

അഭിനയം ഇഷ്ടപ്പെടുന്നത് പോലെ മെഡിസിനും വലിയ ഇഷ്ടമായത് കൊണ്ടാണ് അത് പഠിച്ചതെന്നും ലക്ഷ്മി പറയുന്നു. എന്നാൽ താൻ ഇപ്പോൾ ചെയ്യുന്ന സീരിയലായ സസ്നേഹത്തിൽ വളരെ നെഗറ്റീവായിട്ടുളള കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്. അത് കണ്ടിട്ട് ആർക്കും തന്നെ ഇഷ്ടമില്ലെന്നാണ് തന്റെ ഒരു വിശ്വാസം എന്നും പറഞ്ഞു.

തനിക്ക് കുറെ മെസേജുകൾ വരാറുണ്ടെന്നും കറുത്ത മുത്തിനേക്കാൾ ഒരുപാട് പേരെ അസ്വസ്ഥരാക്കിയത് സസ്നേഹത്തിലെ ഈ കഥാപാത്രമാണെന്നാണ് അവരെല്ലാം പറയുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. എന്നാൽ ഇത്രയും പ്രതികരണങ്ങൾ ഒന്നും താൻ പ്രതീക്ഷിച്ചില്ലായിരുന്നു. എല്ലാവർക്കും എന്തോ ദേഷ്യമോ വെറുപ്പോ തന്നോടുണ്ടെന്നും വ്യക്തമാക്കി.

അതുകൊണ്ട് ഇപ്പോൾ മാസ്‌ക് ഇടുന്നത് വളരെ ഉപകാരമായിട്ടുണ്ട്. കാരണം ആരും തന്നെ പെട്ടന്ന് തിരിച്ചറിയാറില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ താൻ ജീവിതത്തിൽ ഇപ്പോഴും പോസിറ്റീവായതുകൊണ്ട് സീരിയലുകളിൽ നെഗറ്റീവ് റോളുകൾ ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും ലക്ഷ്മി വ്യക്തമാക്കി.

Also read; ജഡ്ജി അല്ല മക്കളേ ഇത് ഹിന്ദി അധ്യാപകൻ; കോടതി മുറി ഇന്നുവരെ കാണാത്ത ‘മജിസ്‌ട്രേറ്റ്’ കുഞ്ഞിക്കൃഷ്ണൻ മാഷിന് ആരാധകരുടെ അഭിനന്ദനം

എന്നാൽ അതേസമയം മുൻപ് സ്റ്റാർ മാജിക്ക് എപ്പിസോഡിൽ പങ്കെടുത്തും പ്രേക്ഷകർക്ക് മുൻപിൽ തിളങ്ങി ജനശ്രദ്ധ നേടിയ താരമായിരുന്നു ലക്ഷമിപ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുളളതും വിശേഷങ്ങൾ അറിയിക്കുന്നതും. താരത്തിന്റെ ഓരോ ചിത്രങ്ങളും ഞൊടിയിടയിൽ വൈറലാകാറുണ്ട്.

Advertisement