ഗ്ലാമറസ് വേഷം ചെയ്യാൻ ഒരു മടിയുമില്ലാത്ത താരം; യുവാക്കളുടെ ഹരമായിരുന്ന നടി മയൂരിയുടെ ജീവിതത്തിൽ സംഭവിച്ച അറിയാക്കഥകൾ

538

പേടിപ്പെടുത്തുന്ന ഒരുപാട് ചിത്രങ്ങൾ മലയാള സിനിമയിൽ വന്നിട്ടുണ്ട്. എന്നാൽ, ഒരുകാലത്ത് ആകാശഗംഗ എന്ന വിനയൻ ചിത്രം സൃഷ്ടിച്ച ഓളം ഇന്ന് ഒരു ചിത്രത്തിനും കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. കാരണം ആകാശഗംഗ ടിവിയിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ ഇന്നും പ്രേക്ഷകരുടെ നെഞ്ചിൽ ഭയത്തിന്റെ താളമിടിക്കും. അതാണ് ആ ചിത്രത്തിന്റെ വിജയവും.

ചിത്രത്തിൽ എടുത്ത് പറയാൻ കഴിയുന്ന വേഷം നടി മയൂരിയുടേതായിരുന്നു. ഗംഗ എന്ന പേരിൽ അറിയപ്പെട്ട ദാസിപെണ്ണായിട്ടായിരുന്നു മയൂരി പ്രത്യക്ഷപ്പെട്ടത്. പച്ചജീവനോടെ ചിതയിൽ കത്തിയെരിഞ്ഞ ദാസിപ്പെണ്ണിന്റെ പ്രതികാരമായിരുന്നു ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെട്ടത്. യക്ഷിയായി എത്തി ഇന്നും പേടിപ്പെടുത്തുന്ന നടി മയൂരി വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്.

Advertisements

Also read; മോഡേൺ മാത്രമല്ല, നാടനും വഴങ്ങുമെന്ന് പ്രേക്ഷകരുടെ സ്വന്തം സൂര്യ കൈമൾ; ദാവണിയിലും സെറ്റ് സാരിയിലും തിളങ്ങി നടി അൻഷിത അഞ്ജി

എങ്കിലും ഈ ചിത്രങ്ങളിലൂടെ താരം ഇന്നും പ്രേക്ഷക മനസിൽ തിളങ്ങി നിൽക്കുന്നു. മയൂരി എന്നാൽ മലയാളിയാണെന്ന് തെറ്റിദ്ധരിച്ചവർ ആയിരിക്കും കൂടുതൽ ആളുകളും. യഥാർത്ഥത്തിൽ നടി മയൂരി ഒരു തമിഴ് പെൺകുട്ടിയായിരുന്നു. ശാലിനി എന്ന പെൺകുട്ടിയാണ് പിന്നീട് മയൂരി ആയി മാറിയത്.

തമിഴിലും മറ്റും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയിൽ വേണ്ട വിധത്തിൽ തിളങ്ങാൻ സാധിക്കാതെ പോയ ഒരു നടി കൂടി ആയിരുന്നു താരം. നടിയുടെ അമ്മയ്ക്കായിരുന്നു മകളെ ഒരു സിനിമാനടിയായി കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. ഈ ആഗ്രഹം കൊണ്ടു കുട്ടിക്കാലം മുതൽ തന്നെ തമിഴിലെ പല സംവിധായകരോടും ചാൻസ് ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അങ്ങനെയാണ് ഒരു തമിഴ് സിനിമയിലേക്ക് മയൂരി എത്തുന്നത്. എന്നാൽ, മയൂരി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആദ്യചിത്രത്തിൽ തന്നെ ഗ്ലാമർ വേഷം ചെയ്യുവാൻ തനിക്ക് മടിയില്ലെന്ന് കൂടി മയൂരി കാണിച്ചു തന്നിരുന്നു. പലപ്പോഴും പല സിനിമകളിലും മയൂരിയുടെ ശരീര സൗന്ദര്യം എടുത്തു കാണിക്കുന്ന ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

13 വയസിൽ ആണ് താരം മയൂരി സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലേക്ക് എത്തുന്നത്. ചിത്രത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ ഒരാൾ മയൂരിയോടെ ചോദിച്ചത് ഇനിയും മലയാള സിനിമയിൽ സജീവമായി ഉണ്ടായിരിക്കുമോ എന്ന് ആണ്. അന്ന് മയൂരി പറഞ്ഞത് സജീവമല്ല എങ്കിൽ പോലും മലയാള സിനിമയിൽ ഉറച്ച് നിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ്.

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മികച്ച കഥാപാത്രങ്ങൾ മയൂരിയെ തേടി വന്നിരുന്നുവെങ്കിലും ഒരു സ്വപ്നം പോലെ അത് മാഞ്ഞു പോവുകയായിരുന്നു. ചിത്രീകരണ സമയമാകുമ്പോൾ ആ കഥാപാത്രങ്ങൾ മറ്റൊരാളിലേക്ക് എത്തും. ഇതാണ് താരം പിന്നിലാകാനുള്ള കാരണവും.

Also read; വൻ തിരിച്ചുവരവിന് ഒരുങ്ങി ദിലീപ്; പിന്നിൽ സുരേഷ് ഗോപി; ആരാധകർ ആഘോഷത്തിൽ

ആകാശഗംഗയ്ക്ക് ശേഷം മയൂരിയുടെ കരിയറിൽ ഒരു ബ്രേക്ക് സൃഷ്ടിച്ച കഥാപാത്രം വന്നിട്ടില്ല എന്നതാണ് സത്യം. പല കഥാപാത്രങ്ങളിലും മയൂരി ഒരുപാട് പ്രതീക്ഷിച്ചെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. പിന്നീട് ആത്മഹത്യയിലേക്ക് പോകുന്ന സമയത്ത് മയൂരി എഴുതിവെച്ചത് ഇത്രമാത്രം ആയിരുന്നു. ജീവിക്കുവാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് താൻ ജീവനൊടുക്കുന്നുവെന്നായിരുന്നു താരം കുറിച്ചത്.

Advertisement