എമ്പുരാന്റെ ഒന്നാംഭാഗം പോലും സഹിക്കാന്‍ പറ്റുന്നില്ല, അപ്പോഴാണ് രണ്ടാം ഭാഗം വരുന്നത്, നല്ല സിനിമകളൊക്കെ ചെയ്തൂടേ മോഹന്‍ലാലേ നിങ്ങള്‍ക്ക്, ഒരു ദ്രോഹി നിങ്ങളെ നശിപ്പിച്ചു, തുറന്നുപറഞ്ഞ് ശാന്തിവിള ദിനേശ്

350

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു മടിയും പേടിയുമില്ലാതെ തുറന്നുപറയുന്ന ആളാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സമൂഹത്തിലെ ഏതൊരു കാര്യത്തെ കുറിച്ചും സംസാരിക്കുന്നത്.

Advertisements

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഏറെ നാളുകളായി താടി വെച്ചാണ് മോഹന്‍ലാല്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. താടിയെടുത്ത് എന്നാണ് അഭിനയിക്കുന്നതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Also Read:കാത്തിരിപ്പിന് വിരാമം, പ്രേക്ഷകരില്‍ ആവേശമുണര്‍ത്തി ആ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ച് നിവിന്‍ പോളി

ഒടിയനിലാണ് താരം താടിയില്ലാതെ അവസാനമായി അഭിനയിച്ചത്. മോഹന്‍ലാലിന് ഒരു ദ്രോഹി കാരണമാണ് താടിവെച്ച് അഭിനയിക്കേണ്ടി വന്നതെന്നും അതോടെ മലയാളി പ്രേക്ഷകര്‍ ഹതഭാഗ്യരായി പോയെന്നും താടിവെച്ച മോഹന്‍ലാലിന്റെ ഫോട്ടോ കാണുമ്പോള്‍ അദ്ദേഹത്തെ കൊണ്ട് വേണ്ടാത്ത ജോലികള്‍ ചെയ്യിപ്പിച്ച ആളെ താന്‍ പ്രാകാറുണ്ടെന്നും ദിനേശ് പറയുന്നു.

ഒരു നല്ല നടനെയാണ് നശിപ്പിച്ചത്. മോഹന്‍ലാലിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ അത്രയ്ക്ക് ബുദ്ധിയില്ലായിരുന്നോ എന്ന് അപ്പോഴാണ് താന്‍ ചിന്തിച്ച് പോകുന്നതെന്നും ഇനി ജനപ്രിയമാവുന്ന ലൈറ്റ് ആയിട്ടുള്ള സിനിമകള്‍ വേണം ചെയ്യാനെന്നും ശാന്തി വിള ദിനേശ് പറയുന്നു.

Also Read:ഒരു നല്ല നടനെ നശിപ്പിച്ചതാണ്, മോഹന്‍ലാലിന് ഇത്രയും ബുദ്ധിയില്ലായിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്; ശാന്തിവിള ദിനേശ്

എമ്പുരാന്റെയൊക്കെ ഒന്നാം ഭാഗം പോലും സഹിക്കാന്‍ പറ്റാത്ത ആളാണ് താന്‍. ചിലപ്പോള്‍ തനിക്ക് സിനിമ കാണാനുള്ള സെന്‍സില്ലാത്തത് കൊണ്ടാവാം , ചിലപ്പോള്‍ തന്റെ വിവരക്കേട് കൊണ്ടാവാമെന്നും തത്കാലം നല്ല സിനിമകള്‍ ചെയ്യുകയാണ് മോഹന്‍ലാല്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement