എണ്ണമറ്റ കഥാപാത്രങ്ങള്‍ ചെയ്തിട്ടും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും തള്ളിപ്പറയുന്നവര്‍ ഇല്ലേ? വ്യക്തിക്കല്ല പ്രധാന്യമെന്ന് ഷൈന്‍ ടോം ചാക്കോ

215

മലയാളികളെ അമ്പരപ്പിക്കുന്ന അഭിനയം കാഴ്ചവെയ്ക്കുന്ന യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. കുറുപ്പ് സിനിമയിലടക്കം താരം ഈയടുത്ത് ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ പ്രശംസ നേടി.

ഇപ്പോഴിതാ സിനിമയിലെ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യമെന്നും താരങ്ങള്‍ക്ക് അല്ലെന്നും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷൈന്‍. പുതിയ ചിത്രമായ കുമാരിയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

Advertisements

വ്യക്തികള്‍ക്കല്ല കഥാപാത്രങ്ങള്‍ക്ക് മാത്രമേ എല്ലാകാലത്തും നിലനില്‍പ്പുള്ളൂ. എത്ര മഹത്തരമായ പ്രകടനം കാഴ്ചവെച്ചാലും വ്യക്തികളെ തള്ളിപ്പറഞ്ഞേക്കാമെന്നും താരം പ്രതികരിച്ചു. എണ്ണമറ്റ കഥാപാത്രങ്ങള്‍ ചെയ്തുവെച്ചിട്ടും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇന്നും തള്ളിപ്പറയുന്നവര്‍ ഇല്ലേയെന്നാണ് ഷൈന്‍ ചോദിക്കുന്നത്.

ALSO READ- പുഷ് ചെയ്യാന്‍ പറയുമ്പോള്‍ കൈ പിടിച്ച് കൂടെ നിന്നു; യൂ ട്യൂബില്‍ നോക്കി ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തു, വാവ വരുന്നതും ഡോക്ടര്‍ എടുക്കുന്നതും എല്ലാം അടുത്ത് നിന്ന് കണ്ടത് ഭാഗ്യം തന്നെ: യുവ കൃഷ്ണ

ഏത് മലയാളത്തിലെ സിനിമ നോക്കിയാലും ഷൈന്‍ ടോം ചാക്കോ എന്ന ഘടകമുണ്ടല്ലോ എന്ന ചോദ്യത്തോടാണ് ഷൈന്‍ പ്രതികരിച്ചത്. അങ്ങനെ ഇല്ലെന്നും അവിടെ കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ എന്നും താരം പറയുന്നു.

ടമലയാള സിനിമയില്‍ എത്ര കഥാപാത്രങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവരെ പോലും നമ്മള്‍ തള്ളിപ്പറയുന്നില്ലേ. അങ്ങനെ ആണെങ്കില്‍ അവരെ ഒരിക്കലും തള്ളിപ്പറയരുതല്ലോ. പക്ഷേ ഇന്നും ഞാന്‍ അവരെ തള്ളിപ്പറയുന്നവരെ കണ്ടിട്ടുണ്ട്. ഇത്രയും അവര്‍ നമ്മുടെ മുന്‍പില്‍ പെര്‍ഫോം ചെയ്തിട്ടും. അതുകൊണ്ട് തന്നെ വ്യക്തിക്കല്ല അവിടെ പ്രധാന്യം. കഥാപാത്രങ്ങള്‍ക്കാണ്’ – എന്നും ഷൈന്‍ പ്രതികരിച്ചു.

ഒരു അഭിനേതാവ് ആരുമായിക്കോള്ളട്ടെ, അയാള്‍ ചെയ്ത കഥാപാത്രം മാത്രം നിലനിന്നാല്‍ മതി. അയാള്‍ പോകും. അയാളെ ആളുകള്‍ തള്ളിപ്പറയും. വ്യക്തികള്‍ക്കല്ല കഥാപാത്രങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂവെന്നും വ്യക്തികള്‍ തള്ളിപ്പറയപ്പെട്ടേക്കാമെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Advertisement