ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത സാധനം; എനിക്കിപ്പോഴും ആ ഷോക്ക് മാറിയിട്ടില്ലെന്ന് മഷൂറ വീഡിയോയില്‍; സോനുവിനെ ബഷി സോനുവിനെ മാറ്റിനിര്‍ത്തിയോ എന്ന് ആരാധകര്‍

303

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

ALSO READ- എണ്ണമറ്റ കഥാപാത്രങ്ങള്‍ ചെയ്തിട്ടും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും തള്ളിപ്പറയുന്നവര്‍ ഇല്ലേ? വ്യക്തിക്കല്ല പ്രധാന്യമെന്ന് ഷൈന്‍ ടോം ചാക്കോ

ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ താരതമ്യേനെ അത്ര സജീവമല്ല സുഹാന. മഷൂറ നേരെ തിരിച്ചാണ്. എല്ലാ വിശേഷങ്ങളും പങ്കിടും. ഇപ്പോഴിതാ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഷൂറ.

ബഷി ഞെട്ടിച്ചുവെന്നാണ് മഷൂറ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഡ്രസ് എടുക്കാനായി കഴിഞ്ഞ ദിവസം പോയെങ്കിലും അത് സാധിച്ചില്ല. ലുലു മാളിലാണ് പോയത്. ഇക്കയുടേയും ബാബിയുടേയും വെഡ്ഡിങ് ആനിവേഴ്‌സറിയാണ്. അതിലേക്ക് ഞങ്ങളേയും വിളിച്ചിട്ടുണ്ടെന്നും അതിനാണ് ഡ്രസ് എടുക്കുന്നതെന്നം മഷൂറ പറഞ്ഞിരുന്നു.

ALSO READ- പുഷ് ചെയ്യാന്‍ പറയുമ്പോള്‍ കൈ പിടിച്ച് കൂടെ നിന്നു; യൂ ട്യൂബില്‍ നോക്കി ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തു, വാവ വരുന്നതും ഡോക്ടര്‍ എടുക്കുന്നതും എല്ലാം അടുത്ത് നിന്ന് കണ്ടത് ഭാഗ്യം തന്നെ: യുവ കൃഷ്ണ

ഇതിനിടെ തനിക്ക് ഇഷ്ടപ്പെട്ട സാധനങ്ങളാണ് ഞാന്‍ മേടിച്ചതെന്നും സുഹാന പറഞ്ഞിരുന്നു. പുറത്ത് നിന്ന് കഴിച്ചിട്ട് വരരുതെന്ന് ബാബി വിളിച്ച് പറഞ്ഞുവെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. എന്നാല്‍ ബഷി ഗിഫ്റ്റ് തന്ന് ശരിക്കും എന്നെ ഞെട്ടിച്ചെന്നാണ് മഷൂറ പറയുന്നത്.

‘ആ സര്‍പ്രൈസിന്റെ ഷോക്ക് എനിക്കിപ്പോഴും മാറിയിട്ടില്ല. ഇവര് രണ്ടാളും പ്ലാന്‍ ചെയ്ത് ഞെട്ടിക്കുകയായിരുന്നു. ഷോപ്പിംഗിന് പോവുന്നതിനിടയിലായിരുന്നു എന്നെ ഞെട്ടിച്ചത്.’- എന്നാണ് മഷൂറയുടെ വാക്കുകള്‍.

താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത സാധനമാണ് എനിക്ക് തന്നത്. അത് അടുത്ത വ്‌ളോഗില്‍ കാണിക്കാമെന്നും മഷൂറ പറഞ്ഞിരുന്നു. ഈ വീഡിയോയ്ക്ക് നിരവധി പേരായിരുന്നു കമന്റ് ചെയ്തത്.

അതേസമയം, സോനുവിന്റെ മുഖത്ത് സന്തോമില്ലെന്നും ബഷി സോനുവിനെ മാറ്റി നിര്‍ത്തുന്നത് പോലെ ഫീല്‍ ചെയ്‌തെന്നും കമന്റ് ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടെ, ഞാന്‍ ആറുമാസം ഗര്‍ഭിണിയാണ്. ഇന്റേണല്‍ ബ്ലീഡിംഗുണ്ട്. അബോര്‍ഷന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഒരു പ്രേക്ഷക കമന്റ് ചെയ്തിരുന്നു. ഇതിന് പേടിക്കേണ്ട, ഞങ്ങളുടെ പ്രാര്‍ത്ഥനയുണ്ട്. നന്നായി വിശ്രമിക്കുക. എല്ലാം ശരിയാവും. ബെഡ് റെസ്റ്റാണ് മികച്ചത് എന്നൊക്കെയാണ് മിക്കവരും മറുപടി നല്‍കുന്നത്.

Advertisement