തിരക്കോട് തിരക്ക് മമ്മൂട്ടിക്ക് ഡേറ്റില്ല, ആ ക്ലാസ്സ് മുവിയിൽ മമ്മൂട്ടിക്ക് പകരം തിലകനെ നായകനാക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ

13428

അഭിനയ രംഗത്ത് എത്തി 50 വർഷങ്ങൾ പിന്നീട്ട് കഴിഞ്ഞ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ എപ്പോഴും മിന്നി തിളങ്ങാറുണ്ട് എന്നും. അൽപ്പം എങ്കിലും ഫയറുള്ള കഥാപാത്രം ആണ് എങ്കിൽ അത് മമ്മൂട്ടി അഭിനയിക്കുമ്പോൾ ഉജ്ജ്വലമായി തീരുകയാണ് പതിവ്.

നിരവധി സിനിമകൾ ആണ് അതിന് ഉദാഹരണമായി താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പെർഫോം ചെയ്യാൻ സാധ്യതയുള്ള കഥാപാത്രങ്ങൾ വരുമ്പോൾ സംവിധായകർ ആദ്യം തേടാറുള്ളതും മമ്മൂട്ടിയെ തന്നെയാണ്.

Advertisements

അത്തരത്തിൽ ഫയർ ഉള്ള കഥാപാത്രമാകാൻ വന്ന അവസരം മമ്മൂട്ടിക്ക് വരികയും അദ്ദേഹത്തിന് ഡേറ്റില്ലാത്തിനാൽ മറ്റൊരു മഹാതാരം അത് അത്യജ്ജലും ആക്കുകയും ചെയ്തിരുന്നു.എസ് എൽ പുരം സദാനന്ദന്റെ കാട്ടുകുതിര എന്ന നാടകം പി ജി വിശ്വംഭരൻ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നായക കഥാപാത്രമായ കൊച്ചുവാവയായി അദ്ദേഹം മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു.

Also Read
അനുഷ്‌ക ശർമ്മയും സാക്ഷി ധോണിയും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു; അവർ പോലും തിരിച്ചറിഞ്ഞത് ഈ ഫോട്ടോ കണ്ടപ്പോൾ

1981ൽ പുറത്തിറങ്ങിയ സ്ഫോടനം എന്ന മെഗാഹിറ്റ് സിനിമ തൊട്ട് തുടങ്ങിയതാണ് മമ്മൂട്ടിയും പിജി വിശ്വംഭരനുമായുള്ള ബന്ധം. 89 വരെ ഈ ടീം ചെയ്തത് 23 ചിത്രങ്ങൾ. ആ ഒരു കോൺഫിഡൻസിലാണ് പി ജി വിശ്വംഭരൻ മമ്മൂട്ടിയെ സമീപിച്ചത്. എന്നാൽ അത്ര ആശാവഹം ആയിരുന്നില്ല മമ്മൂട്ടിയുടെ മറുപടി.

ആ സമയത്ത് തിരക്കിൽ നിന്ന് തിരക്കിലേക്ക് കുതിക്കുകയായിരുന്നു മമ്മൂട്ടി. കാട്ടുകുതിരയ്ക്ക് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാൻ സാധ്യതയില്ലെന്ന് മനസിലാക്കിയ പി ജി വിശ്വംഭരൻ പിന്നീട് മഹാനടനായ തിലകനെയാണ് കൊച്ചുവാവയുടെ കഥാപാത്രത്തിനായി സമീപിച്ചത്.

കാട്ടുകുതിരയെക്കുറിച്ചും കൊച്ചുവാവയെക്കുറിച്ചും വ്യക്തമായി മനസിലാക്കിയ തിലകൻ ഉടൻ തന്നെ യെസ് പറഞ്ഞു. കാട്ടുകുതിര നാടകത്തിൽ കൊച്ചുവാവയായി രാജൻ പി ദേവ് കസറിയെങ്കിൽ സിനിമയിൽ കൊച്ചുവാവയായി തിലകൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.

രാജൻ പി ദേവാണോ തിലകനാണോ കൊച്ചുവാവയായി കൂടുതൽ മികച്ചത് എന്ന ഡിബേറ്റ് ഇപ്പോഴും നടക്കുന്നുണ്ട്. കാട്ടുകുതിര മികച്ച വിജയം ആയിരുന്നു. തിലകന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി കൊച്ചുവാവ വിലയിരുത്തപ്പെടുന്നു. എന്നാൽ മമ്മൂട്ടിയായിരുന്നു കൊച്ചുവാവയെ അവതരിപ്പിച്ചിരുന്നതെങ്കിൽ കാട്ടുകുതിരയ്ക്ക് ഇതിലും വലിയ വാണിജ്യവിജയം ലഭിക്കുമായിരുന്നു എന്നുറപ്പായിരുന്നു.

Also Read
പീരീഡ്‌സ് സമയത്ത് ഉപയോഗിക്കാൻ കോട്ടന്റെ ഒരു തുണിപോലും ഇല്ലത്തതിനാൽ അമ്മ ഇട്ടിരുന്ന അടി പാവാട ഊരി എനിക്ക് തന്നിട്ടുണ്ട്: അച്ഛന്റെ ക്രൂരതകളെ കുറിച്ച് ഗ്ലാമി ഗംഗ

Advertisement