പുഷ് ചെയ്യാന്‍ പറയുമ്പോള്‍ കൈ പിടിച്ച് കൂടെ നിന്നു; യൂ ട്യൂബില്‍ നോക്കി ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തു, വാവ വരുന്നതും ഡോക്ടര്‍ എടുക്കുന്നതും എല്ലാം അടുത്ത് നിന്ന് കണ്ടത് ഭാഗ്യം തന്നെ: യുവ കൃഷ്ണ

307

മിനിസ്‌ക്രീന്‍ രംഗത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും മറ്റ് സ്റ്റേജ് പരിപാടികളിലൂടെയുമാണ് താരങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയത്. കുറഞ്ഞ കാലം കൊണ്ട് ഇരുവരും നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട താരങ്ങള്‍ ജീവിതത്തില്‍ ഒരുമിച്ചപ്പോള്‍ ആരാധകരിലും കണ്ട ആവേശം ചെറുതായിരുന്നില്ല.

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും വന്‍ ഓളമാണ് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ചത്. വിവാഹശേഷം ഇരുവരും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

യുവ ഒരു നടന്‍ എന്നതിലുപരി മെന്റലിസ്റ്റും ഇല്ലൂഷനിസ്റ്റും കൂടിയാണ്. യുവ അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞപ്പൂവ് എന്ന പരമ്പര വളരെ അധികം ജനശ്രദ്ധ നേടിയ ഒരു സീരിയലായിരുന്നു. യുവ ആദ്യമായി മിനിസ്‌ക്രീനില്‍ എത്തിയ സീരിയലും ഇത് തന്നെയാണ്. ഇതിലൂടെയും യുവ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

ALSO READ- ഈ ജയറാമേട്ടനെ ആണ് ഞങ്ങള്‍ക്ക് വേണ്ടത്, മോഹന്‍ലാലും സുരേഷ് ഗോപിയും മാത്രമല്ല, ജയറാമും കഴിവുറ്റ താരമെന്ന് ആരാധകര്‍; വൈറലായി വീഡിയോ

വിവാഹശേഷം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയുന്ന തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗര്‍ഭിണിയായത്. പിന്നീട്, അഭിനയ രംഗത്ത് നിന്ന് മൃദുല മാറി നിന്നു. ഗര്‍ഭ കാലം ആസ്വദിക്കുകയായിരുന്നു നടി. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കുഞ്ഞിന്റെ ഡെലിവറിയുടെ കഥ പറയുന്ന വീഡിയോയും താരം പുറത്തുവിട്ടിരുന്നു.

mridula

ഇപ്പോഴിതാ ലേബര്‍റൂമില്‍ മൃദുലയ്ക്ക് ഒപ്പം നിന്നപ്പോള്‍ ഉണ്ടായ നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ് യുവ. ആദ്യത്തെ ഡെലിവെറിക്ക് വേണ്ടി തയ്യാറെടുക്കുന്ന അമ്മമാര്‍ക്ക് മനസ്സിലാവും ഞാന്‍ പറയുന്നത്. ഒന്നും അറിയാതെ ഡെലിവെറിയ്ക്ക് കേറി പോവുന്നതിനേക്കാള്‍ നല്ലതല്ലേ അറിഞ്ഞു വെച്ച് പോവുന്നത്. ആ ഉദ്ദേശത്തോട് കൂടിയാണ് ഡെലിവറി റൂമിലെ വിശേഷങ്ങള്‍ പങ്കിട്ടതെന്നാണ് യുവയും മൃദുലയും പുതിയ അഭിമുഖത്തില്‍ പറയുന്നത്.

ALSO READ-മര ണ ത്തിലേക്ക് നടന്നുപോകുമ്പോഴും അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും, പ്രണയം നടിച്ചുള്ള കൊ ല പാത കത്തിന് മാപ്പില്ല: നടി ഷംന കാസിം

മനസ്സിന് കട്ടിയൊക്കെ ഉള്ള ആളാണ് ഞാന്‍. ചെറുപ്പം മുതലേ ഹാര്‍ഡ് ആയ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് വന്നതാണെന്നും യുവ പറയുന്നുണ്ട്. അതൊക്കെ കൊണ്ട് മനസ്സിന് അത്യാവശ്യം പവര്‍ ഉണ്ടെന്നും എങ്കിലും മൃദുലയുടെ ഡെലിവെറിക്ക് മുന്‍പേ തന്നെ യൂ ട്യൂബില്‍ നോക്കിയിരുന്നെന്നും യുവ പറയുന്നു.

ചില കാര്യങ്ങളൊക്കെ മുന്‍കരുതലുകള്‍ നടത്തിയിരുന്നു. ഇങ്ങനെയാണ് സംഭവം എന്നും ഇതൊക്കെയാണ് കാണാന്‍ പോകുന്നത് എന്നും ഒരു അറിവ് നോക്കി വെച്ചിരുന്നു. അതുകൊണ്ട് ലേബര്‍ റൂമില്‍ കയറിയ സമയത്ത് വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് യുവ പറയുന്നത്.

മൃദുലയോട് കൈയ്യില്‍ പിടിച്ചു പുഷ് ചെയ്യാന്‍ പറയുമ്പോഴെല്ലാം താന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. വാവ വരുന്നതും വാവയെ ഡോക്ടര്‍ എടുക്കുന്നതും എല്ലാം അടുത്ത് നിന്ന് തന്നെ കാണാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്.

ഡെലിവറി സമയത്ത് ഒരു ഭാര്യക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പിന്തുണ എന്ന് പറയുന്നത് ലേബര്‍ റൂമില്‍ നമ്മള്‍ കൂടെ ഉണ്ടാവുക എന്നത് തന്നെയാണ് എന്നാണ് യുവ പ്രതികരിക്കുന്നത്.

ഡോക്ടര്‍സിനെ ഒന്നും ശ്രദ്ധിക്കാന്‍ നിന്നില്ലെന്നും തന്റെ കൂടെ ഏട്ടന്‍ ഉണ്ടായിരുന്നത് വലിയൊരു റിലീഫ് ആയിരുന്നു എന്നുമാണ് മൃദുല ഇതിനോട് പ്രതികരിക്കുന്നത്.

Advertisement