ഈ ജയറാമേട്ടനെ ആണ് ഞങ്ങള്‍ക്ക് വേണ്ടത്, മോഹന്‍ലാലും സുരേഷ് ഗോപിയും മാത്രമല്ല, ജയറാമും കഴിവുറ്റ താരമെന്ന് ആരാധകര്‍; വൈറലായി വീഡിയോ

660

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം മലയാളത്തില്‍ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.

ഒരു കാലത്ത് മലയാള പ്രേക്ഷകരുടെ ജനപ്രിയ നടന്‍ കൂടിയായിരുന്നു ജയറാം. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് ജയറാം സിനിമാ ലോകത്തിലേയ്ക്ക് എത്തിയത്. 1988ല്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയില്‍ നായകനായി തന്നെയാണ് ജയറാം എത്തിയത്.

Advertisements

പിന്നീട് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കണ്ണുനിറയ്ക്കുന്നതുമായ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നടന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ കഴിഞ്ഞ കുറേകാലമായി മലയാള സിനിമാ ലോകത്ത് ഒരു ഓളം സൃഷ്ടിക്കാന്‍ കഴിയാതെ പോയ നടന്‍ കൂടിയാണ് ജയറാം. എങ്കിലും താരം ഗംഭീര മേക്കോവര്‍ നടത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ചരിത്രം പറയുന്ന പൊന്നിയില്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് നടന്‍ ജയറാമും.

ALSO READ- മര ണ ത്തിലേക്ക് നടന്നുപോകുമ്പോഴും അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും, പ്രണയം നടിച്ചുള്ള കൊ ല പാത കത്തിന് മാപ്പില്ല: നടി ഷംന കാസിം

തിരിച്ചുവരവിന്റെ പാതയിലെത്തിയ ജയറാം യഥാര്‍ഥ സകലകലാ വല്ലഭനാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷന്‍ പരിപാടിക്കിടെ മിമിക്രി കാണിച്ചാണ് താരം ഹൃദയം കീഴടക്കിയത്.

സൂപ്പര്‍ താരങ്ങളെ സൃഷ്ടിച്ച സൂപ്പര്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ ശബ്ദമാണ് ജ.റാം അനുകരിക്കുന്നത്. രജനികാന്ത്, പ്രഭു, ഐഷ്വര്യ റായി, കാര്‍ത്തി, തൃഷ, എ ആര്‍ റഹ്‌മാന്‍ തുടങ്ങി നിരവധി പ്രമുഖന്‍ ജയറാമിന്റെ ഈ വീഡിയോ കണ്ട് ചിരിച്ചു മറിയുന്നതും വീഡിയോയിലുണ്ട്.

ഇതിന് പിന്നാലെ മറ്റൊരു വീഡിയോയയും ജയറാമിന്റെതായി ജനഹൃയങ്ങളകീഴടക്കുകയാണ്. കല്യാണ്‍ കുടുബം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ജയറാം താരങ്ങള്‍ക്ക് വേണ്ടി ആലപിച്ച ഗാനമാണ് വൈറലാകുന്നത്.

പ്രമുഖ തെന്നിന്ത്യന്‍ താരങ്ങള്‍ എല്ലാം എത്തിയ വേദിയിലാണ് സകലരേയും ഞെട്ടിച്ചുകൊണ്ട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും പാടി ജയറാം അമ്പരപ്പിച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകളും അമ്പരപ്പിക്കുന്നതാണ്.

ALSO READ- ബ്രില്യന്റ് ആക്ടറാണ് ഷൈന്‍, ഫിസിക്കല്‍ കോണ്‍ടാക്ട് വരുന്ന സീനുകള്‍ ചെയ്യുമ്പോള്‍ നോക്കിയിട്ടേ ചെയ്യാറുള്ളൂ, അണ്‍കംഫര്‍ട്ടബിള്‍ അല്ലെന്ന് ഉറപ്പാക്കും: ഐശ്വര്യ ലക്ഷ്മി

മലയാളം തമിഴ് തെലുങ്ക് കന്നട ഭാഷകളിലെ പാട്ടുകളാണ് താരം പാടിയത് ആദ്യ ഗാനം സദസില്‍ ഇരിക്കുന്ന പാര്‍വതിയെ നോക്കി അച്ചു.. ഈ ഗാനം നിനക്കാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മെല്ലെ മെല്ലെ എന്ന ഗാനത്തിലേക്ക് കടന്നത് പിന്നാലെ തമിഴ് നടന്‍ പ്രഭുവിന് വേണ്ടി അദ്ദേഹത്തിന്റെ ചിന്നതമ്പിയിലെ ഗാനവും ജയറാം ആലപിച്ചു.

വേദിയിലുണ്ടായിരുന്ന തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുനയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് ഹിറ്റ് തെലുങ്ക് ഗാനവും ജയറാം അവതരിപ്പിച്ചു. കൂടാതെ അകാല്തില്‍ വിട്ടു പിരിഞ്ഞ കന്നഡ താരം പുനിത് രാജ്കുമാരിന് വേണ്ടി അദ്ദേഹം പാടിയ ഗാനം സകലരേയും വൈകാരിക തലത്തിലേക്ക് എത്തിക്കുകയും ചെയ്തു.

ജയറാമിനെ ഓരോ സിനിമാപ്രേമിയും എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കമന്റുകള്‍. ഇത്രയേറെ കഴിവുകള്‍ ഒരുമിച്ച് അദ്ദേഹത്തിന് ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവായിരുന്നെന്നും ദൈവം അനുഗ്രഹിച്ച കലാകാരനാണ് ജയറാമെന്നുമൊക്കെയാണ് കമന്റുകള്‍ .

ഈ ജയറാം ഏട്ടനെ ഞങ്ങള്‍ക്ക് തിരികെ വേണം. അദ്ദേഹത്തിന് പഴയത് പോലെ മികച്ച സിനിമകള്‍ നല്‍കാന്‍ മലയാള സിനിമ മനസ് കാണിക്കണം എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം മലയാളത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും നേരത്തെ തന്നെ പാട്ടുകള്‍ പാടി പേര് തെളിയിച്ചവരാണ്. എന്നാല്‍ ജയറാമിന്റെ ഈ കഴിവ് തിരിച്ചറിയാന്‍ വൈകി എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Advertisement