അമ്മയ്ക്ക് പ്രശ്‌നങ്ങളൊന്നുമില്ല; തനിക്ക് നാല് ഭാഗത്തു നിന്നും തിരിച്ചടികളാണ്; അതാണ് യഥാർഥ പ്രശ്‌നമെന്ന് സൗഭാഗ്യ വെങ്കിടേഷ്

3991

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് നടി താര കല്യാണും മകൾ സൗഭാഗ്യയും. ഒരു അമ്മ- മകൾ എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നത്. താര കല്യാൺ സിനിമയിലും സീരിയലുമായി തിരക്കിലാണ്. സൗഭാഗ്യ സോഷ്യൽമീഡിയയിലെ താരമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും. ഇരുവർക്കും ഒരു മകളാണുള്ളത്. കുഞ്ഞിന്റെ വിശേഷങ്ങൾ ഇവർ ഇടക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. തന്റെ ജീവിതത്തിലെ വിഷമഘട്ടത്തെ കുറിച്ചായിരുന്നു സൗഭാഗ്യ വീഡിയോയിൽ പറയുന്നത്. ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് താനിപ്പോൾ കടന്ന് പോവുന്നതെന്നാണ് താരം പറയുന്നത്.

Advertisements

എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കിടുന്ന ആളാണ് ഞാൻ. ഇതും നിങ്ങളെ അറിയിക്കാമെന്ന് കരുതി. വീഡിയോ ഗെയിം പോലെയാണ് നമ്മുടെയൊക്കെ ജീവിതം. മുന്നോട്ട് പോവുന്തോറും തടസങ്ങൾ കൂടിക്കൂടി വരുമെന്നും അതിനെയെല്ലാം നേരിട്ടാലേ ലക്ഷ്യസ്ഥാനത്ത് എത്താനാവുകയുള്ളൂവെന്നുമാണ് സൗഭാഗ്യ വീഡിയോയിൽ പറയുന്നത്.

ALSO READ- കാണുന്ന പോലെ പാവമല്ല, ഇടക്ക് ദേഷ്യമൊക്കെ വന്ന് പൊട്ടിത്തെറിക്കും, അദ്ദേഹം സിനിമയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് ഭാര്യ പറയുന്നു

തനിക്ക് ഇപ്പോൾ ഒന്നിന് പുറകെ ഒന്നൊന്നായി പ്രശ്നങ്ങളാണ് ജീവിതത്തിൽ. അമ്മ ആരോഗ്യവതിയാണ്, അധികം പ്രശ്നങ്ങളൊന്നുമില്ല. അന്നൊരു പ്രൊസിജീയറുണ്ടായിരുന്നു. അന്ന് തന്നെ വീട്ടിലേക്ക് വന്നിരുന്നുവെന്നും ആശുപത്രിയിൽ പോയ വീഡിയോ പങ്കിട്ട് സൗഭാഗ്യ വിശദമാക്കി.

തന്നെ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല അലട്ടുന്നത്. തനിക്കും ഇപ്പോൾ കുറച്ച് ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ട്. അതിന് ഡോക്ടറെ കാണാൻ പോയിരുന്നു. ബ്ലഡൊക്കെ ടെസ്റ്റ് ചെയ്തിരുന്നെന്നും പറയുകയാണ് സൗഭാഗ്യ.

ആദ്യമായാണ് ആശുപത്രിയിൽ തനിച്ച് പോവുന്നത്. കുറേ ഡോക്ടർമാരെ കാണാനുണ്ടായിരുന്നു. ശരിക്കും ലോട്ടറി അടിച്ച പ്രതീതിയാണ് ഇപ്പോഴത്തെ ജീവിതത്തിനെന്നും താരം വ്യക്തമാക്കി.

ALSO READ- ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് മുക്ത, ആശംസകള്‍ കൊണ്ട് മൂടി റിമി ടോമിയും ആരാധകരും

ഇപ്പോൽ തനിക്ക് നാലുവശത്ത് നിന്നും പ്രശ്നങ്ങളാണ്. ജീവിതത്തിലെ കാര്യങ്ങളെല്ലാം എന്തിനാണ് വീഡിയോയിലൂടെ കാണിക്കുന്നത് എന്ന് ചോദിക്കുന്നവരോട് മറുപടിയും താരം പറയുന്നുണ്ട്.

തന്റെ വരുമാനത്തിന്റെ പ്രധാന മാർഗമാണ് ഇത്. കണ്ടന്റ് ക്രിയേഷൻ എന്ന് പറയാനാവില്ല. തന്റെ ജീവിതമാണിത്, അതാണ് നിങ്ങളെ കാണിക്കുന്നത്. എല്ലാ കാര്യങ്ങളും നിങ്ങളെ കാണിക്കാനാവില്ലല്ലോ, മറച്ചുവെക്കേണ്ടത് താൻ മറച്ചുവെക്കുന്നുണ്ടെന്നും വീഡിയോ കാണാൻ താൻ ആരേയും നിർബന്ധിക്കുന്നില്ലെന്നും സൗഭാഗ്യ പറയുന്നു.

Advertisement