Home Entertainment Celebrities

‘മീനാക്ഷിയെ പോലെയല്ല ശ്രീജ; നടിമാരുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാതെ അവരെ വിവാഹം ചെയ്യരുത്’; നടി ശ്രീജയുടെ ഭർത്താവും നടനുമായ സെന്തിൽ കുമാർ

2409

മലയാളികൾക്ക് സുപരിചിതയായ സിനിമ സീരിയൽ നടിയാണ് ശ്രീജ ചന്ദ്രൻ. ഒരുകാലത്ത് മിനി സ്‌ക്രീനിലും ബിഗ് സക്രീനിലുമൊക്കെ തിളങ്ങിയ താരമായിരുന്നു ശ്രീജ. മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറിയ നടി പിന്നീട് തമിഴ് സീരിയലിൽ സജീവമായിരുന്നു.

മലയാളത്തിൽ ഏതാനും സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചിരുന്നു. പകൽ മഴ എന്ന സീരിയലിലൂടെയായിരുന്നു താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്.

Advertisements

ഇതിന് ശേഷം അമ്മ തമ്പുരാട്ടി, ഗന്ദർവ്വ യാമം, വിക്രമാദിത്യൻ, കാഴ്ച്ച, ഡ്രാക്കുള, തുളസീദളം, മനസ്സറിയാതെ, കടമുറ്റത്ത് കത്തനാർ, പ്രിയം,സ്‌നേഹം, സാന്ത്വനം, താലോലം,കുടുംബിനി, സ്വാമി അയ്യപ്പൻ, ദേവീ മാഹാത്മ്യം, ആദിപരാശക്തി, മീര തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

ALSO READ- തനുശ്രീ സ്വവർഗാനുരാഗി, പുരുഷനെ പോലെയാണവർ, എന്നെ മൂന്നുവട്ടം ലൈം ഗീ കമായി പീഡിപ്പിച്ചു: നടി രാഖി സാവന്തിന്റെ വെളിപ്പെടുത്തൽ

ഇതിന് ശേഷമാണ് ശ്രീജ തമിഴ് സീരിയലിലേക്ക് മാറിയത്. മീര,മുന്താണി മുടിച്ച്,മാപ്പിളൈ, ശരവണൻ മീനാച്ചി തുടങ്ങി നിരവധി തമിഴ് സീരിയലുകളിൽ നടി അഭിനയിച്ചു. ശരവണൻ മീനാച്ചി സീരിയലിലെ സഹതാരത്തെയാണ് ശ്രീജ വിവാഹം ചെയ്തത്. സെന്തിൽ കുമാർ എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. 2014ലാണ് തിരുവനന്തപുരം സ്വദേശിയായ ശ്രീജ തിരുപ്പതിയിൽ വച്ച് വിവാഹിതയായത്.

വീട്ടുകാർ എതിർത്തിട്ടും താരങ്ങൾ വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം സീരിയലുകളിൽ നിന്നു ശ്രീജ കുറച്ചു ഇടവേള എടുത്തിരുന്നു കൂടാതെ, വിവാഹ ശേഷം ഇന്റിമേറ്റ് സീനുകളിൽ താൻ അഭിനയിക്കില്ല എന്ന് ശ്രീജ പറഞ്ഞിരുന്നു. ഇനി അതുണ്ടായാൽ തന്റെ ഭർത്താവിനൊപ്പമേ ഉള്ളുവെന്നും താരം പറഞ്ഞിരുന്നു. സെന്തിൽ റേഡിയോ ജോക്കിയും വിജെയുമൊക്കെ ആയിരുന്നു. ഇപ്പോൾ സീരിയലിൽ സജീവമാണ്.

ALSO READ-വേർപിരിഞ്ഞിട്ടില്ല, ഒടുവിൽ വരദയ്ക്ക് ഒപ്പമുള്ള സെൽഫിയുമായി ജിഷിൻ മോഹൻ, സന്തോഷത്തിൽ ആരാധകർ

തമിഴിലേക്ക് ചേക്കേറിയതിന് ശേഷം പിന്നെ മലയാളത്തിലേക്ക് നടി തിരിച്ചെത്തിയിരുന്നില്ല. ഇപ്പോഴിതാ ശ്രീജയും സെന്തിലും എട്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മാതപിതാക്കളായിരിക്കുകയാണ്. ഇരുവർക്കും ആൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും ഇപ്പോൾ.

ഇതിനിടെ ശ്രീജയെ കുറിച്ച് സെന്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നടിമാരുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാതെ അവരെ വിവാഹം ചെയ്യരുതെന്ന് പറയുകയാണ് സെന്തിൽ. തന്റെ സീരിയലിലെ നായിക കഥാപാത്രമായ മീനാക്ഷി വളരെ പാവമായിരുന്നുവെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീജ അങ്ങനെയല്ലായെന്നുമാണ് സെന്തിൽ പറയുന്നത്.

യഥാർഥത്തിൽ ശ്രീജ ഭയങ്കര ദേഷ്യക്കാരിയാ ണെന്നും തന്റെ ജീവിതത്തിൽ അടുക്കും ചിട്ടയും വന്നത് ശ്രീജയുടെ വരവോടെ ആയിരുന്നുവെന്നുമാണ് താരം പറയുന്നത്. കൂടാതെ തങ്ങളുടെ വീട്ടിൽ തീരുമാനങ്ങൾ എടുക്കുന്നത് ശ്രീജ ആണെന്നും സെന്തിൽ പറയുകയാണ്.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത്…

Advertisement