നിന്നോടൊപ്പം ചെലവഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തോളം പ്രപഞ്ചത്തില്‍ മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ല; എട്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് ശ്രുതിയും അവിനും

68

നിരവധി ചിത്രത്തിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രുതി ലക്ഷ്മി. ഷോയിൽ വെച്ച് തന്റെ ഫാമിലിയെ കുറിച്ചെല്ലാം ശ്രുതി പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ശ്രുതിയും ഭർത്താവും. ”ഞങ്ങൾക്ക് എട്ടാം വിവാഹ വാർഷികം, ഇനിയും പോകാനുണ്ട്. നിന്നോടൊപ്പം ചെലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തോളം പ്രപഞ്ചത്തിൽ മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കാൻ കഴിയില്ല. നമ്മൾ പങ്കിടുന്ന സ്നേഹം ഈ ലോകത്തിലെ എല്ലാ ഭൗതിക അതിർവരമ്പുകൾക്കും അപ്പുറമാണ്. അതെല്ലാം എന്നും തുടരും. ലവ് യു ലൈഫ് ലൈൻ” എന്നാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേസമയം 2000ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്റെ നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായാണ് ശ്രുതി ലക്ഷ്മി തന്റെ കരിയർ ആരംഭിച്ചത്. നക്ഷത്രങ്ങൾ , ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപിനൊപ്പം റോമിയോ എന്ന സിനിമയിൽ മൂന്ന് നായികമാരിൽ ഒരാളായി ഭാമ എന്ന കഥാപാത്രം ചെയ്തതോടെ ശ്രുതി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ നിരവധി സിനിമയിൽ ഈ താരം എത്തി.

 

Advertisement