വിവാഹ മോചനം നേടിയില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങളുണ്ടാകും; ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും മോചനം നേടാൻ പേടിക്കരുതെന്ന് സുകന്യ

174

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ തിളങ്ങി നിന്നിരുന്ന, എക്കാലത്തേയും എവർഗ്രീൻ നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള താര സുന്ദരിയാണ് നടി സുകന്യ. നിരവധി മികച്ച കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളും സമ്മാനിച്ചിട്ടുള്ള സുകന്യയ്ക്ക് ആരാധകരും ഏറെയായിരുന്നു.

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ സുകന്യ മലയാളമടക്കം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങാൻ കഴിഞ്ഞിരുന്നു. തമിഴ്‌നാട് സ്വദേശിനി ആയിട്ടും മലയാളിത്തമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സുകന്യയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

1992 ൽ ഐവി ശശി ഒരുക്കിയ അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ പിന്നീട് കാണാക്കിനാവ്, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽ കൊട്ടാരം, ചന്ദ്രലേഖ, സാഗരം സാക്ഷി, അമ്മ അമ്മായി അമ്മ, ഉടയോൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,ജയറാം, റഹ്‌മാൻ, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടി കൂടിയാണ് സുകന്യ. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് നടി. നൃത്തരംഗത്തും ടിവി ഷോകളിലും എല്ലാം ഇപ്പോഴും സജീവമായി നടി 2019 വരെ തമിഴ് സിനിമകളിലും സജീവമായിരുന്നു.

ALSO READ- സ്വഭാവം അഡ്ജ്സ്റ്റ് ചെയ്യാനാകാതെ വരും, നമ്മൾ അറിയുന്നതും മനസിലാക്കുന്നതും കുറെ കാലം കഴിഞ്ഞാവും; സിനിമ കണ്ട് പ്രണയിക്കരുതെന്ന് എലിസബത്ത്

സിനിമയിൽ തിളങ്ങി നിന്ന താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. 2002 ൽ ആയിരുന്നു താരത്തിന്റം വിവാഹം. അമേരിക്കയിൽ സ്ഥിരതാമസക്കാരനായിരുന്ന ശ്രീധറായിരുന്നു താരത്തിന്റെ ഭർത്താവ്. എന്നാൽ ആ ബന്ധം അധിക കാലം നീണ്ടില്ല. ഇരുവരും ഡിവോഴ്‌സായി. അമേരിക്കയിലായിരുന്നു താരം വിവാഹമോചനത്തിനായി സമീപിച്ചത്. ശ്രീധർ ഇത് തടയാൻ ശ്രമിച്ചുവെങ്കിലും പിന്നീട് നാട്ടിലെത്തി താരം വിവാഹമോചനം നേടുകയായിരുന്നു.

സുകന്യ വിവാഹത്തെ കുറിച്ച് പറയുന്നത് ഒരു വർഷത്തിനുള്ളിൽ തന്നെ താൻ ഒരു നുറ്റാണ്ട് കൊണ്ട് അനുഭവിക്കാവുന്ന സങ്കടങ്ങളും ക്രൂരതകളും അനുഭവിച്ചിരുന്നുവെന്നാണ്. താരത്തിന്റെ ഭർത്താവ് ഡിവോഴ്സ് തരാതിരിക്കാനും ശ്രമിച്ചിരുന്നു. അമേരിക്കയിൽ വച്ചു വിവാഹം നടന്നതിനാൽ ഇവിടെ വിവാഹ മോചനം സാധ്യമല്ല എന്ന ഹർജി ശ്രീധർ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചെങ്കിലും കോടതി ഹർജി തള്ളുകയും 2004ൽ താരം വിവാഹ മോചനം നേടുകയും ചെയ്തു. ഇതിന് ശേഷം സിംഗിളാണ് സുകന്യ. മറ്റൊരു വിവാഹത്തിന് താരം തയ്യാറായില്ല.

ALSO READ-റേറ്റിംഗ് കൂട്ടാൻ റോബിനെ വിളിച്ച് വരുത്തി അപമാനിച്ച് വിട്ടെന്ന് ആരതി പൊടി; നിങ്ങൾ കാണുന്നതല്ല യഥാർഥ ബിഗ്‌ബോസ്, ഇതെല്ലാം എഡിറ്റഡ് ആണെന്ന് റോബിൻ

ഒടുവിൽ വർഷങ്ങൾക്ക് ശേഷം താരം തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സുകന്യ. വിവാഹം പ്രശ്നമാണെങ്കിൽ സ്ത്രീകൾ അതിനെ ഭയക്കാതെ നേരിടണം. ഒന്നുകിൽ പ്രശ്നം പരിഹരിച്ച് പോവുക.

അല്ലെങ്കിൽ വിവാഹ മോചനം നേടുക. വിവാഹ മോചനം നേടിയില്ലെങ്കിൽ കുടുംബ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് സുകന്യ പറയുന്നത്. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും മോചനം നേടുന്നതിൽ പേടിക്കേണ്ടതില്ലെന്നും താരം ഉപദേശം നൽകുകയാണ്.

Advertisement