കുടിയന്റെ മക്കൾ പോകുന്നു എന്നൊക്കെയുള്ള വിളിയിൽ മാറ്റം വന്നതിൽ അഭിമാനം; അച്ഛനെ ഭയന്ന് ഇന്നും പെപ്പർ സ്പ്രേ കൊണ്ടാണ് നടക്കുന്നത്: ഗ്ലാമി ഗംഗ

2464

സോഷ്യൽമീഡിയയിൽ പ്രശസ്തയായ തിരുവനന്തപുരം സ്വദേശിനിയാണ് ഗംഗ. ഗ്ലാമി ഗംഗ എന്ന് പറഞ്ഞാലാണ് സോഷ്യൽമീഡിയയ്ക്ക് പരിചയം. മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ മേയ്‌ക്കോവർ വീഡിയോകൾ ഉൾപ്പടെയുള്ള ടിപ്‌സുകളുമായി വീഡിയോ പങ്കുവെയ്ക്കുന്നത് പതിവാണ്.

ഇപ്പോഴികാ തന്റെ ജീവിതത്തെക്കുറിച്ച് ഗംഗ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അച്ഛനെ തനിക്ക് ഇന്നും ഭയമാണെന്നും അച്ഛന്റെ ഉ പ ദ്രവം ഭ യ ന്നാണ് താനും അനിയത്തിയും അമ്മയും അമ്മയുടെ വീട്ടിൽ അഭയം തേടിയതെന്നും ഗംഗ പറഞ്ഞിരുന്നു.

Advertisements

ഇപ്പോൾ അമ്മയ്ക്കും സഹോദരിക്കുമൊപ്പം വാടക വീട്ടിലാണ് താമസം. സ്വന്തമായി വീട് എന്നതാണ് തന്റെ സ്വപ്‌നമെന്ന് ഗംഗ മുൻപും പറഞ്ഞിരുന്നു. തികഞ്ഞ മദ്യപാനി ആയിരുന്നു അച്ഛൻ. ചെറുപ്പത്തിൽ അമ്മയെ തല്ലുന്നതാണ് കാണാറുള്ളത്. അന്ന് അച്ഛനെ ഇഷ്ടം തന്നെയായിരുന്നു. എല്ലായിടത്തും പോവുമ്പോൾ അച്ഛന്റെ കൈയ്യും പിടിച്ച് പോകുമായിരുന്നു.

ALSO READ- വിവാഹ മോചനം നേടിയില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങളുണ്ടാകും; ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും മോചനം നേടാൻ പേടിക്കരുതെന്ന് സുകന്യ

എന്നാൽ, മദ്യപിക്കുമ്പോൾ അച്ഛൻ ഭാര്യയെയും മക്കളെയും മറക്കും. ഒടുവിൽ ഞങ്ങളെയും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ അച്ഛനെ ഉപേക്ഷിക്കേണ്ടി വന്നതാണ്. എന്നിട്ടും അമ്മയ്ക്ക് അച്ഛനോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു.

പിന്നീട് തങ്ങൾ വാടക വീട്ടിലേക്ക് മാറിയതിന് ശേഷവും അച്ഛന്റെ ഉപദ്രവം ഉണ്ടായി. ഏറെ ട്രോമ നിറഞ്ഞ ബാല്യമായിരുന്നു തങ്ങളുടേത്. ഇപ്പോഴും തനിക്ക് ഇരുട്ടിനെ പേടിയാണ്. മൂന്ന് പെണ്ണുങ്ങൾ മാത്രമുള്ള ജീവിതം അത്രയും സുരക്ഷിതമല്ല. അതിനാൽ കത്തിയും മുളക് പൊടിയുമൊക്കെ എടുത്ത് വച്ചാണ് കിടക്കുന്നതെന്നും പെപ്പർ സ്പ്രേയും കൊണ്ട് നടക്കാറുണ്ടെന്നും ഗംഗ പറയുന്നു.

ALSO READ- സ്വഭാവം അഡ്ജ്സ്റ്റ് ചെയ്യാനാകാതെ വരും, നമ്മൾ അറിയുന്നതും മനസിലാക്കുന്നതും കുറെ കാലം കഴിഞ്ഞാവും; സിനിമ കണ്ട് പ്രണയിക്കരുതെന്ന് എലിസബത്ത്

ഇതൊന്നും മറ്റാരേയും ഒഴിവാക്കാനല്ല, സ്വന്തം അച്ഛനെ തന്നെ ഭയന്നിട്ടാണ്. ഇപ്പോഴും കണ്ണടച്ചാൽ അച്ഛന്റെ രൂപം മുന്നിൽ വന്ന് നിൽക്കും. അത് തന്നെ ഭയപ്പെടുത്തുന്നണ്ടെന്ന് ഗംഗ പറയുന്നു.

താൻ ആർടിസ്റ്റായി ശ്രദ്ധ നേടുന്നത് വരെ തങ്ങളെ കാണുമ്പോൾ കുടിയന്റെ ഭാര്യ പോകുന്നു, കുടിയന്റെ മക്കൾ പോകുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ആ വിളിയിൽ മാറ്റം വന്നിട്ടുണ്ട്. അക്കാര്യത്തിൽ താൻ അഭിമാനിക്കുന്നതായും ഗംഗ തുറന്നുപറയുകയാണ്.

Advertisement