സുരേഷ് ഗോപി എത്രയും പെട്ടെന്ന് ഗോകുലിന് മറ്റെന്തെങ്കിലും ജോലി കണ്ടെത്തി കൊടുക്കുകയാവും നല്ലത്: ശാന്തിവിള ദിനേശ്

48

സൂപ്പർതാരം സുരേഷ് ഗോപി മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തിന്റെ രണ്ട് മക്കളും ഇപ്പോൾ സിനിമാ ലോകത്ത് അരങ്ങേറ്റം നടത്തിയിരിക്കുകയുമാണ്. മൂത്തമകൻ ഗോകുൽ നിരവധി സിനിമകളുടെ ഭാഗമായപ്പോൾ, രണ്ടാമത്തെ മകൻ മാധവ് സിനിമയിലേക്ക് കാലുറപ്പിക്കുന്നതേയുള്ളൂ.

ഗോകുൽ സുരേഷ് 2016 മുതൽ അഭിനയത്തിൽ സജീവമാണ്. മുദ്ദുഗൗ ആയിരുന്നു ആദ്യ ചിത്രം. അർത്തന ബിനുവാണ് ചിത്രത്തിൽ നായികയായി എത്തിയത്. പിന്നീട് മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സായാഹ്ന വാർത്തകൾ പോലുള്ള സിനിമകളിൽ അഭിനയിച്ചു. കിങ് ഓഫ് കൊത്തയിലും ഒരു സുപ്രധാന കഥാപാത്രത്തെ ഗോകുൽ അവതരിപ്പിക്കുന്നുണ്ട്.

Advertisements

അതേസമയം, സിനിമാലോകത്തെ പലതരത്തിലുള്ള വി വാ ദങ്ങളും തുറന്ന് പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നടനും സംവിധായകനും നിർമ്മാതാവുമായ ലാൽ നായകനായ ബംഗ്ലാവിൽ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങൾ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട് യൂട്യൂബിൽ തന്റെ സിനിമ കഥകൾ പറയുന്ന ഒരു ചാനലും അദ്ദേഹം നടത്തുന്നുണ്ട്.
ALSO READ- ബാലയെ വെല്ലുവിളിച്ച് ചെകുത്താൻ; ചെകുത്താനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്ത് ബാലയും

ശാന്തിവിള ദിനേശ് സുരേഷ് ഗോപിയുടെ മകന് എതിരെ രൂക്ഷ വിമർശനവും നടത്തിയിരുന്നു. താരപുത്രന്റെ അഭിനയത്തിന് എതിരെയാണ് ശാന്തിവിള ദിനേശ് വിമർശനം നടത്തുന്നത്.സുരേഷ് ഗോപിയുടെ മകനെ പാപ്പൻ എന്ന സിനിമയിൽ കണ്ടു. അതിൽ എന്തിനാണ് ഈ പയ്യൻ എന്നാണ് സംശയം തോന്നിയത്.

ഒരു കാര്യവുമില്ല. എനിക്ക് പറയാനുള്ളത് സുരേഷ് ഗോപി എത്രയും പെട്ടെന്ന് തന്നെ അതികം വൈകാതെ മക്കളെ അദ്ദേഹം മറ്റെന്തെങ്കിലും ജോലിക്കോ അല്ലെങ്കിൽ ബിസിനസോ വിദേശത്തയച്ച് ജോലിയോ വാങ്ങി കൊടുക്കുന്നതാവും ബുദ്ധിയെന്നുമാണ് ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തിയത്.

ALSO READ- ‘ആ ഗാനത്തിന്റെ വരികൾ വായിച്ചപ്പോൾ വളരെ നാണം തോന്നി; പാടാൻ വല്ലാത്ത മടിയായിരുന്നു’; മാധുരിയുടെ ഡൻസ് നമ്പറിനെ കുറിച്ച് അൽക്ക യാഗ്നിക്

സിനിമയിലെ താപുത്രന്മാരെ കുറിച്ച് പറയുന്നതിനിടെയാണ് ശാന്തിവിള ദിനേശ് വിമർശിച്ചത്. താരപുത്രന്മാർ അച്ഛന്മാരുടെ ലേബലിൽ നിന്നും പുറത്തുവരണം. ഇപ്പോഴത്തെ താരങ്ങളിൽ ജയസൂര്യ ഒക്കെ ഒരുപാട് പരീക്ഷണ വേഷങ്ങൾ ചെയ്യാൻ തയ്യാറാവുന്ന നടനാണ്, അതുപോലെ തന്നെയാണ് പൃഥ്വിരാജെന്നും ശാന്തിവിള പറഞ്ഞിരുന്നു. അത് പോലെയാണ് ദുൽഖറും. എന്നാൽ ശ്രീനിവാസന്റെ രണ്ടുമക്കളും രണ്ടും രണ്ട് വഴി പോയത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

വിനീത് ഒരു ഇമേജ് ഇതിനോടകം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. തന്റെ കഴിവ് തെളിയിച്ച ആളാണ്. ഒരു സിനിമ ചെയ്താൽ എങ്ങനെ പോയാലും നാലഞ്ച് കോടി ലാഭം കിട്ടും. അത് അയാളുടെ കഴിവ് കൊണ്ട് ഉണ്ടാക്കിയതല്ലേ, പക്ഷെ ധ്യാനിന് അത് കഴിഞ്ഞില്ല. ഇനി കഴിയുമെന്ന് തോന്നുന്നതുമില്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടിരുന്നു.

മോഹൻലാൽ ആ ചെയ്ത പോലെ പുതിയ തലമുറ അഭിനേതാക്കൾ ഒന്നും ചെയ്യില്ല

Advertisement