ആഗ്രഹിച്ചത് ആ നടിമാര്‍ ചെയ്തതുപോലെയുള്ള വേഷം, പക്ഷെ കിട്ടിയത് ഇങ്ങനെയും; അതോര്‍ത്തിട്ട് കാര്യമില്ലെന്ന് സ്വാസിക

3772

ഇപ്പോഴിതാ സ്വാസിക അഭിനയിച്ച ഇ റോ ട്ടിക് ചിത്രം ചതുരം റിലീസായിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ഇ േറാ ട്ടിക് ഴോണറിലുള്ള ചിത്രമാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വാസികയും റോഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ രംഗങ്ങളിലെല്ലാം ബോല്‍ഡായിട്ടാണ് സ്വാസിക പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രം ചെയ്യാന്‍ മടിക്കാതിരുന്ന സ്വാസികയ്ക്ക് അഭിനന്ദനവും ഏറുകയാണ്.

Advertisements

‘അതേസമയം, ഇപ്പോള്‍ താരം തനിക്ക് സിനിമയില്‍ തനിക്ക് ചെയ്യാന്‍ താല്‍പര്യമുള്ള കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. രണ്ടും കല്‍പിച്ച് ചെയ്യുന്നത് ുപോലെ ഞാന്‍ ചെയ്തതാണ്. ഞാന്‍ കുറേ നാളായിട്ട് വെയ്റ്റ് ചെയ്യുകയാണ് നല്ലൊരു ലീഡ് ക്യാരക്ടറിന് വേണ്ടി. ‘

ALSO READ- തന്റെ മോശം സ്വഭാവം ഇതാണ്; വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിമര്‍ശിക്കുന്നവരോട് താരം പ്രതികരിച്ചതിങ്ങനെ

‘എന്നാല്‍ അതൊന്നും ലഭിച്ചില്ല. ഞാന്‍ ഉദ്ദേശിക്കുന്ന ലീഡ് റോള്‍ ഇതല്ല. സാരിയൊക്കെ ഉടുത്ത് പണ്ടത്തെ കാവ്യ മാധവനെയും ശോഭന മാമിനെയും പോലെയുള്ളതാണ്. അത്തരം വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ ലഭിക്കുന്നത് അതേ വേഷത്തില്‍ വരുന്നുണ്ട് എന്നാല്‍ തൂണില്‍ ചാരി നിന്ന് കരയുന്ന ചേച്ചി അല്ലെങ്കില്‍ മതിലില്‍ ചാരി നില്‍ക്കുന്ന അനിയത്തി മാത്രമാണ്.’

അതുകൊണ്ട് തന്റെ ആഗ്രഹവും വരുന്ന കഥാപാത്രങ്ങളും മാച്ച് ആകുന്നില്ലായിരുന്നുവെന്ന് സ്വാസിക പറയുന്നു. ആ സാഹചര്യത്തിലാണ് ചതുരം വന്നത്. അങ്ങനെ ഞാന്‍ വിചാരിച്ചു നമ്മളുടെ ഇഷ്ടത്തിന് അനുസരിച്ച് വരുന്നില്ലെങ്കില്‍ വരുന്നത് ചെയ്യാമെന്ന്. അങ്ങനെ ഞാന്‍ കണ്ണുമടച്ച് ചെയ്ത സംഭവമാണ്. ഇത് വിട്ട് കളഞ്ഞാല്‍ പകരം മറ്റൊന്ന് വരില്ലെന്നും ഞാന്‍ ചിന്തിച്ചു. പിന്നീട് അതോര്‍ത്തിട്ട് കാര്യമില്ലെന്നും താരം പറയുന്നു.

ALSO READ- ഇരുപത്തിയൊന്നാം വയസില്‍ വിവാഹം കഴിച്ചത് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി; ദാമ്പത്യത്തിന്റെ ആയുസ് ഒരു വര്‍ഷം മാത്രമെന്ന് നടി ആരതി; തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് ആരാധകര്‍

ചതുരം സിനിമ വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍ , അലന്‍സിയര്‍ ലെ ലോപ്പസ്, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ്, നിഷാന്ത് സാഗര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Advertisement