ഇന്നെന്റെ മകള്‍ക്ക് അറിയില്ല, അവള്‍ ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്ന വ്യക്തിത്വം ആരാണെന്ന്; നാളെ അവളിത് അഭിമാനത്തോടെ കാണും; വൈറലായി കുറിപ്പ്

928

മലയാള സിനിമയിലെ മെഗാതാരം മമ്മൂട്ടി സോഷ്യല്‍മീഡിയയിലും ഏവരും ശ്രദ്ധിക്കുന്ന താരമാണ്. മമ്മൂട്ടിയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് ആളുകളിലേക്കാണ്.

ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാതല്‍.

Advertisements

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ജ്യോതിക മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതിനിടെയാണ് സിനിമയുടെ ലൊക്കേഷന്‍ വിശേഷവുമായി പുതിയ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

ALSO READ- ആഗ്രഹിച്ചത് ആ നടിമാര്‍ ചെയ്തതുപോലെയുള്ള വേഷം, പക്ഷെ കിട്ടിയത് ഇങ്ങനെയും; അതോര്‍ത്തിട്ട് കാര്യമില്ലെന്ന് സ്വാസിക

ഷൂട്ടിങ് ലൊക്കേനില്‍ വെച്ച് കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്ന മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയാണ് വൈറാലാകുന്നത്. ഇവ മിറിയം എന്ന കുട്ടിയാണ് മമ്മൂക്കയ്‌ക്കൊപ്പം വീഡിയോയിലുള്ളത്.

ഇവ അമ്മ സിന്‍സി അനിലിനൊപ്പം കാതല്‍ സിനിമയുടെ ലൊക്കേഷനിലെത്തിയതാണ്. തന്റെ മകള്‍ മമ്മൂട്ടിക്കൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന വിശേഷം സിന്‍സി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ മറ്റ് കുട്ടികളും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ചോക്ലേറ്റ് എല്ലാം നല്‍കിയാണ് മമ്മൂട്ടി കുഞ്ഞുങ്ങളെ യാത്രയാക്കിയത്.

ALSO READ- തന്റെ മോശം സ്വഭാവം ഇതാണ്; വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിമര്‍ശിക്കുന്നവരോട് താരം പ്രതികരിച്ചതിങ്ങനെ

സിന്‍സിയുടെ വൈറല്‍ കുറിപ്പ് ഇങ്ങനെ:

ഇന്നെന്റെ മകള്‍ക്കു അറിയില്ല… അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും…??? നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും…? ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി…?

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

Advertisement