2023ല്‍ കോടികള്‍ വാരിയ തമിഴ് ചിത്രങ്ങള്‍ ഇതാണ്, ലിസ്റ്റ് പുറത്ത്

88

രാജ്യമൊന്നടങ്കം ശ്രദ്ധനേടുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പിറക്കുന്നത് തമിഴ് ഇന്‍ഡസ്ട്രിയിലാണെന്ന് വേണമെങ്കില്‍ പറായം. കംപ്ലീറ്റ് പാക്കേജ് എന്ന ടാഗിന് തീര്‍ത്തും യോഗ്യതയുള്ളത് തമിഴ് ഫിലിം ഇന്‍ഡസ്ട്രിക്കാണ്.

Advertisements

ഒരേ സമയം കൊമേഷ്യലും അല്ലാത്തതുമായ തമിഴ് ചിത്രങ്ങള്‍ വിജയം നേടിയെടുത്തിട്ടുണ്ട്. തമിഴില്‍ ഈ വര്‍ഷം വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ നിരവധിയാണ്. ഇതില്‍ രണ്ട് ചിത്രങ്ങള്‍ അഞ്ഞൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.

Also Read: നിങ്ങളുടെ ഡാന്‍സ് കാരണം വീടിന്റെ മേല്‍ക്കൂര താഴേക്ക് വീഴുമെന്ന അവസ്ഥയിലായി, നസ്രിയയുടെ വീഡിയോ പങ്കുവെച്ച് മേഘ്‌നാരാജ്, ജന്മദിനാശംസകള്‍ നേര്‍ന്ന് താരം

അഞ്ച് ചിത്രങ്ങള്‍ 100 കോടിക്ക് മുകളിലും മൂന്നെണ്ണം 50 കോടിക്ക് മുകളിലുംകളക്ഷന്‍ നേടി. കൊമേഷ്യല്‍ ചിത്രങ്ങള്‍ മാത്രമല്ല തമിഴില്‍ ഇത്രത്തോളം കളക്ഷന്‍ നേടിയത്. ഇതില്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറും ജാതി രാഷ്ട്രീയം പറയുന്ന ചിത്രങ്ങളും സയന്‍സ് ഫിക്ഷനും തുടങ്ങി ഒത്തിരി ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.

അജിത്തിന്റെയും വിജയിയുടെയും ചിത്രങ്ങളായ തുനിവും വാരിസും 200 കോടിയും മുന്നൂറ് കോടിയും കളക്ഷന്‍ നേടി. ധനുഷ് ചിത്രം വാത്തിക്കും 2023 ല്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ സംയുക്തയായിരുന്നു നായിക.

Also Read: അഞ്ച് കുട്ടികള്‍ വേണമെന്ന് ആഗ്രഹം, ലക്ഷ്മി ഇപ്പോള്‍ ചികിത്സയില്‍, തുറന്ന് പറഞ്ഞ് അഖില്‍ മാരാര്‍

പൊന്നിയന്‍ സെല്‍വന്‍ 2 ആണ് ഈ വര്‍ഷത്തെ മികച്ച ചിത്രം. വമ്പന്‍ താരനിര അണിനിരന്ന ചിത്രം 340 കോടിയിലധികം കളക്ഷനാണ് സ്വന്തമാക്കിയത്. മാമന്നനും ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നാണ്.

Advertisement