ഇക്കാര്യം പറഞ്ഞതിന് ശേഷം രണ്ട് ദിവസത്തേക്ക് അവള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തില്ല; ഫിറോസ്

79

ഈ അടുത്തായിരുന്നു സജിനയുടെ ഫിറോസിന്റെ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്. സജിന തന്നെയാണ് ഒരു അഭിമുഖത്തിൽ ഈ കാര്യം പറഞ്ഞത്. പിന്നാലെ ഫിറോസ് നൽകിയ അഭിമുഖത്തിലും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. പിന്നാലെ നിരവധി കമന്റാണ് ഇതിന് താഴെ വന്നത്. 

ഇപ്പോഴിതാ ഫിറോസ് നടത്തിയ പ്രതികരണം ആണ് വീണ്ടും ചർച്ചയാവുന്നത്. സജ്ന ഇങ്ങനെ ചാനലിന് മുന്നിൽ പറയാൻ പോവുകയാണെന്ന് തന്നോട് പറഞ്ഞിരുന്നെങ്കിൽ പോവല്ലേ, ഇത് തികച്ചും പേഴ്സണൽ കാര്യമാണെന്ന് താൻ പറയുമായിരുന്നു എന്ന് ഫിറോസ് പറഞ്ഞു.

Advertisements

താൻ അറിയാതെയാണ് ഇത് സജിന അനൗൺസ് ചെയ്തതെന്നും ഫിറോസ് പറഞ്ഞു.
ഇതിന് ശേഷവും ഞാൻ ഒന്നും മിണ്ടിയില്ല, എന്നാൽ ഞാനെന്തോ തെറ്റ് ചെയ്തത് കൊണ്ടാവും മിണ്ടാതെ ഇരിക്കുന്നതെന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. പിന്നീട് ഞാൻ തുറന്ന് സംസാരിച്ചു.

സജിന ഇതൊക്കെ പറഞ്ഞപ്പോൾ ഞാനും എന്റെ വീട്ടുകാരും മാത്രമല്ല സജ്നയുടെ വീട്ടുകാർ പോലും ഷോക്കായി പോയി. ഇതൊക്കെ പേഴ്സണലായിട്ടുള്ള കാര്യമാണ്.

also read
ഞാന്‍ പൊസസീവ് ആയ ഭാര്യയാണ്, ഏട്ടന്‍ ഏതെങ്കിലും ഹീറോയിന്റെ കൂടെ ക്ലോസ് ആയിട്ട് അഭിനയിക്കുന്ന കാണുമ്പോള്‍ ഉള്ളില്‍ ഒരു വിഷമം ആണ്; തുറന്ന് പറഞ്ഞ് മൃദുല
പുള്ളിക്കാരിയുടെ കൂടെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില കൂട്ടുകെട്ടുകൾ തെറ്റായ വഴി നിർദ്ദേശിച്ചത് കൊണ്ടാവാം. കാരണം സജ്ന എല്ലാവരെയും വിശ്വസിക്കുന്ന സ്വാഭാവക്കാരിയാണ്.

ഇക്കാര്യം പുറത്ത് പറഞ്ഞതിന് ശേഷം രണ്ട് ദിവസത്തേക്ക് അവൾ വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല. എനിക്ക് ഫോൺ എടുക്കാൻ പോലും സാധിച്ചിരുന്നില്ല. എനിക്കൊരു നല്ലത് വന്നപ്പോൾ പോലും എന്നെ വിളിക്കാത്ത ആളുകൾ പോലും ഇങ്ങനൊരു സംഭവം അറിഞ്ഞതിന് ശേഷം എന്നെ വിളിച്ചോണ്ടിരുന്നു ഫിറോസ് പറഞ്ഞു.

 

 

Advertisement