തല നിറയെ കളിപ്പാട്ടങ്ങളോ ചിന്തകളോ ? ചാക്കോച്ചന്റെ പോസ്റ്റ് ഏറ്റെടുത്ത് താരങ്ങൾ

45

മലാളിമനസ്സിലെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. സിനിമാ വിശേഷങ്ങൾ ആയാലും വീട്ടിലെ വിശേഷങ്ങൾ ആയാലും വളരെ രസകരമായി ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.

ക്യാപ്ഷനും ചിത്രവും എന്നും ആകർഷണവും ചിരിപ്പിയ്ക്കുന്നതും ആയിരിയ്ക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. അത്തരം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ആരാധകരെ ചിരിപ്പിയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പോസ്റ്റിനെക്കാൾ രസകരമാണ് അതിന് വരുന്ന കമന്റുകൾ.

Advertisements

ALSO READ

അമ്മ എടുത്ത രഞ്ജിനി ഹരിദാസിന്റെ മനോഹര ചിത്രങ്ങൾ ; അമ്മയ്ക്കും നന്നായി ഫോട്ടോ എടുക്കാമെന്ന് രഞ്ജിനി

മകന്റെ കളിപ്പാട്ടങ്ങൾക്കിടയിൽ കിടന്ന് എടുത്ത സെൽഫിയാണ് ചാക്കോച്ചൻ പങ്കുവച്ചിരിയ്ക്കുന്നത്. ‘തല നിറയെ കളിപ്പാട്ടങ്ങൾ, അതോ ചിന്തയോ. മകൻ എല്ലാ വശത്ത് നിന്നും ആക്രമിച്ചപ്പോൾ’ എന്നാണ് ഫോട്ടോയ്ക്കൊപ്പം നടന്റെ അടിക്കുറിപ്പ്.

ALSO READ

പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്ക് ശരീരത്തിലുണ്ടായ മാറ്റം; ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ച വ്യക്തിയെ പരിചയപ്പെടുത്തി അർച്ചന കവി

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

പട എന്ന ചിത്രമാണ് ഇനി കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്നത്. കമൽ കെ എം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാക്കോച്ചന് ഒപ്പം ജോജു ജോർജ്ജ്, വിനായകൻ, ദിലീഷ് പോത്തൻ, പ്രകാശ് രാജ്, കനി കുസൃതി, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഓണ ദിവസം പുറത്ത് വന്ന് ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Advertisement