ആഗ്രഹിച്ചത് പോലെ ഒരു വിവാഹം എനിക്ക് ഉണ്ടായില്ല; എന്റെ വിവാഹം കഴിഞ്ഞിട്ടില്ല; വിവാഹദിനത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചെയ്തത് തുറന്ന് പറഞ്ഞ് നടി നിത്യ ദാസ്

2355

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തത്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു. 2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്.

കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

എന്നാലിപ്പോള്‍ താന്‍ ശരിക്കും വിവാഹം കഴിച്ചിട്ടില്ലെന്നും ആഗ്രഹിച്ച വിവാഹമല്ല നടന്നതെന്നും വെളിപ്പെടുത്തുകയാണ് നിത്യ ദാസ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയ്ക്ക് ഇടയിലാണ് വിധി കര്‍ത്താവായ നിത്യ തന്റെ വിവാഹ ദിനത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

താന്‍ വിചാരിച്ച പോലെ അല്ല വിവാഹം നടന്നതെന്ന് നിത്യ ദാസ് പറയുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എന്നാല്‍ ചടങ്ങുകളൊന്നും ആഗ്രഹിച്ചത് പോലെയല്ല നടന്നത്. അതുകൊണ്ട് താന്‍ ഇപ്പോഴും ഭര്‍ത്താവിനോട് പറയുക അന്ന് നടന്നത് എന്റെ വിവാഹമല്ല എന്നാണെന്നും എന്റെ വിശ്വാസത്തില്‍ എന്റെ കല്യാണം കഴിഞ്ഞില്ല എന്നുമാണെന്ന് നിത്യ ദാസ് വെളിപ്പെടുത്തുന്നു.

ALSO READ- ഈ വസ്ത്രമിട്ടാല്‍ ഏത് ആണായാലും ക യ റിപിടിക്കും എന്ന് വീഡിയോ; നാളെ നിന്റെയൊക്കെ അമ്മയോ പെങ്ങളോ ഇട്ടാലും ഇതുതന്നെ ചെയ്യുമോ എന്ന് തിരിച്ചടിച്ച് സാനിയ ഇയ്യപ്പന്‍

നമ്മുടെ മോഡല്‍ താലിയല്ല അവര്‍ കഴുത്തില്‍ കെട്ടുക. അവരുടെ മംഗല്‍സൂത്ര എന്നാല്‍ കറുത്ത മുത്തുകള്‍ വച്ച ഒരു മാലയാണ്. വിവാഹസമയത്ത് ഇതല്ല താലി എന്ന് നമ്പൂതിരി പറഞ്ഞപ്പോള്‍, അവരുടെ വിശ്വാസം ഇതാണെന്ന് പറയുകയായിരുന്നു എന്നും കുഴപ്പമില്ല ഇത് മതിയെന്ന് പറയുകയായിരുന്നു എന്നും നിത്യ ദാസ് പറയുന്നു.

അത് അങ്ങനെ അഡ്ജസ്റ്റ് ചെയ്‌തെങ്കിലും പുടവ പോലുമില്ലാതിരുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. പുടമുറി കല്യാണമല്ലേ നമുക്ക്, അതിന് ഉള്ള പുടവ വാങ്ങാന്‍ അവരോട് പറഞ്ഞിരുന്നെങ്കിലും അതവര്‍ മറന്നു. പിന്നെ ആണെങ്കില്‍ നെറ്റിയില്‍ തൊടാന്‍ സിന്ദൂരവും അവര്‍ കൊണ്ടുവന്നിരുന്നില്ല. ഒടുവില്‍ ലിപ്സ്റ്റിക് വെച്ചാണ് അഡ്ജസ്റ്റ് ചെയ്തതെന്നും നിത്യ ദാസ് തുറന്നുപറഞ്ഞു.

ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്റെ ആഗ്രഹമാണ്. അഗ്രഹിച്ചത് പോലെ ഒരു വിവാഹം എനിക്ക് ഉണ്ടായിട്ടില്ലെന്നും നിത്യ ദാസ് പറഞ്ഞപ്പോള്‍, ഞങ്ങള്‍ അത് നടത്തി തരും എന്നു പറഞ്ഞാണ് ഷോയില്‍ മത്സരിയ്ക്കുന്ന എട്ട് താരജോഡികള്‍ നിത്യയെ ആശ്വസിപ്പിച്ചത്.

Advertisement