Home Entertainment

ഇഷ്ടം പോലെ കല്യാണ ആലോചനകൾ വരുന്നുണ്ട് പക്ഷേ വേണ്ട, എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്: സുചിത്ര നായർ പറയുന്നത് കേട്ടോ

1817

മലയാളികൾക്ക് ഏറെ സുപരിചിതയായി സീരിയൽ നടിയും ബിഗ് ബോസ് മൽസരാർത്ഥിയും മിനിസ്‌ക്രീൻ അവതാരകയും ആണ് സുചിത്ര നായർ. ബിഗ് ബോസ് മലയാളം സീസൺ 4ലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു സുചിത്ര.

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്ന സുചിത്ര ബിഗ് ബോസ് മൂന്നിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ച ശേഷമാണ് പുറത്ത് പോയത്. മത്സരത്തിൽ വന്നത് മുതൽ എല്ലാവരും നടിയുടെ വിവാഹത്തെ കുറിച്ച് അറിയനാണ് കാത്തിരുന്നത്.

Advertisements

അതേ സമയം തന്നെ പെണ്ണ് കാണാൻ വന്നിട്ട് വലിയ ഡിമാൻഡുകൾ പറയുന്നവരെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. അമൃത ടിവിയിൽ നടി ആനി എന്ന ചിത്ര ഷാജികൈലാസ് അവതരിപ്പിക്കുന്ന ആനീസ് കിച്ചൺ എന്ന ഷോയിൽ വർഷങ്ങൾക്ക് മുൻപ് അതിഥിയായി വന്നപ്പോഴാണ് വിവാഹത്തെ കുറിച്ച് സുചിത്ര സംസാരിച്ചത്.

Also Read
ആഗ്രഹിച്ചത് പോലെ ഒരു വിവാഹം എനിക്ക് ഉണ്ടായില്ല; എന്റെ വിവാഹം കഴിഞ്ഞിട്ടില്ല; വിവാഹദിനത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചെയ്തത് തുറന്ന് പറഞ്ഞ് നടി നിത്യ ദാസ്

തനിക്ക് വന്ന ചില കല്യാണ ആലോചനകൾ ഉറപ്പിക്കുക വരെ ചെയ്തിട്ടും മുടങ്ങി പോയെന്നാണ് സുചിത്ര പറഞ്ഞത്.
ഇപ്പോൾ കല്യാണ ആലോചനകളൊന്നും നടക്കുന്നില്ലേ എന്നാണ് ആനി സുചിത്രയോട് ചോദിക്കുന്നത്. ഇഷ്ടം പോലെ വരുന്നുണ്ട്, പക്ഷേ വേണ്ട. എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്’എന്നായിരുന്നു സുചിത്രയുടെ മറുപടി.

ആരുടെ ജീവിതമാണ് നശിക്കുന്നത് എന്ന് ആനി തുടർന്ന് ചോദിക്കുമ്പോൾ കെട്ടുന്ന ആളുടെ എന്നാണ് സുചിത്ര മറുപടി പറയുന്നത്. പെൺകുട്ടികൾ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ ആൺകുട്ടികളുടെ ജീവിതം എന്താവുമെന്ന് ആനി തമാശയ്ക്ക് പറയുന്നത്.

എന്നാൽ വിവാഹം ഉടനെ വേണ്ടെന്ന് തീരുമാനിക്കാൻ വേറൊരു കാരണം കൂടിയുണ്ടെന്നും സുചിത്ര പറയുന്നുണ്ട്. എനിക്ക് വരുന്ന ആലോചനകളിൽ പലതും പെണ്ണു കാണാൻ വന്ന് കല്യാണം ഏകദേശം ഉറപ്പിച്ച് ഞാൻ അവരുടേതായി എന്ന് തോന്നുമ്പോഴെക്കും പതിയെ ഡിമാന്റുകൾ വയ്ക്കാൻ തുടങ്ങും. ആദ്യം ഡാൻസ് കളിക്കുന്നത് നിർത്തണം അഭിനയിക്കുന്നത് നിർത്തണം എന്നൊക്കെ പറയും.

അഭിനയം പിന്നെയും നിർത്താം. ഇപ്പോൾ ചെയ്യുന്ന പ്രോജക്ട് അല്ലാതെ വേറൊന്നും ചെയ്യുന്നില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ ഡാൻസും നിർത്തണമെന്ന് പറഞ്ഞാൽ വിഷമം തോന്നില്ലേ എന്ന് സുചിത്ര ചോദിക്കുന്നു. ചെറുപ്പം തൊട്ട് ഞാൻ ഇത് മാത്രമായി നടക്കുന്ന ഒരാളാണ്. അവര് പറയുന്നത് ഡാൻസുമായി ഇറങ്ങി നടക്കുന്ന ഭാര്യയെ വേണ്ടെന്നാണ് ഒരാൾ പറഞ്ഞത്.

അദ്ദേഹത്തിന്റെ വീട്ടിൽ അമ്മയെയും അച്ഛനെയും കുടുംബവും നോക്കുന്ന ഒരു പെണ്ണിനെ മതിയെന്നാണ് പറഞ്ഞത്. പിന്നെ ഒരാൾ ചോദിച്ചത് ഈ ഫീൽഡിലും സിനിമ ഫീൽഡിലും ഏതെങ്കിലും ഒരാളുടെ കുടുംബം നന്നായിട്ട് പോകുന്നുണ്ടോ എന്ന്. എല്ലാവരും ഡിവോഴ്സായി പോവുകയല്ലേന്ന്.

Also Read
നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോകൾ കണ്ടോ, കിടുക്കാച്ചിയെന്ന് ആരാധകർ

അപ്പോൾ ഞാൻ തിരിച്ച് ചോദിച്ചു ഇതിലൊന്നും പെടാത്ത ആൾക്കാർ ഡിവോഴ്‌സ് ആവുന്നില്ലേ എന്ന്. കല്യാണം ഉറപ്പിച്ചതിന് ശേഷം വേറൊരാൾ പറഞ്ഞത് നിന്നെ ഞാനല്ലാതെ വേറൊൾ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ്. അതുകൊണ്ട് നീ കണ്ണ് എഴുതരുത് കണ്ണ് എല്ലാവരും ശ്രദ്ധിക്കും ലിപ്സ്റ്റിക് ഇടരുത് ചുണ്ട് എല്ലാവരും ശ്രദ്ധിക്കും മുടി അഴിച്ചിടരുത് മുടി എല്ലാവരും ശ്രദ്ധിക്കും സാരി ഉടുക്കരുത് ശരീരം എല്ലാവരും ശ്രദ്ധിക്കും എന്നൊക്കെയുള്ള ഡിമാൻഡുകളാണ് പലരും മുന്നോട്ട് വെക്കുന്നത്.

അവര് നടക്കുന്നത് വളരെ ഫ്രീക്കായിട്ടാണ്. പക്ഷേ നമ്മളങ്ങനെ പാടില്ലെന്നാണ് പലരുടെയും മനോഭാവമെന്നും സുചിത്ര നായർ പറയുന്നു.

Advertisement