ജിനു മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിപ്പോയി, ഞാനും മോളും കഴിയുന്നത് അനാഥമന്ദിരത്തില്‍, എന്റെ മോള്‍ക്ക് അച്ഛനെ വേണം, നടന്‍ ജിനു ഗോപിക്കെതിരെ ഭാര്യ തനൂജ

2514

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന ഹിറ്റ് പരിപാടിയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അതുല്യ കലാകാരനാണ് ജിനു ഗോപി കോട്ടയം. കോമഡി ഷോകളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി മാറിയത്.

Advertisements

ജിനുവിന്റെ ഭാര്യ തനൂജയെയും മലയാളികള്‍ക്ക് നന്നായി അറിയാം. കോമഡി സ്റ്റാര്‍സിലൂടെ തന്നെയാണ് തനൂജയും പ്രേക്ഷക ശ്രദ്ധ നേടിയത്. ഏതാനും മലയാള സിനിമകളിലും ചെറിയ വേഷങ്ങളിലൂടെ തനൂജ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Also Read: ബസൂക്ക സെറ്റില്‍ വെച്ച് അബിന്റെ ജന്മദിനം ആഘോഷമാക്കി മമ്മൂക്ക, കൈ പിടിച്ച് കേക്ക് മുറിച്ച് താരം, വൈറലായി വീഡിയോ

ഉത്തരാസ്വയംവരം, സ്‌മോള്‍ ഫാമിലി, ഫേസ് റ്റു ഫേസ് തുടങ്ങിയ ചിത്രങ്ങളിലാണ് തനൂജ അഭിനയിച്ചത്. ജിനുവിന്റെയും തനൂജയുടെയും കുടുംബപ്രശ്‌നങ്ങള്‍ അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ പുറംലോകം അറിഞ്ഞിരുന്നു. ഇവരുടെ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു.

ജിനു തന്നെയും മകളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ ഒളിച്ചോടുകയാണ് എന്നും തങ്ങളെ പെരുവഴിയിലാക്കിയിരിക്കുകയാണെന്നും വാടകവീട്ടില്‍ നിന്നും തങ്ങളെ ഇറക്കിവിടുന്ന അവസ്ഥയിലാണെന്നുമൊക്കെ തനൂജ സോഷ്യല്‍മീഡിയയിലൂടെ കരഞ്ഞ് പറഞ്ഞിരുന്നു.

Also Read: അന്ന് കൗരവറില്‍ വര്‍ക്ക് ചെയ്തവരുടെ അടുത്ത തലമുറക്കൊപ്പം കിങ് ഓഫ് കൊത്തയില്‍, സന്തോഷത്തില്‍ മതിമറന്ന് ശാന്തി കൃഷ്ണ

പ്രണയവിവാഹമായിരുന്നു തങ്ങളുടേത്. ആറരമാസത്തിലാണ് കുഞ്ഞ് പിറന്നത്. ചില പ്രശ്‌നങ്ങളൊക്കെ മകള്‍ക്കുണ്ടായിരുന്നു. ജിനുവിന്റെ ഫോണില്‍ വന്ന മെസ്സേജുകള്‍ ചോദ്യം ചെയ്തതോടെയാണ് അയാള്‍ തന്നെയും മകളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയതെന്നും തനൂജ പറയുന്നു.

ആ സ്ത്രീയും നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു കുട്ടിയുണ്ട്. അവളും ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയതാണെന്നും ജിനു ഉപേക്ഷിച്ച് പോയതോടെ താനും മകളും അനാഥമന്ദിരത്തിലാണ് കഴിയുന്നതെന്നും തങ്ങളെ എപ്പോഴെങ്കിലും തിരക്കി വരുമെന്ന് കരുതിയിരുന്നു പക്ഷേ വന്നില്ലെന്നും തനൂജ പറയുന്നു.

Advertisement