ഒരേ ഒരു രാജാവ് ; വെള്ള ഷര്‍ട്ടും ബ്ലാക് പാന്റും തൊപ്പിയും ധരിച്ച് പുതിയ ലുക്കില്‍ ലാലേട്ടന്‍

96

മലയാള സിനിമയുടെ താര രാജാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായി എത്തിയ മോഹന്‍ലാല്‍ പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായകനായി മാറുകയായിരുന്നു. കേരളം കടന്നു നിരവധി ആരാധകരാണ് ഈ താരത്തിന് ഉള്ളത്. അന്നും ഇന്നും അതില്‍ ഒരു കുറവ് സംഭവിച്ചിട്ടില്ല. ഇതിനോടകം ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് കടന്നു.

Advertisements

ഇപ്പോഴിതാ ലാലേട്ടന്റെ പുതുപുത്തന്‍ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. സാധാരണ മോഹന്‍ലാല്‍ ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട് , അതുപോലെ ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റ് ആണ് വന്നത്. വലിയ ആഘോഷത്തോടുകൂടിയാണ് താരത്തിന്റെ ഫോട്ടോയും ആരാധകര്‍ സ്വീകരിക്കാര്‍. സംവിധായകന്‍ അനീഷ് ഉപാസനയാണ് ഈ ഫോട്ടോ എടുത്തത്.


വ്യത്യസ്ത ഭാവത്തില്‍ നല്ല അസ്സലായി ചിരിക്കുന്ന മോഹന്‍ലാലിനെ ഫോട്ടോകളില്‍ കാണാം. വെള്ള ഷര്‍ട്ടും ബ്ലാക് പാന്റും തൊപ്പിയും ധരച്ചാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്.


‘നീ ”ചെകുത്താന്‍” വേദമോതുന്നത് കേട്ടിട്ടുണ്ടോ..? ഇസീക്കയില്‍ 25:17 പഴയ നിയമം കൊള്ളരുതാത്തവര്‍ തങ്ങളുടെ സ്വാര്‍ത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്വരയില്‍ നിന്നും നീതിമാനെ കരകയറ്റുന്നവന്‍ അനുഗ്രഹീതനാകുന്നു. കാരണം അവന്‍ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്.

അതിനാല്‍ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാന്‍ തുനിയുന്നവര്‍ ആരായാലും അവരുടെ മേല്‍ അശനിപാതം പോലെ ഞാന്‍ പ്രഹരമേല്‍പ്പിക്കും എന്റെ പകയില്‍ നീറിയോടുങ്ങുമ്പോള്‍ അവരറിയും ഞാന്‍ അവരുടെ ഒരേ ഒരു രാജാവാണെന്ന്.. ഒരേ ഒരു രാജാവ്..’, എന്നാണ് ഫോട്ടോ പങ്കുവച്ച് അനീഷ് ഉപാസന കുറിച്ചത്.

 

 

 

Advertisement