ഹണി റോസ് ചിത്രം റേച്ചല്‍; ചിത്രീകരണം പൂര്‍ത്തിയായി, സിനിമ പ്രേക്ഷകരിലേക്ക്

60

നടി ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം നെല്ലിയാമ്പതിയിൽ പൂർത്തിയായി എന്ന സന്തോഷവാർത്തയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്.

Advertisements

ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. സിനിമയിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, പൗളി വത്സൻ, രാധിക തുടങ്ങിയവരും ഉണ്ട്.

ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റേച്ചലിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജി പി, പ്രൊജക്ട് കോഡിനേറ്റർ പ്രിയദർശിനി പി എം.

കഥ രാഹുൽ മണപ്പാട്ട്, സംഗീതം, പശ്ചാത്തല സംഗീതം അങ്കിത് മേനോൻ, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ സുജിത് രാഘവ്, ആർട്ട് റസ്‌നേഷ് കണ്ണാടികുഴി, മേക്കപ്പ് രതീഷ് വിജയൻ, കോസ്റ്റ്യൂംസ് ജാക്കി, സ്റ്റിൽസ് നിദാദ് കെ എൻ, പരസ്യകല ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ് വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമനിക്, ആക്ഷൻ പി സി സ്റ്റണ്ട്‌സ്, സൗണ്ട് ഡിസൈൻ ശ്രീശങ്കർ, സൗണ്ട് മിക്‌സ് രാജാകൃഷ്ണൻ എം ആർ,ഡിജിറ്റൽ മാർക്കറ്റിംഗ് മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് സക്കീർ ഹുസൈൻ, പി ആർ ഒ- എ എസ് ദിനേശ്.

also readകിടിലന്‍ ലുക്കില്‍ ലക്ഷ്മി നക്ഷത്ര, സ്‌നേഹം അറിയിച്ച് ആരാധകരും എത്തി

Advertisement