തിരിച്ചുവരവ് ചന്ദ്രയെ കുടെ കൂട്ടാൻ ; വിവാഹം രണ്ട് വീട്ടുകാരും ആലോചിച്ചുറപ്പിക്കുകയായിരുന്നു : മനസ്സ് തുറന്ന് ടോഷ് ക്രിസ്റ്റി

95

സ്‌ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നത്ൽ അസ്വാഭാവികതയൊന്നും ഇല്ല. മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുന്ന താരങ്ങൾ ഒരുപാടുണ്ട്. വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് ടോഷ് ക്രിസ്റ്റി മിനിസ്‌ക്രീനിലേക്ക് തിരികെ എത്തിയത് സ്വന്തം സുജാതയിലൂടെയായിരുന്നു.

ചന്ദ്ര ലക്ഷ്മണും ഈ പരമ്പരയിലൂടെയായിരുന്നു രണ്ടാംവരവ് നടത്തിയത്. പരമ്പര ഗംഭീരമായി മുന്നേറുന്നതിനിടയിലായിരുന്നു ചന്ദ്രയും ടോഷും വിവാഹിതരാവാൻ പോവുകയാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നത്. പ്രണയവിവാഹമല്ല തങ്ങളുടേതെന്ന് ടോഷ് പറയുന്നു. ഒരു സ്വകാര്യ മാധ്യമാത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ടോഷ് വിശേഷങ്ങൾ പങ്കുവെച്ചത്.

Advertisements

ALSO READ

എന്റെ പൊണ്ടാട്ടി വളരെ ശക്തയാണ് ; സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും ജ്യോതികയ്ക്ക് കട്ട സപ്പോർട്ടുമായി സൂര്യ

ബിഗ് സ്‌ക്രീനിൽ വരവറിയിച്ചതിന് ശേഷമായിരുന്നു ടോഷ് ക്രിസ്റ്റി ടെലിവിഷനിലേക്കെത്തുന്നത്. കായംകുളം കൊച്ചുണ്ണിയായിരുന്നു ആദ്യ സീരിയൽ. സീരിയലിൽ നിന്നും മാറി ഇടയ്ക്ക് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കൊമ്പൻ എന്ന ചിത്രത്തിൽ നായകനായും ടോഷ് അഭിനയിച്ചിരുന്നു. താൻ നായകനായി അഭിനയിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും നടൻ പറഞ്ഞു. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ആ സിനിമയുടെ ജോലികൾ തുടങ്ങുമെന്നാണ് നടൻ പറഞ്ഞത്.

സൂര്യകാലടി എന്ന സീരിയലിന് ശേഷം ടോഷ് ക്രിസ്റ്റി പരമ്പരകളിൽ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. 8 വർഷത്തിന് ശേഷം സ്വന്തം സുജാതയിലൂടെയായിരുന്നു താരം ഒരു മെഗാസീരിയലിന്റെ ഭാഗമാവുന്നത്. ഇടയ്ക്ക് 18 എപ്പിസോഡുണ്ടായിരുന്ന ജാഗ്രതയിൽ നായകനായും ടോഷ് അഭിനയിച്ചിരുന്നു.സ്വന്തം സുജാതയുടെ സംവിധായകൻ അൻസാർ ഖാനുമായി അടുത്ത സൗഹൃദമാണ് ടോഷിനുള്ളത്. അദ്ദേഹം വിളിച്ചപ്പോൾ അധികം ആലോചിക്കാതെ തന്നെ സമ്മതം മൂളുകയായിരുന്നുവത്രെ നടൻ.

ALSO READ

മകളെത്തിയതിന് പിന്നാലെ അശ്വതിയെ തേടിയെത്തിയത് ഇരട്ടി മധുരം!

സീരിയലിലേക്കുള്ള തിരിച്ചുവരവ് ജീവിതത്തിലെ പുതിയ തുടക്കത്തിനും നിമിത്തമായി എന്ന് പറയാം. ചന്ദ്ര ലക്ഷ്മണിനെ ആദ്യമായി കാണുന്നത് സ്വന്തം സുജാത സെറ്റിൽ വെച്ചാണ്. സെറ്റിലെത്തി തുടക്കത്തിൽ തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. സ്‌ക്രീനിലെ കെമിസ്ട്രിക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സെറ്റിലുള്ളവരും വീട്ടുകാരുമെല്ലാം അതേക്കുറിച്ച് പറഞ്ഞ് കളിയാക്കിയിരുന്നു. അതൊക്കെ ചന്ദ്രയോട് പറയാറുണ്ടായിരുന്നു ടോഷ്.

നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ആലോചിച്ചാലോ എന്ന് ടോഷിനോട് അച്ഛനും അമ്മയും ചോദിച്ചിരുന്നു. അതിന് ശേഷമായിരുന്നു അതേക്കുറിച്ച് ഗൗരവമായി ആലോചിച്ചത്. ചന്ദ്രയുടെ വീട്ടിലുള്ളവർക്കും ടോഷിനെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. നവംബറിലാണ് ചന്ദ്രയുടെയും ടോഷിന്റേയും വിവാഹം. വിവാഹം വീട്ടുകാർ ആലോചിച്ചുറപ്പിക്കുകയായിരുന്നു. പക്കാ അറേഞ്ച്ഡാണ്, പ്രേമിക്കാനുള്ള സമയമാണ് ഇനിയുള്ളത് എന്നും ടോഷ് പറയുന്നുണ്ട്.

Advertisement