രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നു; ചക്കപ്പഴത്തിനൊപ്പം ബാലുവും കുടുംബവും, പ്രിയപ്പെട്ടവർ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലും ആരാധകർ

967

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരകളാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പരമ്പകളാണ് ഉപ്പും മുളകും ചക്കപ്പഴവും. കണ്ണീർ സീരിയലുകളിൽ നിന്ന് വഴിമാറി കുടുംബ ജീവിതത്തിലെ ചെറിയ സങ്കടങ്ങളും സന്തോഷവും കൂട്ടിയിണക്കി നർമ രൂപത്തിൽ അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്.

Advertisements

ചുരുങ്ങിയ കാലം കൊണ്ട് ടെലിവിഷൻ പ്രേക്ഷകരുടെ ജനപ്രീതി നേടിയ പരമ്പരകളിലെ താരങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. ഉപ്പും മുളകിലെ ബാലുവും നീലുവും മുടിയനുമെല്ലാം എത്രമാത്രം പ്രിയപ്പെട്ടവരാണോ പ്ലാവിലത്തറവാട്ടിലെ ഓരോ അംഗങ്ങളും. രണ്ടു പരമ്പരകളും ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Also read; നല്ല പാട്ടുകാരി ആണെങ്കിലും ആരുടേയും മുൻപിൽ പാടില്ലായിരുന്നു, ഒതുങ്ങിക്കൂടി നിൽക്കുന്ന സ്വഭാവം ആണ് അവളുടേത്, ഭാര്യയെ കുറിച്ച് വിനീത് ശ്രീനിവാസൻ

ടെലിവിഷൻ പരമ്പരകളുടെ മുഖച്ഛായ തന്നെ മാറ്റിയ ഈ പരമ്പരകളെ പ്രേക്ഷകർ എത്രമാത്രം നെഞ്ചോട് ചേർത്തിരിക്കുന്നു എന്നതിന് തെളിവ് കൂടിയായിരുന്നു രണ്ടിനും ലഭിച്ച സ്വീകാര്യത എന്ന് തന്നെ പറയാം. ഇപ്പോഴിതാ പ്രേക്ഷകരുടെ ഈ രണ്ടു ഇഷ്ട പരമ്പരയിലെയും താരങ്ങൾ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഫ്ളവേഴ്സ് ചാനലിന്റെ ഓണം സ്‌പെഷ്യൽ എപ്പിസോഡിനായാണ് രണ്ടു കുടുംബങ്ങളും ഒന്നിച്ചത്. പ്രക്ഷേകരുടെ ഈ ഇഷ്ടകുടുംബങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നതിന്റെയും ഓണക്കളികളിൽ ഏറ്റുമുട്ടുന്നതിന്റെയും പ്രൊമോയും പുറത്തു വന്നിട്ടുണ്ട്. പിന്നാലെയാണ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും വൈറലായത്.

രണ്ടു പരമ്പരകളിലെയും താരങ്ങളായ നിഷ സാരംഗ്, ബിജു സോപാനം, ജൂഹി, ബേബി അമേയ, മുഹമ്മദ് റഫീഖ്, സബിറ്റ ജോർജ്, അമൽ രാജ്ദേവ് എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. താരങ്ങളെ സെറ്റ് സാരിയും മുണ്ടും ഷർട്ടുമൊക്കെ ധരിച്ചാണ് ചിത്രത്തിൽ കാണാനാവുന്നത്. അവിട്ടം ദിനത്തിലാണ് ഇവർ ഒന്നിച്ചെത്തുന്ന പരിപാടി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നത്.

ചിത്രവും പ്രൊമോയും പുറത്തു വന്നതോടെ ആവേശത്തിലാണ് ആരാധകർ. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞ് മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ്.പി ശ്രീകുമാറാണ് പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്നേഹിയുമായ ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്താണ് സീരിയലിലെ നായികയായിട്ടെത്തുന്നത്.

കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. പരമ്പരയിൽ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമൽ രാജ്‌ദേവാണ് അവതരിപ്പിക്കുന്നത്. അമ്മ ലളിതയുടെ വേഷത്തിൽ എത്തുന്നത് സബീറ്റ ജോർജാണ്.

Also read; ദിലീപ് പീ ഡി പ്പി ച്ച വ ൻ അല്ല, ദിലീപിന്റെ കൂടെ പെൺകുട്ടികൾ സെൽഫി എടുക്കുന്നത് കണ്ടു, ഒരു പീഡന വീരന് ഒപ്പം ഏതെങ്കിലും പെൺകുട്ടികൾ ഫോട്ടോ എടുക്കുമോ

ഉത്തമന്റെ സഹോദരി പൈങ്കിളി, സഹോദരൻ സുമേഷ് എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയുമാണ് അവതരിപ്പിക്കുന്നത്. അതേസമയം, 2016 ൽ പരമ്പരയ്ക്ക് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചത് ഉപ്പും മുളകും പരമ്പരയ്ക്കായിരുന്നു. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്‌കാരമാണ് ഉപ്പും മുളകിന് ലഭിച്ചത്. ഹാസ്യ നടനുള്ള പുരസ്‌കാരം ഈ പരമ്പരയിലെ കഥാപാത്രത്തിലൂടെ ബിജു സോപാനത്തെയും തേടി എത്തിയിരുന്നു.

Advertisement