ഈ അമ്പലത്തിലെ ദേവിയെ എനിക്ക് തൊഴേണ്ട, എന്നെക്കൊണ്ട് ഇവിടെ നിൽക്കാനും പറ്റില്ല; അനുഭവം വെളിപ്പെടുത്തി നടി വിധുബാല

1434

മലയാള സിനിമയിലെ പഴയ കാല നായികയാണ് വിധുബാല. സിനിമയിലെ ഏറ്റവും മികച്ച സമയത്ത് അഭിനയ രംഗത്ത് നിന്ന് വിടപറഞ്ഞ വിധു ബാല ഇപ്പോൾ ടെലിവിഷൻ പരിപാടികളിലാണ് സജീവമായി നിൽക്കുന്നത്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കഥയല്ലിത് ജീവിതം എന്ന പരിപാടിയിലാണ് നടി എത്തുന്നത്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടി. കടുത്ത മൃഗസ്‌നേഹിയാണ് താനെന്ന് വിധുബാല പറയുന്നു. മൃഗങ്ങളോടുള്ള സ്‌നേഹത്തിന്റെ പേരിൽ ഒരു ക്ഷേത്രത്തിൽ വെച്ച് ക്ഷുഭിതയായ സംഭവവും വിധുബാല വെളിപ്പെടുത്തുന്നുണ്ട്.

Advertisements

Also read; അത് അത്ര മികച്ചതല്ല, അവ എന്നെ ബോറടിപ്പിക്കാറുണ്ട്, എളിമ കൊണ്ട് പറയുന്നതല്ല: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

വിധു ബാലയുടെ വാക്കുകൾ;

‘ഈറോടിൽ എന്റെ അച്ഛൻ പഠിപ്പിച്ചിരുന്ന കാലത്ത് ടാക്‌സിയൊന്നുമില്ല. കുതിര വണ്ടിയാണ്. പിന്നെ മനുഷ്യർ തന്നെ വലിച്ചു കൊണ്ടു പോവുന്ന കൈ റിക്ഷയുണ്ടായിരുന്നു. അതിൽ ഞാൻ കയറില്ല. കുതിര വണ്ടിയിൽ കയറിയാൽ ചാട്ട എടുത്ത് പിന്നാമ്പുറത്ത് ഒളിപ്പിച്ചു വെക്കും. വയസ്സനായിട്ടുള്ള ഒരു കുതിരവണ്ടിക്കാരനുണ്ടായിരുന്നു അന്ന്. അയാൾ ചാട്ട എടുത്ത് മാറ്റിവെക്കും’

‘സ്‌കൂളിൽ പോവുമ്പോൾ സുഖമില്ലാത്ത പട്ടിയെ കണ്ടാൽ ഞാൻ വീട്ടിൽ കൊണ്ടുപോവും. അച്ഛൻ മാജിക് ഷോ തുടങ്ങിയ സമയത്ത് ഞങ്ങളുടെ വീട്ടിൽ മിനി സൂ തന്നെ ഉണ്ടായിരുന്നു. ഒരു കാലത്ത് വീട്ടിൽ പതിനാറ് പൂച്ചയും പട്ടിയും താറാവ് പ്രാവ്, ഗിനി പിഗ്‌സ്, മുയലുകൾ എല്ലാം ഉണ്ടായിരുന്നു. മൃഗങ്ങളെ തല്ലുന്നവരെ കണ്ടാൽ അവരെ തല്ലണമെന്ന് തോന്നാറുണ്ട്. ഇതുവരെ ചെയ്തിട്ടില്ല’

പക്ഷെ ഞാൻ വൈൽഡ് ആവും. ഞാനൊരിക്കൽ നേപ്പാളിൽ ഒരു അമ്പലത്തിൽ തൊഴാൻ പോയി. അവിടെ വരിയിൽ നിൽക്കുമ്പോൾ മുന്നിലുള്ളവർ കോഴിയെയും ആടിനെയും ഒക്കെ പിടിച്ച് നിൽക്കുന്നു. ഇത് എന്തിനാണെന്ന് ചോദിച്ചു. ഏതോ ഭാഗ്യത്തിന് അവിടെ ഒരു തമിഴൻ ഉണ്ടായിരുന്നു. ബലി കൊടുക്കാനാണെന്ന് അയാൾ പറഞ്ഞു. ബലി കൊടുക്കാനോ ഇത് മഹാലക്ഷ്മിയുടെ അമ്പലം ആണെന്ന് പറഞ്ഞല്ലോ എന്ന് ഞാൻ ചോദിച്ചു. മഹാലക്ഷ്മിയുടെ അമ്പലമാണ് പക്ഷെ ഇവിടെ എല്ലാം അമ്പലങ്ങളിലും ബലി കൊടുക്കുമെന്ന് അവർ പറഞ്ഞു’

‘എന്നെക്കൊണ്ട് ഇവിടെ നിൽക്കാൻ പറ്റില്ല, അമ്പലത്തിലേ തൊഴേണ്ട എന്ന് പറഞ്ഞ് ഞാൻ ആ വേലിയിൽ പുറത്തേക്ക് ചാടി. വയലന്റായി പോയി. ഇതിവിടെ സമർപ്പിക്കുകയേ ഉള്ളൂ കൊല്ലുന്നത് വേറെ എവിടെയോ ആണെന്ന് അവർ പറഞ്ഞു. അവസാനം എന്റെ ഭർത്താവ് ഇതുവരെ വന്നില്ലേ തൊഴൂ എന്ന് പറഞ്ഞ് പിടിച്ച് കൊണ്ട് പോയി എന്നെ അകത്തേക്ക് കയറ്റി.

അകത്തേക്ക് കയറിയതും ഒന്നും തൊഴുത് അപ്പോൾ തന്നെ പുറത്തേക്ക് ചാടി. എനിക്കാ ദേവിയെ കാണാൻ പോലും തോന്നിയില്ല. അത്രയും ദൈവ വിശ്വാസിയാണ്. അങ്ങനെയുള്ള എനിക്ക് ദേവിയെ തൊഴാൻ പോലും തോന്നിയില്ല. ചെറുപ്പത്തിലേ തുടങ്ങിയ മുറുക്ക് എന്ന ശീലം ഇപ്പോഴും തുടരുന്നുണ്ടെന്നും വിധുബാല തുറന്നു പറഞ്ഞു. ചെറുപ്പത്തിൽ തറവാട്ടിലെ മുത്തശ്ശിമാരോടാെപ്പം തുടങ്ങിയതാണ് മുറുക്ക്. ഇപ്പോഴും എനിക്കിഷ്ടമാണ്.

Also read; രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നു; ചക്കപ്പഴത്തിനൊപ്പം ബാലുവും കുടുംബവും, പ്രിയപ്പെട്ടവർ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലും ആരാധകർ

രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മുറുക്കുക എന്നല്ല. സദ്യയൊക്കെ കഴിഞ്ഞാൽ ഒരു മുറുക്ക് എനിക്കിഷ്ടമാണ്. മുറുക്കിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. ആരോഗ്യത്തിന് നല്ലതാണ്. ദഹനത്തിന് വളരെ നല്ലതാണ്. വെറ്റിലയും ചുണ്ണാമ്പും പാക്കും. പുകയിലയൊന്നും ഞാൻ ഇടാറില്ല. വീട്ടിൽ തന്നെ വെറ്റിലക്കൊടി ഉണ്ട്. കുറച്ച് ചുണ്ണാമ്പും അടയ്ക്കും ഇട്ട് മുറുക്കും.

Advertisement