വിജയ് സേതുപതിയെ നെറ്റ്ഫ്‌ലിക്‌സ് ഏറ്റെടുത്തുവെന്ന് ആരാധകർ ; തുഗ്ലക്ക് ദർബാർ ട്രെയിലർ എത്തി, താരത്തിനൊപ്പം മഞ്ജിമ മോഹനും

35

ഓടിടി പ്ലാറ്റ് ഫോമുകളിലൂടെ ഇപ്പോൾ നിരവധി സിനിമകളാണ് പ്രേക്ഷകരിലേക്കെത്തുന്നത്, ഇപ്പോഴിതാ
തമിഴിലെ ശ്രദ്ധേയ താരം മക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ പ്രേക്ഷകരിലേക്കെത്തുകയാണ്. വിജയ് സേതുപതിയെ നായകനാക്കി ഡൽഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ‘തുഗ്ലക്ക് ദർബാർ’ ഇന്ന് പ്രേക്ഷകരിലേക്കെത്തുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

ALSO READ

Advertisements

മാലി ദ്വീപിൽ അടിച്ച് പൊളിച്ച് ഹൻസിക മോട്വാനി ; ചിത്രങ്ങളും വീഡിയോയും വൈറൽ

സൺ ടിവിയിലൂടെയും ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഒടിടി റിലീസിനു മുൻപേ ഡയറക്റ്റ് സാറ്റലൈറ്റ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലും ചിത്രമെത്തും. ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യ രാജേഷിനെ കേന്ദ്രകഥാപാത്രമാക്കി രതീന്ദ്രൻ ആർ പ്രസാദ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ‘ഭൂമിക’യും ഇതേ രീതിയിൽ റിലീസ് ചെയ്തിരുന്നു.

തുഗ്ലക്ക് ദർബാർ പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ഡൽഹി പ്രസാദ് ദീനദയാലിൻറെ ആദ്യ ചിത്രമാണിത്. ബാലാജി തരണീതരൻ, സി പ്രേംകുമാർ (96) തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഡൽഹി പ്രസാദ്. വിജയ് സേതുപതി രാഷ്ട്രീയ നേതാവായി എത്തുന്ന ചിത്രത്തിൽ നായികയാവുന്നത് അദിതി റാവു ഹൈദരിയാണ്. ഇവരോടൊപ്പം മലയാളി നടിയായ മഞ്ജിമ മോഹൻ, പാർഥിപൻ, കരുണാകരൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം സെപ്റ്റംബർ 10ന് പ്രേക്ഷകരിലേക്കെത്തും.

ALSO READ

വിവാഹ മോചന വാർത്തകളോട് സമാന്തയുടെ പ്രതികരണം ഇങ്ങനെ!

ബാലാജി തരണീതരനാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. 96 സംവിധായകൻ സി പ്രേംകുമാറാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിനു സംഗീതം പകരുന്നത് 96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് വയാകോം 18 സ്റ്റുഡിയോസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇന്ന് തന്നെ വിജയ് സേതുപതി നായകനാകുന്ന ഹൊറർ കോമഡി ചിത്രമായ ‘അന്നാബെല്ലെ സേതുപതി’യുടെ ട്രെയിലർ പുറത്ത് വന്നിരുന്നു.

വിജയ് സേതുപതിയും താപ്‌സി പന്നുവും യോഗി ബാബുവും അടക്കം നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്, ഹൊറർ കോമഡി ജോണറിലുള്ള ചിത്രം നിരവധി നർമ്മ മുഹൂർത്തങ്ങൾ ഉള്ളതാണെന്ന് ട്രെയിലർ കാണുമ്പോൾ മനസ്സിലാകും. വിജയ് സേതുപതിയും ബോളിവുഡിലെ ശ്രദ്ധേയ നടി താപ്‌സി പന്നുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിയ്ക്കുന്നത്.

Advertisement