പേഴ്‌സണൽ ജീവിതം ഓപ്പണായി പറയില്ല; ഞങ്ങളെ അറിയുന്നവർക്ക് എല്ലാം അറിയാം: വിജയ് യേശുദാസ്

1553

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ൽ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാൾ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേൽവിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

മലയാളത്തിൽ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളിൽ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകൾ അമേയയും തനിയ്ക്ക് സംഗീതത്തിൽ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Advertisements

ഇപ്പോഴിതാ താരം വിവാഹമോചിതനായിരിക്കുകയാണ്. ഭാര്യ ദർശനയുമായുള്ള പ്രണയവിവാഹം തകർന്നതിന് പിന്നാലെ വിജയ്ക്ക് എതിരെ നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അതിലൊന്നാണ് സുഹൃത്തും ഗായികയുമായുള്ള രഞ്ജിനി ജോസുമായുള്ള പ്രണയ ഗോസിപ്പുകൾ. ഇപ്പോഴിതാ ഇതേകുറിച്ച് തുറന്ന് സംസാരിക്കുകയാണ് വിജയ്.

ALSO READ- എല്ലാവർക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്; ഇനിയൊരിക്കൽ കിട്ടിയെന്ന് വരില്ല; എന്തിനാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് വ്യക്തമായി അറിയാം; മോഡിക്കൊപ്പം വേദി പങ്കിട്ടതിൽ അപർണ

തന്റെ പേഴ്‌സണൽ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് വിജയ് പറയുന്നത്. നമ്മുടെ കുടുംബത്തിനും, അല്ലേൽ നമ്മളെ സ്‌നേഹിക്കുന്നവരെയുമൊക്കെ ചിലപ്പോൾ വേദനിപ്പിക്കുന്നത് ആയിരിക്കാം അത്. ഇങ്ങനത്തെ കാര്യങ്ങൾ (ഗോസിപ്പ്) താൻ ശ്രദ്ധിക്കാറില്ല. സോഷ്യൽ മീഡിയയിൽ ഒന്നും ആക്റ്റീവ് അല്ല. ചിലരൊക്കെ അയച്ചു തരുമ്പോഴാണ് പലതും അറിയുന്നതെന്നും വിജയ് പറയുകയാണ്.

താൻ ഒരിക്കൽ ഒരു മീറ്റിങ്ങിനായി പോകുമ്പോ ഈ പറഞ്ഞ ഗായികയും, ജ്യോത്സനയും തനിക്കൊപ്പം ഉണ്ടായിരുന്നു. തിരികെ വന്നപ്പോൾ ജ്യോത്സന കൂടെ വന്നില്ല. തങ്ങളിരുവും മാത്രമായി. പിന്നെ തങ്ങൾ ഭക്ഷണം കഴിക്കാനായി ഒരിടത്ത് കയറി. അത് കാണുന്നവർക്ക് അത്രയും മതിയല്ലോ എന്നാണ് വിജയ് യേശുദാസ് പറയുന്നത്.

ALSO READ- എന്റെ മാ റി ട ങ്ങ ളോ വയറോ കക്ഷമോ മറ്റുഭാഗങ്ങളോ ഞാൻ കാണിച്ചിട്ടുണ്ടോ, എന്റെ ശരീരപ്രകൃതി ഇതാണ്, എന്നിട്ടും നിങ്ങളെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്: തുറന്നടിച്ച് അഞ്ജിത

പിന്നെ ഒരിക്കൽ അവരുടെ പിറന്നാൾ വന്നപ്പോൾ താൻ ആ ഗായികയുടെ തോളിൽ കൈ ഇട്ടു നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കാനും തുടങ്ങി. പക്ഷെ ഇപ്പോഴും തങ്ങൾ നല്ല സുഹൃത്തുക്കളാണ്. അത് തങ്ങളെ അറിയുന്നവർക്ക് അറിയാമെന്നും വിജയ് യേശുദാസ് പ്രതികരിച്ചു.

Advertisement