മടിയില്‍ കിടന്നാണ് അവള്‍ മരിച്ചത്, വിജയ് വിദ്യാ എന്ന് ഉറക്കെ വിളിച്ചുകരഞ്ഞു, ഇപ്പോഴും ആ ഷോക്കിലാണ് വിജയ്; മകളെ കുറിച്ച് ചന്ദ്രശേഖര്‍

7928

ഓരോ ദിവസം കഴിയുമ്പോഴും നടൻ വിജയോടുള്ള ആരാധകരുടെ ഇഷ്ടം കൂടി വരികയാണ്. താരത്തിന് പ്രേക്ഷകരോട് ഉള്ള പെരുമാറ്റവും ഇതിൽ പ്രധാനമാണ്. തൻറെ ആരാധകരെ നിരാശപ്പെടുത്താതെ അവരെ കാണാനും വിജയ് സമയം കണ്ടെത്താറുണ്ട്. ആ കളങ്കമില്ലാത്ത സ്‌നേഹം പ്രേക്ഷകർക്കും അറിയാം. എന്നാൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌ക്രീനിൽ വിജയ് എത്തുന്നുണ്ടെങ്കിലും ഇന്നും ഒരു തീരാദുഃഖം താരത്തിന്റെ മനസ്സിൽ കിടപ്പുണ്ട്.

അത് മറ്റൊന്നുമല്ല സഹോദരി വിദ്യയുടെ വേർപാട് തന്നെ. മൂന്നര വയസ്സിലായിരുന്നു വിജയെ കുടുംബത്തെയും വിട്ട് വിദ്യ പോയത്. ആ സമയത്ത് വിജയിക്ക് 10 വയസ്സ് ആയിരുന്നു. ആ ഷോക്കിൽ നിന്നും വിജയ് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്ന് വിജയുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയും പറയുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ.

Advertisements

ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് മകൾ വിദ്യയെയാണ്. അവൾ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം അതിമനോഹരമായിരുന്നു. ഞങ്ങളെ വീട്ടിൽ എല്ലാവരും അവിടെ മിസ്സ് ചെയ്യുന്നുണ്ട്. വിജയ് ആ ഷോക്കിൽ നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ശരിക്കും വിദ്യ ജനിച്ചതിനുശേഷം ആണ് ഞങ്ങളുടെ ജീവിതം തന്നെ മാറിയത്. അവളെ ഗർഭിണിയായിരിക്കുമ്പോൾ പതിയെ പതിയെ ഞങ്ങൾ ഉയർന്നു വരികയായിരുന്നു.

also read
മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യം, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മമ്മൂട്ടിയുടെ ടര്‍ബോയുടെ പ്രത്യേകതകള്‍ അറിഞ്ഞോ
അപ്പോൾ മുതലാണ് പണം കാണാൻ തുടങ്ങിയത്. എന്നാൽ എല്ലാം തന്നിട്ട് അവൾ പോയി. ആ സമയത്ത് അവൾ പാടുമായിരുന്നു , വിജയിയെ ഡേയ് അണ്ണാ എന്നെ വിളിക്കൂ. അവൾ മരിക്കുന്ന ദിവസം ഷൂട്ടിന് പോകാൻ വേണ്ടി ഞാൻ ഇറങ്ങി.

പക്ഷേ വിദ്യ തന്റെ കൈയിൽ പിടിച്ചു പോവണ്ട എന്ന് പറഞ്ഞു. അപ്പോൾ പോയി വരാം എന്ന് പറഞ്ഞ് അവളെ എടുത്ത് പൊക്കിയതും അവളുടെ വായിൽ നിന്ന് ചോര വന്നു. ഡോക്ടർ വന്നു നോക്കിയപ്പോൾ രക്ഷയില്ല എന്ന് പറഞ്ഞു. എൻറെ മടിയിൽ കിടന്നാണ് അവൾ മരിച്ചത്. വിദ്യ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് വിജയ് കരഞ്ഞു. ആ ഷോക്കിൽ നിന്നും വിജയ് ഇപ്പോഴും പുറത്തുവന്നിട്ടില്ല എന്നാണ് വിജയുടെ അച്ഛനും അമ്മയും പറഞ്ഞത് .

Advertisement