അമ്മ പോയി, ഞങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയത്, കൂടെ നിന്ന് ആശ്വസിപ്പിച്ചവര്‍ക്ക് നന്ദി, വേദനയോടെ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

177

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. ഇരുപത്തിരണ്ട് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഒടു നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം.

Advertisements

ലോഹിതദാസ് സംവിധാനം ചെയ്ത് 2000 ല്‍ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയിട്ടാണ് ലക്ഷ്മി ഗോപാല സ്വാമി മലയാളത്തിലേക്ക് അരങ്ങേറിയത്. ആദ്യ ചിത്രത്തില്‍ തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട നടി വീണ്ടും സിനിമയില്‍ സജീവം ആകുകയിരുന്നു.

Also Read: മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യം, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മമ്മൂട്ടിയുടെ ടര്‍ബോയുടെ പ്രത്യേകതകള്‍ അറിഞ്ഞോ

കര്‍ണാടകയിലെ ബാംഗ്ലൂരില്‍ എംകെ ഗോപാല സ്വാമിയുടേയും ഡോ. ഉമയുടേയും മകളായി 1970 നവംബര്‍ ഏഴിന് ജനിച്ച ലക്ഷ്മിക്ക് ഒരു സഹോദരനാണ് ഉള്ളത്.അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ തന്റെ നൃത്ത സാനിധ്യം അറിയിച്ചുകഴിഞ്ഞു.

ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടത്തെ അതിജീവിച്ച് വരികയാണ് താരം. അടുത്തിടെയായിരുന്നു ലക്ഷ്മിയുടെ അമ്മ അന്തരിച്ചത്. താരം തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത ആരാധകരെ അറിയിച്ചത്. അമ്മ പോയെന്നും കര്‍മ്മങ്ങള്‍ നടത്തിയെന്നും എല്ലാവരും അമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

Also Read: 20ാമത്തെ വയസ്സില്‍ നടിയാവുന്നതില്‍ കാര്യമില്ല, 20 വര്‍ഷം കഴിഞ്ഞിട്ടും നടിയായിരിക്കുന്നതിലാണ് കാര്യം, തൃഷയെ വാനോളം പുകഴ്ത്തി വിജയ്

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ലക്ഷ്മി ഇക്കാര്യം അറിയിച്ചത്. നവരാത്രിക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടെയായിരുന്നു അമ്മയുടെ വിയോഗം. തങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയതെന്നും ഇപ്പോള്‍ നിശ്ചലമായി നില്‍ക്കുന്ന അവസ്ഥ മാറിവരികയാണെന്നും വിഷമഘട്ടത്തില്‍ കൂടെ നിന്ന് ആശ്വസിപ്പിച്ചവര്‍ക്ക് നന്ദിയെന്നും താരം കുറിച്ചു.

Advertisement