നാല് മക്കളിലും ഏറ്റവും വെല്ലുവിളിയായത് അഹാനയെ നോക്കിയത്; അവരുടെ വിവാഹംഎന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമേയല്ല: സിന്ധു കൃഷ്ണകുമാർ

221

കുടുംബ ജീവിതത്തിലും മക്കളെ വളർത്തുന്ന കാര്യത്തിലും മാതൃകാ ദമ്പതിമാരാണ് കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണ കുമാറും. നാല് പെൺമക്കൾക്ക് ജന്മം കൊടുത്തതിന്റെ പേരിൽ ഇരുവരും ഒത്തിരി പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ മക്കളുടെ പേരിൽ അഭിമാനിക്കുന്ന മാതാപിതാക്കളാണ് സിന്ധുവും കൃഷ്ണ കുമാറും.

മൂത്തമകൾ അഹാന മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളാണ്. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും സിനിമയിലേക്ക് എത്തി. സിനിമയ്ക്ക് പുറമേ യൂട്യൂബ് ചാനലും സജീവമായി കൊണ്ട് പോവുകയാണ് താരപുത്രിമാർ. അതേസമയം നാല് പെൺമക്കൾക്ക് ജന്മം കൊടുത്തത് അത്ര നിസാര കാര്യമല്ലെന്ന് പറയുകയാണ് സിന്ധു കൃഷ്ണ കുമാർ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലൂടെ മക്കളുടെ കൂടെ സംസാരിക്കുകയായിരുന്നു.

Advertisements

ALSO READ

എനിക്ക് കുട്ടികളെ ജനിപ്പിക്കാൻ സാധിക്കില്ല ഞാൻ ഗർഭിണിയാവില്ല, കാമുകനോട് ഉപേക്ഷിച്ച് പോവാൻ പറഞ്ഞിട്ടും പോകുന്നില്ല, സങ്കടത്തോടെ യുവനടി

നാല് കുട്ടികളെ പ്രസവിച്ചതിനെ പറ്റി സിന്ധു പറയുന്നതിങ്ങനെ… ‘ഇപ്പോഴും ഇഞ്ചക്ഷനെടുക്കാൻ പേടിയുള്ള ആളാണ് ഞാൻ. ആ ഞാൻ എങ്ങനെ നാല് കുട്ടികളെ പ്രസവിച്ചു എന്ന് ചിന്തിക്കുമ്പോൾ ഇന്നും അത്ഭുതം തോന്നാറുണ്ട്. കുട്ടികളോടുള്ള ഇഷ്ടം കാരണം നാല് പേരെ പ്രസവിച്ച ഒരാളല്ല ഞാൻ. എല്ലാം ജീവിതത്തിൽ സംഭവിച്ച് പോയതാണ്. പണ്ടൊക്കെ സ്ത്രീകൾ പത്തും പതിനഞ്ചും കുട്ടികൾക്ക് ജന്മം കൊടുക്കാറുണ്ട്. അതൊന്നും ആഗ്രഹിച്ച് ചെയ്യുന്നതല്ലല്ലോ’ എന്നാണ് സിന്ധു ചോദിക്കുന്നത്.

നാല് മക്കളിൽ ഏറ്റവും വെല്ലുവിളി അഹാനയെ നോക്കിയതാണെന്നാണ് സിന്ധു പറയുന്നത്.. ‘ആദ്യത്തെ കുട്ടി തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിന് മുൻപ് കുട്ടികളെ വളർത്തി പരിചയമില്ലല്ലോ എന്ന് സിന്ധു ചോദിക്കുന്നു. പലരും പറഞ്ഞ് തന്ന അറിവുകൾ വച്ചാണ് അഹാനയെ വളർത്തിയത്. ഒരു ഇക്കിൾ വന്നപ്പോൾ പേടിച്ച് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് ഒന്നര മാസത്തിൽ കിച്ചു തണ്ണിമത്തൻ പിഴിഞ്ഞ് അഹാനയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുണ്ട്. അത് കഴിച്ച് അവൾക്ക് വയറിളക്കം വന്നതും പിന്നീട് ആശുപത്രിയിലേക്ക് ഓടിയതും മറക്കാനാവാത്ത ഓർമ്മയാണെന്നാണ്’ സിന്ധു പറയുന്നത്.

ALSO READ

മോഹൻലാൽ അനുവാദം നൽകി, വിജയ് ബാബുവിന് എതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി അമ്മ

മക്കളുടെ വിവാഹത്തെ കുറിച്ച് താരമാതാവിന്റെ അഭിപ്രായം.. ഭൂരിഭാഗം മാതാപിതാക്കളും മക്കളെ വിവാഹം കഴിപ്പിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംഭവം എന്നാണ് കരുതുന്നത്. പക്ഷേ എന്റെയും കിച്ചുവിന്റെയും ലിസ്റ്റിലുള്ള കാര്യമല്ല വിവാഹം. അവർ സ്വയം തൊഴിൽമേഖല തിരഞ്ഞെടുത്ത് കാശ് സമ്പാദിച്ച് ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണം. വിവാഹം കഴിക്കണമെന്ന് തോന്നുമ്പോൾ മാത്രം നല്ലൊരു പങ്കാളിയെ തിരഞ്ഞെടുക്കട്ടെ. അല്ലെങ്കിൽ വേണ്ട, അത്രമാത്രം എന്നാണ് സിന്ധു പറഞ്ഞ് നിർത്തുന്നത്.

Advertisement