എനിക്ക് കുട്ടികളെ ജനിപ്പിക്കാൻ സാധിക്കില്ല ഞാൻ ഗർഭിണിയാവില്ല, കാമുകനോട് ഉപേക്ഷിച്ച് പോവാൻ പറഞ്ഞിട്ടും പോകുന്നില്ല, സങ്കടത്തോടെ യുവനടി

290

പ്രശസ്ത ബോളിവുഡ് നടി കങ്കണ റാണവത് അവതാരകയായിട്ടെത്തുന്ന ടെലിവിഷൻ റിയാലിറ്റി ഷോ ആണ് ലോക് അപ്പ്. ബിഗ് ബോസ് ഷോ യ്ക്ക് സമാനമായ രീതിയിലുള്ള ഷോ യിൽ പത്തൊൻപത് മത്സരാർഥികളാണുള്ളത്. ഫെബ്രുവരി 27 ന് ആരംഭിച്ച ഷോ ഇപ്പോഴും വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്.

അതേ സമയം ഇതിലെ മത്സരാർഥിയായ പായൽ റോത്തഗി നടത്തിയ വെളിപ്പെടുത്തൽ ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഒന്നട ങ്കം ഞെട്ടിച്ചിരിക്കുകയാണ്. തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് പായൽ ഷോ യിലൂടെ തുറന്ന് പറഞ്ഞത്. തനിക്ക് വന്ധ്യത ഉണ്ടെന്നും കുട്ടികളെ ജനിപ്പിക്കാൻ സാധിക്കില്ല എന്നുമാണ് ക്യാമറയ്ക്ക് മുന്നിൽ വന്ന് പായൽ പറയുന്നത്.

Advertisements

Also Read
പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ എന്ന ചോദ്യത്തിന് സംവൃത സുനിൽ പറഞ്ഞ മറുപടി കേട്ടോ

ഐവിഎഫ് പരീക്ഷിച്ചെങ്കിലും അതും വിജയിച്ചിട്ടില്ലെന്നാണ് നടി വെളിപ്പെടുത്തിയത്. മാത്രമല്ല തന്റെ പങ്കാളിയോട് വേർപിരിയു ന്നതിനെ പറ്റി വരെ സംസാരിച്ചിട്ടുണ്ടെന്നും നടി പറയുന്നു. പായലിന്റെ വാക്കുകൾ ഇങ്ങനെ:

സംഗ്രാം എന്നയാളുമായി പായൽ റോത്തഗി പ്രണയത്തിലാണ്. അദ്ദേഹം നടിയുടെ പ്രതിശ്രുത വരൻ ആണെങ്കിലും അദ്ദേഹത്തെ ഇനിയും വിവാഹം കഴിക്കാത്തതിന് കാരണം ഉണ്ടെന്ന് പറഞ്ഞാണ് ക്യാമറയ്ക്ക് മുന്നിൽ പായൽ എത്തുന്നത്. എനിക്ക് കുട്ടികൾ ഉണ്ടാവില്ല. എന്നാൽ ഞങ്ങൾ വിവാഹം കഴിച്ചാൽ ഞാൻ ഗർഭിണിയാവുമെന്ന് കരുതിയിരുന്നു.

എനിക്ക് മാനസികമായും ശാരീരികമായും ഫിറ്റ്നെസ് നിലനിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം. ഗർഭിണിയാവുന്നതിൽ കുഴപ്പമില്ല. എന്നാൽ നാലഞ്ച് വർഷത്തിന് ശേഷം നോക്കാം എന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് ഞാൻ ഗർഭിണിയാവില്ലെന്ന കാര്യം സംഗ്രാമിന് മനസിലായി.

ഇതോടെ ഐവിഎഫ് ചികിത്സ വരെ ചെയ്ത് നോക്കിയെങ്കിലും അതും വിജയിച്ചില്ല. ഒരു കുഞ്ഞിനെ നൽകാൻ കഴിയുന്ന ഒരു പെൺകു ട്ടിയെ വിവാഹം കഴിച്ചോളാൻ ഞാൻ സംഗ്രാമിനോട് പറയാറുണ്ട്. ഞാൻ പലപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ക്യാമറ നോക്കി പായൽ പറയുന്നു. മാത്രമല്ല തന്റെ ആരാധകരായ പെൺകുട്ടികൾക്ക് ചില ഉപദേശം കൂടി നടി നൽകി.

Also Read
എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് അന്ന് നസ്റിയ ആണ് എന്നോട് ചോദിച്ചത്; ഫഹദ് ഫാസിൽ വെളിപ്പെടുത്തിയത് ഇങ്ങനെ

ഇരുപത് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളോട് ആണ്. ദയവായി നിങ്ങൾ അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിച്ച് വെക്കണം. അങ്ങനെ മരവിപ്പിച്ച് വെക്കുകയാണെങ്കിൽ മുപ്പതിന് ശേഷം ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ സാധിക്കും. അടുത്തിടെ പായലിനെ സന്ദർശിക്കാൻ പ്രതിശ്രുത വരനായ സംഗ്രാം സിംഗ് എത്തിയിരുന്നു. പായലിനെ പോലെ സ്വതന്ത്രയായ ഒരു പെൺകുട്ടിയെ നഷ്ടപ്പെടുത്താൻ തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സംഗ്രാം പായലിനെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. ഈ വാർത്ത ആരാധകരെയും സന്തോഷിപ്പിച്ചിരുന്നു. ജൂലൈയിൽ പായലിന്റെ ജന്മദിനത്തിൽ വിവാഹം നടത്താനാണ് പ്രതിശ്രുത വരൻ തീരുമാനിച്ചിരിക്കുന്നത്.

Advertisement