ശ്രുതി ഹാസനിതെന്തു പറ്റി ? നീര് വെച്ച് വീർത്ത മുഖവുമായി താരം.

108

ഉലകനായകൻ കമൽഹാസന്റെ മകളാണ് ശ്രുതി ഹാസൻ. അച്ഛനെപോലെ തന്നെ മകളും സർവ്വകലാവല്ലഭയാണ്. ഒരു അഭിനേത്രി മാത്രമല്ല താരം മികച്ച സംഗീതജ്ഞയും, നർത്തകിയും കൂടിയാണ്. തന്റെ ആറാമത്തെ വയസ്സിലാണ് ശ്രുതി ആദ്യമായി ഒരു സിനിമാഗാനം ആലപിക്കുന്നത്. അതും കമലഹാസൻ അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ.

ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. മുഖമെല്ലാം നീര് വന്ന് വീർത്ത് രോഗിയെന്ന് തോന്നിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ തന്റെ ചില അവസ്ഥകളുടെ അടയാളപ്പെടുത്തലുകൾ കൂടിയാണെന്നാണ് താരം പറയുന്നത്.

Advertisements
Courtesy: Social Media

Also Read
തന്റെ മാനസികാവസ്ഥക്ക് സംഭവിക്കുന്നത് തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. പത്രവാർത്തകൾ ബുദ്ധിമുട്ടിലാക്കുന്നുവെന്നും താരം

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ശ്രുത് കുറിച്ചതിങ്ങനെ. ”മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്, ഫൈനൽ കട്ടിൽ എത്താത്തവ ഇതാ. ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വേദനയുള്ള ദിവസം, ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു”

ശ്രുതിയുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ കമന്റായി പോസ്റ്റിനു താഴെ ആരാധകർ പങ്കുവച്ചതോടെ കമന്റുകൾക്ക് മറുപടിയുമായും ശ്രുതി രംഗത്തെത്തി. ഒരു ആരാധികയുടെ കമന്റിന് പേടിക്കേണ്ടതായി ഒന്നുമില്ല, കാര്യങ്ങൾ പഴയതു പോലെയായി എന്നാണ് ശ്രുതി മറുപടി നല്കിയത്.
Also Read
ലൈഗർ സിനിമയുടെ പുറകിൽ സാമ്പത്തിക ഇടപാടോ ? നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി.

Courtesy : Social Media

അതേസമയം, ശുതിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ’സലാർ’ ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ആണ് നായകൻ. മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വരദരാജ മന്നാർ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Advertisement