വിവാഹം കഴിക്കുമ്‌ബോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും;തന്റെ ജീവിതത്തിന്റെ ഉദ്ദേശം സന്തോഷത്തോടെ ജീവിക്കുക എന്നതാണ്;മനസ്സ് തുറന്ന് സദ

114

ജയം എന്ന സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സദ. 2002 ലാണ് താരം തന്റെ സിനിമാ അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ ആയതോടെ ഭാഗ്യനായിക എന്നൊരു പേരും സദക്ക് വീണ് കിട്ടി. വിക്രം നായകനായി എത്തിയ അന്യൻ എന്ന സിനിമയിലൂടെ സദയുടെ ആരാധകരുടെ എണ്ണവും വർദ്ധിച്ചു. നന്ദിനി എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്.

അതേസമയം നിരവധി ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ വന്നതോടെ താരത്തിന്റൈ അവസരങ്ങൾ കുറഞ്ഞു. 2018 ൽ പുറത്തിറങ്ങിയ ടോർച്ച്‌ലൈറ്റ് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോൾ നിരവധി റിയാലിറ്റി ഷോകളിൽ വിധി കർത്താവായാണ് താരത്തെ കാണാൻ കഴിയുന്നത്. നിലവിൽ സിംഗിൾ ലൈഫ് തുടരുകയാണ് താരം.

Advertisements

Also Read
അഭ്യൂഹങ്ങൾക്ക് വിരാമമാകുമോ; വിജയും സംഗീതയും മൗനത്തിൽ തന്നെ; ഇരുവരും പരസ്പരം അകന്നു എന്നത് കിംവദന്തികളോ

ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള സദയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തോടെ സ്വതന്ത്രന്ത്യവും, സമാധാനവും നഷ്ടമാകുമെന്നാണ് താരം പറയുന്നത്. 39 കാരിയായ താരത്തിന്റെ വാക്കുകൾ ഇങ്ങനെ; വിവാഹം കഴിക്കുമ്‌ബോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും. എന്റെ ഇപ്പോഴത്തെ ജീവിതശൈലിയിലും ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്ത് പോകുന്നതിലും ഞാൻ വളരെ സന്തുഷ്ടയാണ്.

വിവാഹശേഷം ആ സംതൃപ്തി നിലനിർത്താൻ കഴിയുമോ എന്നെനിക്ക് ഉറപ്പില്ല. നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല, ഇനിയിപ്പോൾ മനസിലാക്കാത്ത ആളാണെങ്കിലോ? ഇന്ന് പലരും വലിയ കാര്യമായി കണ്ട് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ വേർപിരിയാനാണ്’.അങ്ങനെ തന്നെ അവസാനിച്ചേക്കാവുന്ന ഒരു വിവാഹത്തിലേക്ക് എന്തിനാണ് പോയി ചാടുന്നത്? അത്തരമൊരു ഹൃദയവേദനയിലൂടെ കടന്നുപോകുന്നതിനേക്കാൾ നല്ലത് വിവാഹം പൂർണ്ണമായും ഒഴിവാക്കുന്നതാണ്’.

Also Read
ജൂഹി ചൗളയിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്; അവർക്ക് എന്നെ ഓർക്കാൻ ബുദ്ധിമുട്ടുണ്ടാവും; ഞാനൊരു പോരാളിയാണ്;ശാന്തിപ്രിയ

തന്റെ ജീവിതത്തിന്റെ ഉദ്ദേശം സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. ഒരാളെ ആശ്രയിക്കേണ്ടി വരുമ്‌ബോഴാണ് പങ്കാളി വേണമെന്ന് ചിന്തിക്കുന്നത്. ഇനിയിപ്പോൾ താൻ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയാണെങ്കിൽ തന്നെ അയാൾ തന്നെ പോലെ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന ആളായിരിക്കണമെന്നും സദ പറഞ്ഞിരുന്നു.

Advertisement