അഭ്യൂഹങ്ങൾക്ക് വിരാമമാകുമോ; വിജയും സംഗീതയും മൗനത്തിൽ തന്നെ; ഇരുവരും പരസ്പരം അകന്നു എന്നത് കിംവദന്തികളോ

106

തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് വിജയ്. ഇളയ ദളപതി എന്നാണ് താരത്തെ ആരാധകർ വിളിക്കാറുള്ളത്. തമിഴിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുളള നടനായിരിക്കെ തന്നെ വിജയ് എടുക്കുന്ന തീരുമാനങ്ങളെയും ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ താരം രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെക്കുന്നു എന്നുളള തരത്തിലാണ് വാർത്തകൾ പുറത്ത് വരുന്നത്. ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

അതേസമയം താരത്തിന്റെ കുടുംബവിശേഷങ്ങളാണ് മാസങ്ങളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നില്ക്കുന്നത്. അച്ഛൻ ചന്ദ്രശേഖറുമായി അകന്നാണ് താരം ഇരിക്കുന്നതെന്നും, അച്ഛനും മകനുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും ഇതിന് കാരണം വിജയ്‌ടെ ഭാര്യയായ സംഗീതയാണെന്ന തരത്തിലുള്ള വാർത്തകളാണ് വന്നിരുന്നത്. എന്നാൽ ഭാര്യ സംഗീതയുമായി താരം അകന്ന് കഴിയുകയാണെന്ന തരത്തിലുള്ള കാര്യങ്ങളാണ് പുറത്ത് വരുന്നത്.

Advertisements

Also Read
ജൂഹി ചൗളയിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്; അവർക്ക് എന്നെ ഓർക്കാൻ ബുദ്ധിമുട്ടുണ്ടാവും; ഞാനൊരു പോരാളിയാണ്;ശാന്തിപ്രിയ

വിജയ് സിനിമകളുമായി ബന്ധപ്പെട്ട പരിപാടികളിൽ ഒന്നും തന്നെ ഭാര്യ സംഗീതയെ കാണുന്നില്ല എന്നാണ് പരാതികൾ. അതേസമയം താരത്തിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഏറെ നാളായി പൊതുവേദികളിൽ നിന്ന് മാറിനിൽക്കുന്ന സംഗീത ഇപ്പോൾ ക്യാമറകണ്ണുകളിൽ പെട്ടിരിക്കുകയാണ്. ശിവകാർത്തികേയൻ നായകനാകുന്ന മാവീരൻ എന്ന സിനിമയുടെ സ്‌ക്രീനിംഗിനാണ് സംഗീത എത്തിയത്. ഒപ്പം വിജയ് വന്നിട്ടില്ല. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാനും സംഗീത തയ്യാറായില്ല.

വിജയുടെ സിനിമകളുടെ ചടങ്ങിൽ പങ്കെടുക്കാത്ത സംഗീത മറ്റാെരു സിനിമയുടെ സ്‌ക്രീനിംഗിന് എത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇരുവരും പിരിയുകയാണെങ്കിൽ അത് വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കാര്യമായി തന്നെ ബാധിക്കും. ഇത്രയും ഗോസിപ്പുകൾ വന്നിട്ടും ഇരുവരും മൗനം പാലിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നാണ് മറ്റൊരു കൂട്ടരുടെ സംശയം. പൊതുവെ വിജയ്‌നെക്കുറിച്ച് വരുന്ന അനാവശ്യ ഗോസിപ്പുകളോട് നടന്റെ അടുത്ത വൃത്തങ്ങളോ കുടുംബമോ പ്രതികരിക്കാറുണ്ട്. എന്നാൽ വിവാഹമോചന അഭ്യൂഹങ്ങളോട് ഇവരാരും പ്രതികരിച്ചിട്ടില്ല

Also Read
വേണ്ട, വേണ്ട എന്ന് വിചാരിച്ചതാ; ലോക ചാമ്പ്യനോട് ഏറ്റുമുട്ടാനൊരുങ്ങി രമേഷ് പിഷാരാടി; പാപ്പനോട് ചോദിച്ചാൽ നീല കുറിഞ്ഞി കിട്ടുമെന്ന് ആരാധകൻ

1999 ലാണ് സംഗീതയും വിജയും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളും ദമ്ബതികൾക്ക് പിറന്നു. സംഗീത മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് വിദേശത്താണ് എന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്ത് വന്നിരുന്നു.

Advertisement